2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

പുതുതലമുറ ഥാറിനെ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി. ഥാര്‍ 2020 മോഡലിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കുറച്ചുകാലമായി നടന്നുവരികയാണ്. നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ മാറ്റങ്ങളുമായാകും പുതിയ വാഹനം എത്തുക.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതുതലമുറ ഥാറില്‍ പെട്രോള്‍ എഞ്ചിനിലും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും വാഹനം വിപണിയില്‍ എത്തിയേക്കും. ലഡാക്കില്‍ പരീക്ഷണ ഓട്ടം നടത്തുന്ന പെട്രോള്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

മഹീന്ദ്ര XUV500 -ല്‍ നല്‍കിയിരുന്ന 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതുതലമുറ ഥാറിലും ഇടംപിടിക്കുക. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ മഹീന്ദ്ര നല്‍കിയിട്ടില്ല.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ഇതിനൊപ്പം തന്നെ, ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനിലും വാഹനം വിപണിയില്‍ എത്തുന്നുണ്ട്. 140 bhp കരുത്തും 320 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. നേരത്തെ ഉണ്ടായിരുന്ന 2.5 ലിറ്റര്‍ എഞ്ചിന് പകരമാണ് പുതിയ 2.2 ലിറ്റര്‍ എഞ്ചിന്‍ നല്‍കുന്നത്.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ എഞ്ചിനൊപ്പം. പഴയ മോഡലിന്റെ ക്ലാസിക്ക് ശൈലി നിലനിര്‍ത്തി തന്നെയാകും പുതിയ പതിപ്പിന്റെയും ഡിസൈന്‍. നിലവില്‍ വില്‍പ്പനയ്‌ക്കെത്തുന്ന പതിപ്പിനേക്കാള്‍ വീതിയും ഉയരവും കൂടുതലാണ് പുതിയ മോഡലിന്. പുതിയ മോഡല്‍ ജീപ്പ് റാങ്‌ലറെ ഒരു പരിധിവരെ അനുകരിക്കുന്നുണ്ട്.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പുതിയ ബോണറ്റ്, ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ മുന്നിലെ സവിശേഷതകളാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയരാണ് പുതിയ ഥാറിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റീയറിങ് വീല്‍, എസി വിത്ത് ഹീറ്റര്‍ എന്നിവയാകും ഇന്റീരിയറിലെ സവിശേഷതകള്‍.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയടി

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതുതലമുറ ഥാറിലുണ്ടാകും.

Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

പഴയ ഥാറിനെക്കാള്‍ നീളവും വീതിയും അല്‍പം കൂടുതാലും പുതുതലമുറ ഥാറിനെന്ന് പരീക്ഷണ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. മെച്ചപ്പെട്ട ഓഫ്-റോഡിംഗ് അനുഭവം നല്‍കാന്‍ പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും 2020 ഥാറിന്റെ നിര്‍മ്മാണം.

Most Read: പുറത്തിറങ്ങും മുമ്പ് ടൊയോട്ട വെൽ‌ഫെയർ ഡീലർഷിപ്പുകളിൽ എത്തി

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

മൂന്നാം തലമുറയില്‍പെട്ട എസ്‌യുവിക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മഹീന്ദ്ര വാഗ്ദാനം ചെയ്യും. മഹീന്ദ്ര ഥാറിനെ കൂടാടെ ഏകദേശം അഞ്ച് പുതിയ മോഡലുകള്‍ മഹീന്ദ്ര നിരയില്‍ നിന്നും വരും മാസങ്ങളില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

2020 മഹീന്ദ്ര ഥാറില്‍ പെട്രോള്‍ എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും

മിക്ക വാഹനങ്ങളുടെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നിരുന്നു. പുതുതലമുറ സ്‌കോര്‍പ്പിയോ, XUV400, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ കിയ സെല്‍റ്റോസിന്റെ എതിരാളി തുടങ്ങി ഒരുപിടി മോഡലുകളാണ് വിപണിയില്‍ എത്തുന്നത്.

Source: Cardekho

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Will Offer 2020 Thar With Petrol Engine, Automatic Transmission. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X