കൂടുതല്‍ സുരക്ഷയൊരുക്കി മാരുതി സെലറിയോ
ഇന്ത്യയില്‍ മാരുതിയുടെ നിര്‍ണായക മോഡലുകളില്‍ ഒന്നാണ് സെലറിയോ. 2014 ഓട്ടോ എക്‌സ്‌പോയിലൂടെ വിപണിയില്‍ കടന്നുവന്ന സെലറിയോ, നിരയില്‍ ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകള്‍ക്കൊപ്പം പേരും പ്രശസ്തിയും നേടി. രാജ്യത്ത് എഎംടി ഓട്ടോമാറ്റിക് വിപ്ലവത്തിന് തുടക്കമിട്ട ആദ്യ കാറും സെലറിയോതന്നെ. ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റ് (AGS) എന്ന് മാരുതി വിശേഷിപ്പിക്കുന്ന എഎംടി ഗിയര്‍ബോക്‌സ് ഏറെക്കാലം സെലറിയോയുടെ മാത്രം സവിശേഷതയായി നിലകൊണ്ടു.

സെലറിയോയില്‍ മാരുതി കുറിക്കുന്ന വന്‍വിജയം കണ്ടാണ് ബജറ്റ് കാറുകള്‍ക്ക് എഎംടി യൂണിറ്റ് നല്‍കാന്‍ മറ്റു നിര്‍മ്മാതാക്കള്‍ ധൈര്യപ്പെട്ടത്. ശ്രേണിയില്‍ മത്സരം മുറുകാനുമിത് ഇടവരുത്തി. 2017 -ല്‍ പുറംമോടിയിലും അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ നേടി കടന്നെത്തിയ പുത്തന്‍ സെലറിയോ പതിപ്പ്, വര്‍ഷാവസാനം മൂന്നുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കുറിക്കുകയുണ്ടായി.

2017 ഡിസംബറിലാണ് സെലറിയോയെ മാരുതി ഏറ്റവുമൊടുവില്‍ പുതുക്കിയത്. ഇപ്പോള്‍ പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് മാനിച്ച് സെലറിയോയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കമ്പനി. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ 2019 സെലറിയോയില്‍ അടിസ്ഥാന ഫീച്ചറുകളായി ഇടംപിടിക്കും.

നിലവില്‍ ക്രാഷ് ടെസ്റ്റ് കടമ്പ വിജയകരമായി കടക്കുമെന്ന് മാരുതി ഉറപ്പിച്ചു പറയുന്ന ഒമ്പതു കാറുകളില്‍ ഒന്നാണ് സെലറിയോ. 2019 ഒക്ടോബര്‍ മുതല്‍ പൂര്‍ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്-സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് തുടങ്ങിയ കര്‍ശന ടെസ്റ്റുകള്‍ കഴിഞ്ഞേ പുതിയ കാറുകള്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

ഇതിന്റെ ഭാഗമായി മേല്‍പ്പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങളെല്ലാം കാറുകളില്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്. പുതിയ സുരക്ഷാ സംവിധാനങ്ങളുണ്ടന്നതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നും സെലറിയോയ്ക്ക് സംഭവിച്ചിട്ടില്ല. നിലവിലെ എഞ്ചിന്‍ യൂണിറ്റ് തന്നെ പുതിയ ഹാച്ച്ബാക്കിലും തുടരും.
Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

സെലറിയോയിലെ 998 സിസി ഇന്‍ലൈന്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്, 67 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ തിരഞ്ഞെടുക്കാം. ഇതില്‍ എഎംടി പതിപ്പിനാണ് വിപണിയില്‍ പ്രചാരം കൂടുതല്‍.

ടാക്‌സി വിപണി ലക്ഷ്യമിട്ട് സെലറിയോ സിഎന്‍ജി - പെട്രോള്‍ പതിപ്പിനെയും കമ്പനി അണിനിരത്തുന്നുണ്ട്. സിഎന്‍ജി പതിപ്പ് 59 bhp കരുത്തും 78 Nm torque ഉം പരമാവധി കുറിക്കും. വിപണിയില്‍ ഹ്യുണ്ടായി i10 ആണ് മാരുതി സെലറിയോയുടെ മുഖ്യ എതിരാളി.
Source: GaadiWaadi


Click it and Unblock the Notifications








