കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

By Rajeev Nambiar

പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലിന്റെ പ്രീബുക്കിംഗ് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്കിംഗ് തുക 5,000 രൂപ. നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളാണ് സിയാസില്‍ അണിനിരക്കുന്നത്. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച എഞ്ചിന്‍ യൂണിറ്റെന്ന സവിശേഷത വരാനിരിക്കുന്ന 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ പതിപ്പിനുണ്ട്.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ എന്നിവരുമായുള്ള മത്സരത്തില്‍ പുതിയ സിയാസ് മോഡല്‍ മാരുതിക്ക് ഊര്‍ജ്ജം പകരും. 1,498 സിസിയുള്ള DDiS225 എഞ്ചിന് 4,000 rpm -ല്‍ 94 bhp കരുത്തും 2,500 rpm -ല്‍ 225 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

ഭാരക്കുറവ് പുതിയ എഞ്ചിന്റെ പ്രധാന സവിശേഷതയാണ് ഇരട്ട മാസ്സുള്ള ഫ്‌ളൈവീല്‍ എഞ്ചിന്റെ ഭാഗമായുണ്ട്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 26.82 കിലോമീറ്റര്‍ മൈലേജ് കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

1.3 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണെങ്കിലും നിലവില്‍ ഇരു എഞ്ചിന്‍ യൂണിറ്റുകളെയും സിയാസില്‍ നിലനിര്‍ത്താന്‍ കമ്പനിക്ക് ആലോചനയുണ്ട്. ഒരുപക്ഷെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെ പുതിയ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് അണിനിരക്കുകയുള്ളൂ.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍തന്നെ ഉപയോഗപ്പെടുത്തും. 89 bhp കരുത്തും 200 Nm torque -മാണ് ഫിയറ്റ് എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവുക. ARAI ടെസ്റ്റില്‍ 28.09 കിലോമീറ്റര്‍ മൈലേജ് 1.3 ഡീസല്‍ എഞ്ചിന്‍ കുറിച്ചിട്ടുണ്ട്.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും സിയാസ് വകഭേദങ്ങളില്‍ ലഭ്യമാണ്. എന്തായാലും സിയാസിന് പിന്നാലെ മറ്റു മാരുതി കാറുകളിലും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കാന്‍ തുടങ്ങും. നിലവില്‍ ഫിയറ്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി നിര്‍മ്മിക്കുന്നത്.

Most Read: വന്‍വിലക്കിഴിവില്‍ 2018 മാരുതി ബലെനോ

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

ഇക്കാരണത്താല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വലിയൊരു തുക ഫിയറ്റിന് കമ്പനി നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ എഞ്ചിന്‍ കാറുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയാല്‍ ഫിയറ്റ് എഞ്ചിന്റെ ഉപയോഗം കമ്പനി നിര്‍ത്തും; തത്ഫലമായി ചിലവ് കുറയും. 1.3 ലിറ്റര്‍ എഞ്ചിനെ അപേക്ഷിച്ച് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കരുത്ത് കൂടുതലാണ്.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്‌നിസ്, ബലെനോ, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളില്‍ ഏറെ വൈകാതെ തന്നെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പ്രതീക്ഷിക്കാം. 2019 ഡിസംബര്‍ 31 -ഓടെ ഭാരത് സ്റ്റേജ് IV എഞ്ചിനുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി അറിയിച്ചു കഴിഞ്ഞു.

കൂടുതല്‍ കരുത്തുമായി മാരുതി സിയാസ് 1.5 ലിറ്റര്‍ ഡീസല്‍, ബുക്കിംഗ് തുടങ്ങി

എന്തായാലും ബിഎസ് VI ചട്ടങ്ങളിലേക്ക് 1.3 ലിറ്റര്‍ ഫിയറ്റ് എഞ്ചിനെ പാകപ്പെടുത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. വിപണിയില്‍ ഹോണ്ട സിറ്റി ഡീസല്‍, ഹ്യുണ്ടായി വേര്‍ണ ഡീസല്‍ മോഡലുകളുമായാണ് പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസലിന്റെ മത്സരം. നിലവിലെ ഡീസല്‍ മോഡലിനെക്കാള്‍ 20,000 രൂപയോളം കൂടുതല്‍ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ പതിപ്പിന് വില പ്രതീക്ഷിക്കാം.

Source: Overdrive

Article Published On: Wednesday, February 6, 2019, 19:34 [IST]
English summary
2019 Maruti Suzuki Ciaz 1.5 Litre Diesel Bookings Open. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X