ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ മാസം അവസാനമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ട്രൈബറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തി ആദ്യ മാസം തന്നെ റെനോ നിരയില്‍ ഏറ്റവും കൂടതല്‍ വില്‍പ്പന ഉള്ളൊരു മോഡലായി ട്രൈബര്‍ മാറുകയും ചെയ്തു.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മാന്ദ്യത്തിന് ഇടയില്‍ മികച്ച വില്‍പ്പനയാണ് വാഹനം സ്വന്തമാക്കിയതെന്നും കമ്പനി അവകാശപ്പെട്ടു. ഈ വില്‍പ്പന ഉയര്‍ത്താന്‍ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

അടുത്ത് മാസം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. അതുകൊണ്ട് റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍, സ്‌കിഡ് പ്ലെയ്റ്റ് തുടങ്ങിയവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിന് C- ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബംമ്പറും ഇടം പിടിച്ചേക്കും. അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ട്രൈബറില്‍ നല്‍കിയിരിക്കുന്ന രീതിയിലുള്ള പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, 8 ഇഞ്ചിന്റെ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിലെ സവിശേഷതയാണ്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നിവയെ പിന്തുണയ്ക്കും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡിസൈനിലുള്ള എസി വെന്റുകള്‍, പിയാനോ ബ്ലാക്ക് നിറത്തിലുള്ള സ്റ്റിയറിങ് വിലും പുതിയ പതിപ്പില്‍ ഇടം പിടിക്കും. സുരക്ഷ വര്‍ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. 2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ എത്തിയിരുന്നു.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

2014 -ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണ്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്.

Most Read: ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച CMF-A അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്. ക്വിഡിനെ കൂടാതെ ഡാറ്റ്‌സന്‍ റെഡി-ഗോയും ഇതേ അടിത്തറ പങ്കിടുന്നുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഇനി മുതല്‍ മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും ABS അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ELR സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡില്‍ സ്ഥാനം പിടിച്ചേക്കും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്. ഇതു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയേക്കും.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

2020 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI മലിനീകരണ നിരോധന ചട്ടങ്ങളനുസരിച്ച് നിര്‍മ്മാതാക്കളെല്ലാം പുതിയ മോഡലുകള്‍ക്ക് ബിഎസ് VI കംപ്ലെയിന്റ് എഞ്ചിനാണ് നല്‍കുന്നത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 57 bhp കരുത്താണ്.

ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. ചെറു കാര്‍ ശ്രേണിയില്‍ വാഗണ്‍ആറിനെ കൂടാതെ മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായും ക്വിഡ് മത്സരിക്കും.

Source: Gaadiwaadi

More from DriveSpark

Article Published On: Tuesday, September 17, 2019, 18:30 [IST]
English summary
2020 Renault Kwid Facelift Spied With New Interiors. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X