ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ട്യൂസോണ്‍, മഹീന്ദ്ര XUV500 എസ്‌യുവികളെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍ ഇങ്ങോട്ടു വരാനിരിക്കുകയാണ്. ഇനി ഒന്നരമാസം. ജൂണില്‍ എംജി ഹെക്ടര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ ഹെക്ടറിനെ അണിനിരത്താനുള്ള തയ്യാറെടുപ്പുകള്‍ എംജി മോട്ടോര്‍ ഇന്ത്യ പൂര്‍ത്തിയാക്കി.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

ജനറല്‍ മോട്ടോര്‍സില്‍ നിന്നും വാങ്ങിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ എസ്‌യുവിയുടെ ഉത്പാദനം എംജി തുടങ്ങിയെന്നാണ് വിവരം. ബ്രിട്ടീഷ് പാരമ്പര്യമുണ്ടെങ്കിലും നിലവില്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. എംജിയിലൂടെ ഇന്ത്യന്‍ വാഹന വിപണി പിടിക്കാനുള്ള കരുനീക്കങ്ങള്‍ SAIC ആവിഷ്‌കരിച്ചു കഴിഞ്ഞു.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയടക്കം ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി അത്യാധുനിക സംവിധാനങ്ങള്‍ ഹെക്ടറിന് താരപ്പകിട്ടേകും. ഔദ്യോഗിക വരവ് അടുത്തിരിക്കെ എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

പരീക്ഷണയോട്ടത്തിനിടെ മെറ്റാലിക് ഗ്രെയ്, ബ്രൗണ്‍ നിറമുള്ള എംജി ഹെക്ടര്‍ എസ്‌യുവികളെ ക്യാമറ പകര്‍ത്തുകയാണുണ്ടായത്. ക്രോമിനെക്കാളുപരി സില്‍വര്‍ ആവരണമാണ് മെറ്റാലിക് ഗ്രെയ് നിറമുള്ള എസ്‌യുവി പതിപ്പില്‍ കൂടുതല്‍. ഗ്രില്ലിലും ബമ്പറിലും ഹെഡ്‌ലാമ്പ് ഘടനയിലും മാറ്റ് സില്‍വര്‍ അലങ്കാരം കാണാം. ഒരുപക്ഷെ ഹെക്ടറിന്റെ പ്രാരംഭ മോഡലാകാമിത്.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

ഇതേസമയം രണ്ടാമത്തെ ഹെക്ടര്‍ എസ്‌യുവിയില്‍ (മെറ്റാലിക് ബ്രൗണ്‍ നിറമുള്ളത്) ക്രോമിന് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലും ക്രോം ആവരണമുള്ള ഈ മോഡല്‍ ഏറ്റവും ഉയര്‍ന്ന വകഭേദമാവാനാണ് സാധ്യത. ഇരട്ടനിറമുള്ള അലോയ് വീലുകള്‍ ഉയര്‍ന്ന ഹെക്ടര്‍ മോഡലുകള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. പ്രാരംഭ മോഡലുകളിലും സൗകര്യങ്ങള്‍ കുറയ്ക്കാന്‍ എംജി തയ്യാറായിട്ടില്ല.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, ഇന്‍ഡിക്കേറ്ററുകളുള്ള സൈഡ് മിററുകള്‍ തുടങ്ങി മേല്‍ത്തരം ഫീച്ചറുകള്‍ ധാരാളം പ്രാരംഭ ഹെക്ടറിലുണ്ട്. കറുപ്പും തവിട്ടും കലര്‍ന്ന അകത്തളത്തിന് പുറമെ പൂര്‍ണ്ണ കറുപ്പ് നിറമുള്ള ക്യാബിനും ഹെക്ടറില്‍ ലഭ്യമാവുമെന്നാണ് സൂചന.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

ഡാഷ്‌ബോര്‍ഡും ഡോര്‍ പാനലുകളും തുകല്‍ പാളി കൈയ്യേറും. ഡാഷ്‌ബോര്‍ഡിന് നടുവില്‍ കുത്തനെ സ്ഥാപിച്ച 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എംജി ഹെക്ടറിലെ മുഖ്യാകര്‍ഷണമാണ്. പൂര്‍ണ്ണ HD യൂണിറ്റാണിത്. മൂന്നു സ്‌പോക്കുള്ള ഫ്‌ളാറ്റ് ബോട്ടം മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീലും എസ്‌യുവിയില്‍ പരാമര്‍ശിക്കണം.

Most Read: 9.6 ലക്ഷം രൂപയ്ക്ക് ഥാറിനെ ഡെയ്‌ബ്രേക്ക് എഡിഷനാക്കാം

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

സ്റ്റീയറിങ് വീലിന്റെ ഇടതുവശത്താണ് സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍. ഓട്ടോമാറ്റിക് എസി, പാനരോമിക് സണ്‍റൂഫ്, തുകല്‍ സീറ്റുകള്‍, മുന്‍ പവര്‍ സീറ്റുകള്‍ തുടങ്ങി സൗകര്യങ്ങളിലും സംവിധാനങ്ങളിലും എംജി എസ്‌യുവി പിന്നിലല്ല. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി മുഴുവന്‍ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എംജി ഹെക്ടറില്‍ പ്രതീക്ഷിക്കാം.

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

പെട്രോള്‍ എഞ്ചിന്‍ 141 bhp കരുത്തും 250 Nm torque ഉം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിയറ്റ് നിര്‍മ്മിത ഡീസല്‍ എഞ്ചിന്‍ 173 bhp കരുത്തും 350 Nm torque ഉം അവകാശപ്പെടും.

Source: Team-BHP

More from DriveSpark

Article Published On: Monday, April 15, 2019, 12:11 [IST]
English summary
MG Hector SUV Caught Undisguised. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X