നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത രണ്ട് മോഡലാണ് നെക്‌സോണും, ടിയാഗൊയും. എന്നാല്‍ ഈ ശ്രേണികളിലേക്ക് പുതിയ മോഡലുകള്‍ എത്തിയതോടെ വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

അതുകൊണ്ട് തന്നെ രണ്ട് മോഡലുകളുടെയും പുതിയ പതുപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. നിരവധി തവണ ഇരുമോഡലുകളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുന്ന നെക്‌സോണിന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം. വാഹനം മുഴുവനായും മൂടിയായിരുന്നു പരിക്ഷണ ഓട്ടം. വാഹനത്തിന്റെ നിര്‍മ്മാണ ശൈലിയില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

പുതുക്കിയ ബമ്പര്‍, മാറ്റം വരുത്തിയ ഫോഗ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ബോണറ്റ് ഡിസൈന്‍, ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗമാവും നെക്‌സോണിന് ലഭിക്കുക. അതിനൊപ്പം കൂടുതല്‍ സ്‌പോര്‍ടിയായ മുന്‍ ഗ്രില്ലും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ നല്‍കാം. പുതിയൊരു സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രാള്‍ സ്വിച്ചുകളും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ മാതൃകയിലുള്ള സ്റ്റിയറിങ് വിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

പുതിയ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈവര്‍ക്ക് സ്റ്റിയറിങ് വിലില്‍ തന്നെ വേയിസ് കണ്‍ട്രോള്‍ ചെയ്യുന്നതിനും, കോള്‍ അറ്റന്റ് ചെയ്യുന്നതിനും സാധിക്കും. നെക്സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാവും നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകള്‍ ബിഎസ് VI നിലവാരത്തിന് അനുസൃതമായി ടാറ്റ പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കാം. നാലു മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ചെറു എസ്‌യുവിയാണ് നെക്‌സോണ്‍.

Most Raed: ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍.

Most Read: വർഷങ്ങളായി വെളിച്ചം കാണാതെ ലോക്സഭാ സ്പീക്കറിനായി വാങ്ങിയ ജാഗ്വാർ

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

Most Read: പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് നെക്‌സോണിന്റെ എതിരാളികള്‍. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പും അധികം വൈകാതെ വിപണിയില്‍ എത്തുമെന്നതാണ് മറ്റൊരു വാര്‍ത്ത.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയത്. രൂപത്തില്‍ വിപണിയില്‍ ഉള്ള പതിപ്പിന് സമാനമാണ് ഇലക്ട്രിക് വാഹനവും. എന്നാല്‍ അകത്തളത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ പുറത്ത്

മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സ് വാഹനത്തിലുണ്ട്. ലിഥിയം അയോണ്‍ ബാറ്ററിയിലാണ് നെക്‌സോണിന്റെ കരുത്ത്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. ബാറ്ററി, ഇലക്ട്രിക്ക് മോട്ടര്‍ എന്നിവയ്ക്ക് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Source: Area of Interest/YouTube

More from DriveSpark

Article Published On: Friday, November 1, 2019, 9:00 [IST]
English summary
2020 Tata Nexon facelift spied again. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X