അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി, ഇന്ത്യന്‍ കാര്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണ്. ഇന്ത്യയില്‍ കമ്പനി പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണിപ്പോള്‍. കമ്പനിയുടെ A3 സെഡാന്‍ ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2014 ഓട്ടോ എക്‌സ്‌പോയിലാണ് A3 സെഡാനെ ഔഡി ആദ്യമായി അവതരിപ്പിച്ചത്. 2014 -ലെ വേള്‍ഡ് കാര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് A3 സെഡാന്.

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

വളരെ ആകര്‍ഷകമായ പ്രൈസ് ടാഗിലാണ് A3 സെഡാനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒട്ടും വൈകാതെ തന്നെ ഔഡിയുടെ മികച്ച വില്‍പ്പനയുള്ള കാറായി മാറി A3 സെഡാന്‍. 2017 ഏപ്രിലില്‍ A3 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു.

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

ഇന്ത്യന്‍ വിപണിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതോടനുബന്ധിച്ച് A3 സെഡാനെ സ്‌പെഷല്‍ പ്രൈസ് ടാഗില്‍ അണിനിരത്തുകയാണ് നിര്‍മ്മാതാക്കളായ ഔഡി. സെഡാന്റെ എല്ലാ വകഭേദങ്ങള്‍ക്കും വില കുറച്ചിരിക്കുകയാണ് കമ്പനി.

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

28,99,000 രൂപയെന്ന പ്രാരംഭ വിലയിലായിരിക്കും ഔഡി A3 സെഡാന്‍ ലഭ്യമാവുക. മുന്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് അഞ്ച് ലക്ഷം രപ വിലക്കുറവാണ് A3 സെഡാന് കമ്പനി നല്‍കുന്നത്.

Variants

Old Price

New Price

A3 35 TFSI Premium Plus INR 33,12,000/- INR 28,99,000/-
A3 35 TFSI Technology INR 34,57,000/- INR 30,99,000/-
A3 35 TDI Premium Plus INR 34,93,000/- INR 29,99,000/-
A3 35 TDI Technology INR 36,12,000/- INR 31,99,000/-

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

സെഡാന്റെ 35 TFSI പ്രീമിയം പ്ലസ് വകഭേദം 28.99 ലക്ഷം രൂപയ്ക്കും 35 TFSI ടെക്‌നോളജി 30.39 ലക്ഷം രൂപയ്ക്കും 35 TDI പ്രീമിയം പ്ലസ് 29.99 ലക്ഷം രൂപയ്ക്കും 35 TDI ടെക്‌നോളജി 31.99 ലക്ഷം രൂപയ്ക്കും ലഭിക്കും.

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും. മികച്ച ഫീച്ചറുകളുള്ള സെഡാനാണ് ഔഡി A3. പാനരോമിക് സണ്‍റൂഫ്, വയര്‍ലെസ്സ് ചാര്‍ജിംഗോടെയുള്ള ഔഡി ഫോണ്‍ ബോക്‌സ് സംവിധാനം, റിയര്‍ വെന്റുകളോടെയുള്ള ഇരട്ട സോണ്‍ എയര്‍ കണ്ടീഷനിങ് എന്നിവ പ്രധാന സവിശേഷതകള്‍.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

4,456 mm നീളവും 1,796 mm വീതിയും 1,416 mm ഉയരവും 2,637 mm വീല്‍ബേസും A3 സെഡാനുണ്ട്. അഞ്ച് പേര്‍ക്ക് വരെ സൗകര്യമായി യാത്ര ചെയ്യാവുന്നതാണീ കോമ്പാക്റ്റ് സെഡാന്‍. 425 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട്.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

പിന്‍ സീറ്റുകള്‍ മടക്കി വച്ചാല്‍ 1,100 ലിറ്റര്‍ ലഗ്ഗേജ് വരെ ഉള്‍ക്കൊള്ളാവുന്നതാണ് A3 -യുടെ ബൂട്ട്. പെട്രോള്‍, ഡിസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സെഡാന്‍ ലഭ്യമാണ്. സെഡാനിലെ 1.4 ലിറ്റര്‍ RFSI പെട്രോള്‍ എഞ്ചിന്‍ 147.9 bhp കരുത്തും 250 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.

Most Read: പോളോ, അമിയോ, വെന്‍റോ കാറുകളുടെ ലോകകപ്പ് എ‍‍‍‍‍‍‍‍‍‍‍ഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

ഏഴ് സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. മറുഭാഗത്ത് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാവട്ടെ 141 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് A3 ഡീസല്‍ പതിപ്പിലുള്ളത്.

അഞ്ച് ലക്ഷം രൂപ വിലക്കുറവില്‍ ഔഡി A3

സെഡാന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജും ഡീസല്‍ എഞ്ചിന്‍ ലിറ്ററിന് 20.38 കിലോമീറ്റര്‍ മൈലേജും നല്‍കും. ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് CLA ക്ലാസിനോടാണ് ഔഡി A3 സെഡാന്‍ മത്സരിക്കുക.

More from DriveSpark

Article Published On: Sunday, June 2, 2019, 14:00 [IST]
English summary
Audi A3 Completes Five Years In India, Special Price Drop Up to Rs. Five Lakhs. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X