പുത്തനാവാൻ ബിഎംഡബ്ല്യു X7

പ്രീമിയം ഫുള്‍ സൈസ് എസ്‌യുവിയായ പുതിയ X7 പുറത്തിറക്കാനിരിക്കുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും പുതിയ ബിഎംഡബ്ല്യു X7 വിപണിയിലെത്തുക. മെര്‍സിഡീസ് ബെന്‍സ് GLS, റേഞ്ച് റോവര്‍, ലെക്‌സസ് LX, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ X7 എസ്‌യുവി, ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് വാഹനം കൂടിയായിരിക്കും.

പുത്തനാവാൻ ബിഎംഡബ്ല്യു X7

വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ എസ്‌യുവിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏഴ് സീറ്ററായ പുതിയ X7, ബിഎംഡബ്ല്യു നിരയിലെ തന്നെ ഏറ്റവും വലിയ എസ്‌യുവിയായിരിക്കും.

പുത്തനാവാൻ ബിഎംഡബ്ല്യു X7

ചെന്നൈയില്‍ സ്ഥിതിചെയ്യുന്ന കമ്പനിയുടെ നിര്‍മ്മാണശാലയിലാവും പുതിയ X7 എസ്‌യുവി ഒരുങ്ങുക. പാനരോമിക് സണ്‍റൂഫ്, സിഗ്‌നേച്ചര്‍ കിഡ്‌നി ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയായിരിക്കും എസ്‌യുവിയുടെ പ്രധാന സവിശേഷതകള്‍.

പുത്തനാവാൻ ബിഎംഡബ്ല്യു X7

ആറ് മുതല്‍ ഏഴ് പേര്‍ക്ക് വരെ സൗകര്യമായി എസ്‌യുവിയില്‍ യാത്ര ചെയ്യാം. 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകളോട് കൂടിയ ഡാഷ്‌ബോര്‍ഡാണ് 2019 ബിഎംഡബ്ല്യു X7 -നിലുള്ളത്.

പുത്തനാവാൻ ബിഎംഡബ്ല്യു X7

ഇതിലൊന്ന് ഡ്രൈവര്‍ക്ക് ഇന്‍സ്ട്രമന്റ് ക്ലസ്റ്ററിലൂടെ വിവരങ്ങള്‍ നല്‍കുന്നതായും മറ്റേത് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായും പ്രവര്‍ത്തിക്കും. തവിട്ടും കറുപ്പും നിറങ്ങള്‍ ഇടകലര്‍ത്തിയാണ് എസ്‌യുവിയുടെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

പുത്തനാവാൻ ബിഎംഡബ്ല്യു X7

ഉയര്‍ന്ന പൊസിഷനിലാണ് ഡ്രൈവര്‍ സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ ആവരണമുള്ള ഐ ഡ്രൈവ് നോബുമ ഗിയര്‍ ലെവറുമാണ് ലഭിച്ചിരിക്കുന്നത്.

Most Read: കൂടുതല്‍ സുരക്ഷയുമായി ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് കാറുകള്‍

പുത്തനാവാൻ ബിഎംഡബ്ല്യു X7

ഹെഡ്‌റെസ്റ്റുകള്‍, വശങ്ങളില്‍ കപ്പ് ഹോള്‍ഡറുകളോടെയുള്ള ആം റെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ X7 എസ്‌യുവിയുടെ സീറ്റിംഗ് ഘടന. ഒരുപിടി മികച്ച സുരക്ഷ ഫീച്ചറുകളാണ് എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

Most Read: പുതിയ വെസ്പ അര്‍ബന്‍ ക്ലബ്ബ് വിപണിയില്‍, വില 72,190 രൂപ

പുത്തനാവാൻ ബിഎംഡബ്ല്യു X7

എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ വീലുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, എയര്‍ബാഗുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. കൂടാതെ ഡ്രൈവര്‍ അലര്‍ട്ട് സംവിധാനം, പെഡസ്ട്രിയന്‍ അലര്‍ട്ട്, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഓഡിയോ & വീഡിയോ അലര്‍ട്ടുകളോടെയുള്ള പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

പുത്തനാവാൻ ബിഎംഡബ്ല്യു X7

. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ ഹൃദയം. ഇത് 424 bhp കരുത്തും 620 Nm torque ഉം പരമാവധി കുറിക്കും.

പുത്തനാവാൻ ബിഎംഡബ്ല്യു X7

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എസ്‌യുവിയില്‍ M ബാഡ്ജാണ് പതിഞ്ഞിരിക്കുന്നത്. അതായത് എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന മോഡലാണിതെന്നര്‍ഥം. എട്ട് സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. വിപണിയില്‍ പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയ്ക്ക് 1.5 കോടി രൂപ വരെ വില പ്രതീക്ഷിക്കാം.

Source: Automobili Ardent

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
All New 2019 BMW X7 SUV Spy Images. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X