കൂടുതല്‍ സുരക്ഷയുമായി ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് കാറുകള്‍
ഗോ ഹാച്ച്ബാക്കിനും ഗോ പ്ലസ് എംപിവിക്കും പുത്തന്‍ ഫീച്ചറുകള്‍ സമര്‍പ്പിച്ച് ഡാറ്റ്‌സന്‍. ഇനി മുതല്‍ ഇരു മോഡലുകളിലും വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോള്‍ സംവിധാനം (VDC) ഒരുങ്ങും. ഗോ, ഗോ പ്ലസ് വകഭേദങ്ങളില്‍ 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് അടിസ്ഥാന ഫീച്ചറായി നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് അവകാശപ്പെടും.

കാറുകളുടെ സുരക്ഷയുടെ കാര്യത്തിലും ഡാറ്റ്‌സന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവ ഗോ, ഗോ പ്ലസ് മോഡലുകളുടെ സുരക്ഷ വര്‍ധിപ്പിക്കും.

ഇതുവരെ ഇരു കാറുകളുടെയും ഏറ്റവും ഉയര്‍ന്ന T (O) വകഭേദങ്ങള്‍ക്ക് മാത്രമേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ആഢംബരമുണ്ടായിരുന്നുള്ളൂ. പ്രാരംഭ വകഭേദങ്ങള്‍ക്ക് ഓഡിയോ സംവിധാനംതന്നെ നല്‍കാന്‍ ഡാറ്റ്‌സന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമ്പനി തീരുമാനം മാറ്റി.

ശ്രേണിയില്‍ മുഴുവന്‍ വകഭേദങ്ങള്‍ക്കും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ആദ്യ കാറാണ് ഗോയും ഗോ പ്ലസും. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഗോ, ഗോ പ്ലസ് മോഡലുകളെ ഡാറ്റ്‌സന്‍ ഏറ്റവുമൊടുവില്‍ പുതുക്കിയത്. ഡാറ്റ്‌സന്‍ കാറുകള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ആദ്യമായി ലഭിച്ചതും ഈ അവസരത്തിലാണ്.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് (ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടവിറ്റിയോട് കൂടി) ഒരുങ്ങുന്ന വിപണിയിലെ ഏറ്റവും ചെറിയ കാറുകളാണ് ഗോയും ഗോ പ്ലസും. കഴിഞ്ഞതവണത്തെ അപ്‌ഡേറ്റില്‍ കാറുകളുടെ അകത്തളം ആകര്‍ഷകമാക്കാനാണ് ഡാറ്റ്‌സന്‍ മുന്‍കൈയ്യെടുത്തത്.
Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോള്‍
സ്റ്റീയറിങ് വീല്‍ ക്രമം, ടയര്‍ വേഗം, ആക്‌സിലറേഷന്‍, സെന്‍സറുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി കാറിന് ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ഉറപ്പുവരുത്തുകയാണ് വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോളിന്റെ ദൗത്യം. ദുര്‍ഘടമായ റോഡുകളില്‍ വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോള്‍ കൂടുതല്‍ പ്രയോജനം ചെയ്യും.
Most Read: ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

ശ്രേണിയില്‍ വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോള്‍ ലഭിക്കുന്ന ആദ്യ കാറുകളെന്ന വിശേഷണം ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ഇനിയുണ്ട്. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരു കാറുകളുടെയും ഹൃദയം. എഞ്ചിന്‍ 67 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഇരു മോഡലുകളിലുമുള്ളൂ.
Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

D, A, A (O), T, T(O) എന്നിങ്ങനെ അഞ്ചു വകഭേദങ്ങള്‍ ഗോ ഹാച്ച്ബാക്കിലുണ്ട്. 3.32 ലക്ഷം മുതല്‍ 5.02 ലക്ഷം രൂപ വരെയാണ് ഡാറ്റ്‌സന്‍ ഗോയുടെ വിലസൂചിക. ഗോ പ്ലസ് എംപിവിയിലും D, A, A (O), T, T (O) വകഭേദങ്ങള്‍ തിരഞ്ഞെടുക്കാം. 3.86 ലക്ഷം മുതല്‍ 5.74 ലക്ഷം രൂപ വരെ ഡാറ്റ്‌സന്‍ ഗോ പ്ലസ് വില കുറിക്കും.


Click it and Unblock the Notifications








