2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര XUV500 ന്റെ ഏറ്റവും പുതിയ മോഡലിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ കമ്പനി നടത്തി. മഹീന്ദ്രയുടെ നോർത്ത് അമേരിക്കയിലെ ടെക്നിക്കൽ സെന്ററായ പിനിൻഫറീന ഡിസൈൻ ഹൗസില്‍ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത പുതിയ XUV500 അടുത്ത വർഷം അവസാനത്തോടെ വിപണിയിലെത്തും.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ തലമുറ 2020 XUV500 എസ്‌യുവി അടുത്ത വർഷം ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കും. 2020 ഫെബ്രുവരി ഏഴ് മുതലാണ് ഓട്ടോ എക്‌സ്‌പോ നടക്കുക.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 മോഡലിനെ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ നിലവിലുള്ള മോഡലിനെ മഹീന്ദ്ര പിൻവലിക്കും. 2011 ലാണ് വാഹനത്തെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. പിന്നീട് വാഹനത്തിന് നിരവധി പരിഷ്ക്കരണങ്ങളും നടപ്പിലാക്കി. ആദ്യ മോഡലിനെ 2015 മെയ് മാസത്തിലും രണ്ടാമത്തെ മോഡലിനെ 2018 ഏപ്രിലിലുമാണ് പരിഷ്ക്കരിച്ച് പുറത്തിറക്കിയത്.

പുതുതലമുറയിൽ പെട്ട 2020 മഹീന്ദ്ര XUV500 എസ്‌യുവിയുടെ ആദ്യത്തെ സ്പൈ ഷോട്ട് വീഡിയോ ചുവടെ ചേർക്കുന്നു.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ പതിപ്പിനെ അപേക്ഷിച്ച് വലിപ്പം കൂടിയ മോഡലായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന 2020 മോഡൽ. ഇത് കൂടുതൽ ക്യാബിൻ ഇടം നൽകാൻ വാഹനത്തെ സഹായിക്കും. പ്രത്യേകിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ തലമുറ XUV500 എസ്‌യുവി ഒരു പുതിയ മോണോകോക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കുന്നത്. ഇത് നിലവിലുള്ള വാഹനത്തേക്കാൾ ഭാരം കുറഞ്ഞതും കരുത്തേറിയതുമായിരിക്കും.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മികച്ച നിലവാരമുള്ള മെറ്റീരിയലുകൾക്കും കണക്റ്റിവിറ്റിക്കും സുഖസൗകര്യങ്ങൾക്കും ഊന്നൽ നൽകുന്ന പുതിയ ഡിസൈനും ഇന്റീരിയറുകളുമായിരിക്കും എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുക.

Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ XUV500 സജ്ജീകരണത്തിന് സമാനമായി പിന്നിൽ രണ്ട് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ ഉണ്ടെന്ന് ചിത്രങ്ങളിലൂടെ മനസിലാക്കാം. പുറത്തേക്ക് തള്ളി നിൽക്കുന്ന ഡോർ ഹാൻഡിലുകളും കാറിന്റെ ബോഡിയുമായി സംയോജിപ്പിച്ചിരിക്കുന്നു.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 മഹീന്ദ്ര XUV500 എസ്‌യുവിക്ക് ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ച പുതിയ 2 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. ഒപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും വാഹനത്തിൽ വാഗ്ദാനം ചെയ്യും. 180 bhp ആയിരിക്കും എഞ്ചിൻ ഉത്പാദിപ്പിക്കുക. ഇത് സെഗ്‌മെന്റിലെ ഏറ്റവും കരുത്തേറിയ എസ്‌യുവികളിലൊന്നായി മാറ്റുന്നു.

Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഇത്തവണ പുതിയ XUV500 നായി ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ പുറത്തിറക്കാനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്. പുതിയ മോഡൽ XUV500 അടുത്തിടെ സമാരംഭിച്ച സാങ്‌യോങ് കൊരണ്ടോയിൽ നിന്ന് ധാരാളം സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുക്കുന്നു.

2020 മഹീന്ദ്ര XUV500 ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര, സാങ്‌യോങ് എന്നീ കമ്പനികൾ സംയുക്തമായി ടർബോ പെട്രോൾ എഞ്ചിൻ വാഹനങ്ങൾ ഭാവിയിൽ വികസിപ്പിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. പുതിയ മഹീന്ദ്ര XUV500 അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ് എന്നിവയുമായി വിപണിയിൽ മത്സരിക്കും.

Source: Timvix/YouTube

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra XUV500 new gen SUV spied. Read more Malayalam
Story first published: Thursday, September 19, 2019, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X