ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

പ്രചാരമേറിയ ക്വിഡ് ഹാച്ച്ബാക്കിനെ റെനോ ഇലക്ട്രിക്കാക്കി മാറ്റി. നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ ക്വിഡ് ഇലക്ട്രിക്ക് മോഡലിനെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. സിറ്റി K-ZE എന്നാണ് ചൈനീസ് മണ്ണില്‍ പുതിയ ഇലക്ട്രിക്ക് കാറിന് പേര്. എസ്‌യുവി തനിമയുള്ള സിറ്റി K-ZE ഇലക്ട്രിക്ക് ഹാച്ച്ബാക്കിനെ, താമസിയാതെ ഇന്ത്യയിലും ബ്രസീലിലും കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരും.

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

ക്വിഡിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന സിറ്റി K-ZE, ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരമോടുമെന്നാണ് കമ്പനിയുടെ അവകാശവാദം. കേവലം ഒരു മണിക്കൂര്‍ മതി ബാറ്ററി എണ്‍പതു ശതമാനം ചാര്‍ജ് നേടാന്‍. ക്വിഡില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഡിസൈന്‍ ഭാഷ്യമാണ് പുതിയ ഇലക്ട്രിക്ക് പതിപ്പിന്. കാറിന്റെ മുന്‍ഭാവും പിന്‍ഭാഗവും മൈക്രോ എസ്‌യുവികളെ ഓര്‍മ്മപ്പെടുത്തും.

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

പതിവില്‍ നിന്നുമാറി ബമ്പറിലാണ് ഹാച്ച്ബാക്കിന്റെ ഹെഡ്‌ലാമ്പുകള്‍. ബോണറ്റിനോടും ഗ്രില്ലിനോടും ഇഴുകിച്ചേര്‍ന്ന് ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ സ്ഥിതിചെയ്യുന്നു. മുന്‍ ബമ്പറിലും ഗ്രില്ലിലും പുതുമകള്‍ കാണാം. പിറകില്‍ ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. അലോയ് വീലുകള്‍ പുതിയ ശൈലി ലഭിച്ചതൊഴിച്ചാല്‍ പാര്‍ശ്വങ്ങളില്‍ വലിയ മാറ്റങ്ങളില്ല.

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

ക്യാബിനുള്ളില്‍ സങ്കീര്‍ണതകള്‍ നന്നെ കുറവാണ്. അകത്തളം ലളിതമായ ഡിസൈന്‍ ഘടന പിന്തുടരുന്നു. ഇലക്ട്രിക്ക് മോഡലായതുകൊണ്ട് ഗിയര്‍ഷിഫ്റ്ററില്ല കാറില്‍. പകരം വിവിധ മോഡുകള്‍ തിരഞ്ഞെടുക്കാനായി പുതിയ റോട്ടറി നോബ് ഇതേസ്ഥാനത്ത് കാണാം.

Most Read: മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

സീറ്റുകള്‍ക്ക് പരിഷ്‌കാരം സംഭവില്ലെങ്കിലും പുതിയ സ്റ്റിച്ചിങ്ങും അപ്‌ഹോള്‍സ്റ്ററിയും ക്യാബിന് പുതമ സമര്‍പ്പിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഡാഷ്‌ബോര്‍ഡിന്റെ നടുവില്‍ നല്ലൊരു പങ്ക് കൈയ്യടക്കുന്നുണ്ട്. സെന്‍സറുകളുടെ അടിസ്ഥാനത്തിലാണ് കാറില്‍ എയര്‍ കണ്ടീഷണിങ് സംവിധാനം പ്രവര്‍ത്തിക്കുക.

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

ഇന്ത്യന്‍ സര്‍ക്കാര്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചതിന് ശേഷം ക്വിഡ് ഇലക്ട്രിക്കിനെ വിപണിയില്‍ കൊണ്ടുവന്നാല്‍ മതിയെന്നാണ് റെനോയുടെ തീരുമാനം. അതായത് 2021 -ന് ശേഷം സിറ്റി K-ZE മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ രണ്ടു പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് റെനോ ക്വിഡ് ഇവിടെ വില്‍ക്കുന്നത്.

Most Read: കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

ക്വിഡിനെ ഇലക്ട്രിക്കാക്കി റെനോ

800 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 54 bhp കരുത്തും 72 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. 68 bhp കരുത്തും 91 Nm torque -മാണ് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ ക്വിഡിന് സമര്‍പ്പിക്കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് വിശേഷമായി നിലകൊള്ളുന്നു. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് 1.0 ലിറ്റര്‍ ക്വിഡ് പതിപ്പില്‍ ഓപ്ഷനല്‍ ഫീച്ചറാണ്.

More from DriveSpark

Article Published On: Wednesday, April 17, 2019, 11:33 [IST]
English summary
2020 Renault Kwid Electric Makes Debut. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X