മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

പരിഷ്‌കാരങ്ങളുള്ള പുത്തന്‍ TUV300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി കളംനിറയാന്‍ മഹീന്ദ്ര തയ്യാറായി. ഔദ്യോഗിക വരവ് പ്രമാണിച്ച് ഡീലര്‍ഷിപ്പുകളിലേക്ക് പുതിയ മോഡലിനെ കയറ്റി അയക്കുന്ന തിരക്കിലാണ് കമ്പനി. TUV300 ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്ക് അണിനിരക്കാന്‍ ഇനിയേറെ വൈകില്ല. നിലവില്‍ മൂന്നുവര്‍ഷത്തെ പഴക്കമുണ്ട് TUV300 -യ്ക്ക്.

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

2015 -ലാണ് മഹീന്ദ്ര TUV300 ആദ്യമായി വില്‍പ്പനയ്ക്ക് വന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ പരാതി തീര്‍ക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമേ ഒരുങ്ങുകയുള്ളൂ. എഞ്ചിന്‍ 100 bhp കരുത്തു കുറിക്കും. അഞ്ചു സ്പീഡാകും എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

ആദ്യഘട്ടത്തില്‍ ഇപ്പോഴുള്ള 80 bhp പതിപ്പിനെ കമ്പനി കൊണ്ടുവരികയില്ല. പിന്നീടൊരു അവസരത്തില്‍ മാത്രമായിരിക്കും റിക്കോര്‍ഡോ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ലഭിക്കുക. T4 പ്ലസ്, T6 പ്ലസ്, T8, T10, T10 (O) എന്നിങ്ങനെ അഞ്ചു വകഭേദങ്ങള്‍ പുതിയ TUV300 -യില്‍ പ്രതീക്ഷിക്കാം.

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

ഡിസൈനില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ നേടിയാണ് മോഡലിന്റെ വരവ്. ഡീലര്‍ഷിപ്പില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം. മുന്‍ ഗ്രില്ലും ബമ്പറും പരിഷ്‌കരിക്കപ്പെട്ടു. ഇരുണ്ട ശൈലിയാണ് (സ്‌മോക്ക്ഡ്) ഹെഡ്‌ലാമ്പുകള്‍ക്ക്. പുതിയ അലോയ് വീലുകളുണ്ടെന്നതൊഴികെ പാര്‍ശ്വങ്ങള്‍ക്ക് വലിയ മാറ്റമില്ല.

Most Read: പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

പിറകില്‍ തെളിഞ്ഞ ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകള്‍ TUV300 -യുടെ ചന്തം കൂട്ടും. പുതിയ സ്‌പോയിലറും എസ്‌യുവിയുടെ വിശേഷമാണ്. ക്യാബിനകത്തും പുതുമകള്‍ പ്രതീക്ഷിക്കാം. 2019 ഒക്ടോബര്‍ മുതല്‍ കര്‍ശനമാവുന്ന ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നത്.

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം മുതലായ സംവിധാനങ്ങള്‍ പുതിയ മോഡലിലുണ്ടാവും.

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

ലാഡര്‍ ഫ്രെയിം ഷാസിയാണ് TUV300 -യ്ക്ക് ആധാരം. നിലവില്‍ ബൊലേറോയും TUV300 -യും മാത്രമാണ് മഹീന്ദ്ര നിരയില്‍ ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്നത്. വരുംമാസങ്ങളില്‍ TUV300 പ്ലസിനും സമാനമായ ഫെയ്‌സ്‌ലിഫ്റ്റ് അവതാരം മഹീന്ദ്ര നല്‍കുമെന്നാണ് സൂചന.

Most Read: വരാനിരിക്കുന്ന പുതിയ എട്ട് മഹീന്ദ്ര എസ്‌യുവികള്‍

മാറ്റങ്ങളുമായി പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്, ചിത്രങ്ങള്‍ പുറത്ത്

TUV300 -യ്ക്ക് പിന്നാലെ പുതുതലമുറ ഥാര്‍, ബൊലേറോ മോഡലുകളെ അവതരിപ്പിക്കാനുള്ള ധൃതിയും കമ്പനിക്കുണ്ട്. പുതിയ സുരക്ഷാ, മലിനീകരണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ തിടുക്കത്തിന് കാരണം. GEN3 പ്ലാറ്റ്‌ഫോം പുതിയ ഥാറിനും സ്‌കോര്‍പിയോയ്ക്കും അടിത്തറ പാകും. അടുത്തവര്‍ഷം പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളും ഇങ്ങെത്തും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
2019 Mahindra TUV300 Facelift Reaches Dealership. Read in Malayalam.
Story first published: Tuesday, April 16, 2019, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X