പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ക്രെറ്റയാകും ഹ്യുണ്ടായിയുടെ സ്റ്റാര്‍ മോഡല്‍. നിലവില്‍ മൂന്നുവര്‍ഷത്തെ പഴക്കമുണ്ട് ക്രെറ്റയ്ക്ക്. ഇടവേളകളില്‍ ക്രെറ്റയെ പുതുക്കുന്നുണ്ടെങ്കിലും എതിരാളികള്‍ ശക്തരാവുന്ന പശ്ചാത്തലത്തില്‍ എസ്‌യുവിയുടെ രണ്ടാംതലമുറയെ അവതരിപ്പിക്കാന്‍ വൈകിക്കൂടാ. അതുകൊണ്ടാണ് നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായി ഓട്ടോ ഷോയില്‍ പുതുതലമുറ ക്രെറ്റയെ ഹ്യുണ്ടായി അവതരിപ്പിച്ചത്.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

പുതിയ രൂപം. പുതിയ ഭാവം. പുതിയ എഞ്ചിന്‍ യൂണിറ്റുകള്‍. ക്രെറ്റയുടെ അഞ്ചു സീറ്റര്‍ പതിപ്പിനെയാണ് ഹ്യുണ്ടായി അനാവരണം ചെയ്തതെങ്കിലും മോഡലിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള രണ്ടാമത്തെ എസ്‌യുവിയാണ് ക്രെറ്റ. പുതുതലമുറ മോഡല്‍ ക്രെറ്റയുടെ നില ഒന്നുകൂടി ഭദ്രപ്പെടുത്തുമെന്ന കാര്യമുറപ്പ്.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

'ix25' എന്നാണ് ചൈനീസ് വിപണിയില്‍ ക്രെറ്റയ്ക്കുള്ള പേര്. 2014 -ല്‍ ക്രെറ്റയുടെ ആദ്യതലമുറ പിറന്നതും ചൈനീസ് മണ്ണിലായിരുന്നു. ശേഷം 2015 -ല്‍ ക്രെറ്റ ഇന്ത്യയില്‍ അവതരിച്ചു. പുതുതലമുറ ക്രെറ്റയുടെ വലുപ്പവും വീതിയും വര്‍ധിച്ചിട്ടുണ്ട്. പുറംമോടിയില്‍ ക്രോം ആവരണം ധാരാളം കാണാം. പിയാനൊ ബ്ലാക്ക് നിറശൈലിയാണ് മുന്‍ ഗ്രില്ലിന്.

Most Read: ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

ക്രോം തിളക്കമുള്ള ഗ്രില്ലിന് നടുവില്‍ ഹ്യുണ്ടായി ലോഗോ നിറഞ്ഞുനില്‍ക്കുന്നു. ബോണറ്റിന് ഇക്കുറി വലുപ്പം കൂടി. എസ്‌യുവിയുടെ മുഖം കുറച്ചേറെ ഉയര്‍ന്നു. ഹെഡ്‌ലാമ്പുകള്‍ക്കും ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ക്കും സ്ഥാനമാറ്റം സംഭവിച്ചിട്ടുണ്ട്. കോന എസ്‌യുവിയുടെ മാതൃകയിലാണ് ഹെഡ്‌ലാമ്പ്, ഡെയ്‌ടൈം റണ്ണിങ് ലൈറ്റ് യൂണിറ്റുകളുടെ ഘടന.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ ബോണറ്റിനോട് ചേര്‍ന്നൊരുങ്ങുമ്പോള്‍ താഴെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും 2020 ക്രെറ്റയില്‍ എടുത്തുപറയണം. പിറകില്‍ കൂടുതല്‍ പരന്ന ശൈലിയാണ് എസ്‌യുവിക്ക്. ടെയില്‍ലാമ്പുകള്‍ ഏറെക്കുറെ ഹെഡ്‌ലാമ്പുകളുടെ ആകാരംതന്നെ പിന്തുടരുന്നു.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിയാനൊ ബ്ലാക്ക് പാനല്‍ എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. എല്‍ഇഡി സ്റ്റോപ്പ് ലൈറ്റും ഇതില്‍ത്തന്നെ. മുന്‍ പിന്‍ ബമ്പറുകളിലെ സില്‍വര്‍ ഘടന ക്രെറ്റയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബോഡിക്ക് അടിവരയിട്ടാണ് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങിന്റെ ഒരുക്കം.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

പുറംമോടിയിലെ ചുവപ്പഴകിനോട് കറുത്ത മേല്‍ക്കൂര നീതിപുലര്‍ത്തുന്നത് കാണാം. A പില്ലറിനും നിറം കറുപ്പാണ്. എസ്‌യുവിയുടെ ക്യാബിനകവും കമ്പനി നവീകരിച്ചു. കറുപ്പും തവിട്ടും കലര്‍ന്ന ഇരട്ടനിറ ശൈലി ഉള്ളിലെ സവിശേഷതയാണ്. ചുവപ്പ് നിറം വരമ്പിടുന്ന അപ്‌ഹോള്‍സ്റ്ററി പ്രീമിയം പകിട്ടേകും.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

ടെസ്‌ല കാറുകള്‍ മാതിരി സ്വതന്ത്രമായി നിലകൊള്ളുന്ന വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്രെറ്റയുടെ പുതുവിശേഷമാണ്. സ്റ്റീയറിങ് വീലിലും ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാനലുകളിലും തുകലിന് പ്രാതിനിധ്യം ലഭിക്കുന്നു. എന്തായാലും ഇപ്പോഴുള്ള ക്രെറ്റയെക്കാള്‍ കൂടുതല്‍ ആഢംബരം 2020 പതിപ്പ് കാഴ്ച്ചവെക്കും.

പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ — ടെസ്‌ല മാതൃകയില്‍ ക്യാബിന്‍

ഭാരത് സ്റ്റേജ് VI നിലവാരമുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാകും രണ്ടാംതലമുറ ക്രെറ്റ ഇന്ത്യയിലെത്തുക. ഇതേസമയം മോഡലിന്റെ വില സാരമായി ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Image Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Debuts In China. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X