പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പ് കമ്പനി ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കും. എസ്‌യുവി ശ്രേണിയില്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് ഥാറിന്റെ പുതിയ പതിപ്പ്. നിരവധി മാറ്റങ്ങളാണ് പുതുതലമുറ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 2020 ഥാറിനെ കുറിച്ച് നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

പുതിയ ചെയ്‌സ്‌

മഹീന്ദ്ര സ്‌കോര്‍പിയോ, ടിയുവി 300 എന്നീ മോഡലുകളില്‍ അവതരിപ്പിച്ച മൂന്നാം തലമുറയില്‍പെട്ട വാഹനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഥാറിന്റെ നിര്‍മ്മാണവും. എങ്കിലും ഓഫ് റോഡ് ഉപയോഗത്തിനായി രൂപകല്പന ചെയ്തിരിക്കുന്ന രീതിയിലാണ് ചെയ്‌സ്‌. പഴയ ചെയ്‌സിസില്‍ തന്നെ മികച്ച ഓഫ് റോഡ് കരുത്ത് മഹീന്ദ്ര ഉറപ്പു നല്‍കിയിരുന്നു.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

ഹാര്‍ഡ് റൂഫ് ടോപ്പ്

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഥാറിന്റെ ഫാബ്രിക് റൂഫ് ടോപ്പ് മോഡലുകള്‍ മാത്രമാണുള്ളത്. ഹാര്‍ഡ്‌ടോപ്പ് റൂഫിനായി കസ്റ്റമൈസേഷന്‍ നടത്തുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ആയതിനാല്‍ ഇനി പുറത്തിറങ്ങുന്ന പതിപ്പിന് ഹാര്‍ഡ് ടോപ്പ് റൂഫുകളായിരിക്കും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഒപ്ഷണലായായിരിക്കും വിപണിയിലെത്തിക്കുക. കൂടാതെ റൂഫ് നീക്കം ചെയ്യാവുന്ന രീതിയിലുമായിരിക്കും എത്തുക. ഇത് ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്‌ വാഹനത്തെ ഉപയോഗിക്കാനും സഹായിക്കും.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

ബക്കറ്റ് സീറ്റുകള്‍

പഴയ ഥാറുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പതിപ്പ് കൂടുതല്‍ യാത്ര സുഖം വാഗ്ദാനം ചെയ്യും. പുതിയ ചേസിസ് കൂടുതല്‍ ഗുണനിലവാരം ഉറപ്പ് നല്‍കുമ്പോള്‍ മഹീന്ദ്ര പുതിയ ബക്കറ്റ് സീറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വളവുകളില്‍ യാത്രക്കാര്‍ക്ക് സഹായകരമാകും.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

മുന്നിലേക്ക് തിരിഞ്ഞുള്ള പിന്‍സീറ്റുകള്‍

പഴയ പതിപ്പിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നായിരുന്നു വശങ്ങളിലേക്ക് തിരിഞ്ഞുള്ള പിന്‍സീറ്റുകള്‍. അതിനുള്ള ഉത്തരമാണ് പുത്തന്‍ ഥാറിലെ പിന്‍സീറ്റുകള്‍. ഇനിമുതല്‍ കാറുകളിലേതുപോലെയുള്ള മുന്നോട്ടു തിരിഞ്ഞുള്ള പിന്‍സീറ്റുകളാകും ഥാറിനും. ഇത് പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

കൂടുതല്‍ കരുത്ത്

നിലവില്‍ 105 bhp യാണ് ഥാറിന്റെ ഏറ്റവും കരുത്തേറിയ മോഡല്‍ നല്‍കുന്നത്. എന്നാല്‍ ഥാറിന്റെ പുതിയ പതിപ്പില്‍ 2.0 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിനില്‍ 140 bhp കരുത്ത് സൃഷ്ടിക്കും.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

ആദ്യമായി പെട്രോള്‍ എഞ്ചിന്‍

എസ്‌യുവികളില്‍ സാധാരണയായി ഡീസല്‍ എഞ്ചിനുകളാണെങ്കിലും കര്‍ശനമായ മലിനീകരണ നിരോധന ചട്ടങ്ങളനുസരിച്ചും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചും പ്രധാന വാഹനങ്ങളെല്ലാം പെട്രോള്‍ മോഡലുകള്‍ വിപണിയിലിറക്കുന്നുണ്ട്. അതിനാല്‍ ഥാറിന്റെ പുതിയ പതിപ്പ്‌ പെട്രോള്‍ എഞ്ചിനിലെത്തും. എന്നാല്‍ 4x2 പെട്രോള്‍ പതിപ്പ് നഗര യാത്രകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്

പുതിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള സൃഷ്ടികളുടെയും സുഖസൗകര്യങ്ങളുടെയും ഒരു നീണ്ടനിര തന്നെയുണ്ട് പുത്തന്‍ ഥാറില്‍. ടിപിഎംഎസ്, ഡ്രൈവിംഗ് സ്‌കോര്‍ എന്നിവയും പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ കണക്ടീവിറ്റിയും ഇതില്‍ സാധ്യമാണ്.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

ഓഫ് റോഡറായി തുടരും

ഓഫ് റോഡിലും കൂടുതല്‍ കരുത്തിനായി മൂന്നാം തലമുറയില്‍പെട്ട പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്ര ഥാറിന്റെ നിര്‍മ്മാണം. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ പതിപ്പില്‍ 4x4 ഡ്രൈവിംഗ് മഹീന്ദ്ര നിലനിര്‍ത്തും. ഓഫ് റോഡില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായി ധാരാളം സാങ്കേതിക സഹായങ്ങളും ഥാറിലുണ്ട്.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

കൂടുതല്‍ സുരക്ഷ

നിലവിലെ ഥാറിനെക്കാള്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പുതിയ പതിപ്പിന്റെ വരവ്. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാമിന്റെ മാനദണ്ഡം അനുസരിച്ചുള്ള നിര്‍മമാണവും എബിഎസ്, ഇഡിബി എന്നിവയും ഥാറില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.

പുതുതലമുറ ഥാറിന്റെ സവിശേഷതകള്‍

റോള്‍കേജ്

നിലവില്‍ മഹീന്ദ്രയുടെ ഫാക്ടറിയില്‍ നിര്‍മ്മിച്ച റോള്‍കേജുകളാണ് അന്താരാഷ്ട്ര വിപണിയില്‍ മഹീന്ദ്ര നല്‍കുന്നത്. അതുതന്നെയാകും പുതിയപതിപ്പിലും വാഗ്ദാനം ചെയ്യുക. എന്നാല്‍ ഇതും ഓപ്ഷണല്‍ ആയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

More from DriveSpark

Article Published On: Thursday, July 25, 2019, 9:00 [IST]
English summary
All-new Mahindra Thar ten things you DON’T know about the upcoming off roader. read more malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X