പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

By Rajeev Nambiar

റോഡില്‍ തിരക്ക് കൂടുന്നു. ഇഴയുന്ന ട്രാഫിക്കില്‍ മാനുവല്‍ കാറോടിക്കാന്‍ ഇന്നു മിക്കവര്‍ക്കും താത്പര്യമില്ല. ഫലമോ, രാജ്യത്ത് ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്നവരുടെ എണ്ണം അനുദിനം ഉയരുകയാണ്. ബജറ്റ് കാറുകളില്‍ എഎംടി, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് യൂണിറ്റുകളാണ് പൊതുവെ കണ്ടുവരാറ്. ചിലവ് വര്‍ധിക്കുമെന്ന കാരണം പറഞ്ഞ് ചെറുകാറുകള്‍ക്ക് സിവിടി, ഡിഎസ്ജി യൂണിറ്റുകള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിമുഖത കാട്ടുന്നു.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

പക്ഷെ അടുത്തകാലത്തായി ചിത്രം പതിയെ മാറിവരുന്നുണ്ട്. ബജറ്റ് നിരയില്‍ എത്തുന്ന പുത്തന്‍ കാറുകളില്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംകണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. ഈ അവസരത്തില്‍ പാഡില്‍ ഗിയര്‍ ഷിഫ്റ്ററുകളുള്ള അഞ്ചു ബജറ്റ് കാറുകള്‍ പരിശോധിക്കാം —

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഹോണ്ട അമേസ്

കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ അവതരിപ്പിച്ച ആദ്യ മോഡലാണ് ഹോണ്ട അമേസ്. കഴിഞ്ഞവര്‍ഷം കാറിന്റെ രണ്ടാംതലമുറ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. അമേസിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ അമേസ് പെട്രോള്‍ സിവിടി പതിപ്പില്‍ മാത്രമെ പാഡില്‍ ഗിയര്‍ ഷിഫ്റ്ററുകള്‍ കമ്പനി നല്‍കുന്നുള്ളൂ.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

സിവിടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 79 bhp കരുത്തും 110 Nm torque ഉം പരമാവധി അവകാശപ്പെടും. ARAI ടെസ്റ്റില്‍ 19 കിലോമീറ്റര്‍ മൈലേജാണ് അമേസ് പെട്രോള്‍ സിവിടി മോഡല്‍ കുറിച്ചത്. വിപണിയില്‍ 5.85 ലക്ഷം രൂപ മുതല്‍ ഹോണ്ട അമേസിന് വില തുടങ്ങും.

Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഹോണ്ട ജാസ്സ്

ജാസ്സ്, ബജറ്റ് കാര്‍ നിരയില്‍ പാഡില്‍ ഗിയര്‍ ഷിഫ്റ്ററുകളുള്ള മറ്റൊരു ഹോണ്ട കാര്‍. പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണയോടെയാണ് ജാസ്സിലെ ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് പ്രവര്‍ത്തിക്കുന്നത്. ഓടിക്കുന്നയാള്‍ക്ക് ചടുലമായ സ്‌പോര്‍ടി അനുഭവം പകരാന്‍ പാഡില്‍ ഗിയര്‍ ഷിഫ്റ്ററുകള്‍ക്ക് കഴിയും.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ജാസ്സിന്റെ ഇടത്തരം, ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമെ പാഡില്‍ ഷിഫ്റ്റര്‍ ഒരുങ്ങുകയുള്ളൂ. അമേസിലെ 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ജാസ്സിലും. എഞ്ചിന്‍ 79 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. ARAI ടെസ്റ്റില്‍ 19 കിലോമീറ്റര്‍ മൈലേജാണ് ഹോണ്ട ജാസ്സ് സിവിടി കുറിച്ചത്. വിപണിയില്‍ 7.39 ലക്ഷം രൂപ മുതല്‍ ഹാച്ച്ബാക്കിന് വില തുടങ്ങും.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും ചിത്രം വ്യത്യസ്തമല്ല. എസ്‌യുവിയുടെ പെട്രോള്‍ വകഭേദത്തില്‍ മാത്രമാണ് പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്. ഇക്കോസ്‌പോര്‍ടിലുള്ള 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കും.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ARAI ടെസ്റ്റില്‍ 14.8 കിലോമീറ്റര്‍ മൈലേജാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന ഇക്കോസ്‌പോര്‍ട് കുറിച്ചത്. വിപണിയില്‍ 7.82 ലക്ഷം രൂപ മുതല്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് വില തുടങ്ങും.

Most Read: കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഹോണ്ട BR-V

1.5 ലിറ്റര്‍ BR-V പെട്രോള്‍ 'V' പതിപ്പിലും പാഡില്‍ ഷിഫ്റ്ററുകളുള്ള ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നുണ്ട്. എഞ്ചിന് 118 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. ARAI ടെസ്റ്റില്‍ 16 കിലോമീറ്റര്‍ മൈലേജാണ് BR-V സിവിടി മോഡല്‍ കാഴ്ച്ചവെച്ചത്. വിപണിയില്‍ 9.50 ലക്ഷം രൂപ മുതല്‍ ഹോണ്ട BR-V -യ്ക്ക് വില തുടങ്ങും.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

ഹോണ്ട സിറ്റി

സി സെഗ്മന്റ് സെഡാനുകളില്‍ ഏറ്റവും പ്രചാരമേറിയ സിറ്റിക്കും പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള സിവിടി ഗിയര്‍ബോക്‌സ് ഹോണ്ട സമര്‍പ്പിക്കുന്നുണ്ട്. പട്ടികയിലെ മറ്റു ഹോണ്ട കാറുകള്‍ പോലെ സിറ്റിയുടെ പെട്രോള്‍ എഞ്ചിന്‍ വകഭേദങ്ങള്‍ മാത്രമെ ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് അവകാശപ്പെടുകയുള്ളൂ.

പാഡില്‍ ഗിയര്‍ ഷിഫ്റ്ററുള്ള ബജറ്റ് കാറുകള്‍

അതേസമയം പ്രാരംഭ സിറ്റി പെട്രോള്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്‌സ് ലഭിക്കില്ല. സിറ്റിയിലുള്ള 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് 118 bhp കരുത്തും 145 Nm torque ഉം കുറിക്കാനുള്ള ശേഷിയുണ്ട്. 18 കിലോമീറ്ററാണ് ARAI ടെസ്റ്റില്‍ പെട്രോള്‍ സിവിടി മോഡല്‍ കാഴ്ച്ചവെച്ചത്. വിപണിയില്‍ 9.70 ലക്ഷം രൂപ മുതല്‍ ഹോണ്ട സിറ്റിക്ക് വില തുടങ്ങും.

Most Read Articles

Malayalam
English summary
Budget Cars With Paddle Shifters. Read in Malayalam.
Story first published: Friday, February 22, 2019, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X