ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ BYD ചൈനയുടെ ഉപഘടകമായ BYD ഇന്ത്യ രണ്ട് പുതിയ വാഹനങ്ങളുമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. BYD T3 ഇലക്ട്രിക്ക് എംപിവി, T3 ഇലക്ട്രിക്ക് മിനിവാന്‍ മോഡലുകളാണ് രാജ്യത്തേക്ക് എത്തുക.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഇരു വാഹനങ്ങളിലും കമ്പനിയുടെ സ്വന്തം ബാറ്ററികളാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. DC ഫാസ്റ്റ് ചാര്‍ജറും, സാധാരണ AC ചാര്‍ജറും ഉപയോഗിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഫാസ്റ്റ് ചാര്‍ജറില്‍ 1.5 മണിക്കൂറുകള്‍ കൊണ്ട് 100 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനങ്ങള്‍ക്ക് കഴിയും. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററുകള്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

നിരവധി ഫീച്ചറുകളോടെയാണ് ഇരു മോഡലുകളും വരുന്നത്. കീ ലെസ്സ് എന്റ്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ വരുന്ന മ്യൂസിക്ക് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്ലാമറ എന്നിവയാണ് വാഹനങ്ങളില്‍. T3 എംപിവിയിലും, T3 മിനിവാനിലും സ്റ്റാന്‍ഡേര്‍ഡായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

സുരക്ഷാ ഫീച്ചറുകളായി വാഹനങ്ങളില്‍ ABS, ഇലക്ട്രിക്ക് പാര്‍ക്കിങ് സിസ്റ്റം, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിഭ്യൂഷന്‍ എന്നിവയാണ് വരുന്നത്.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം വാഹനത്തിന്റെ സ്മാര്‍ട്ട് മാനേജ്‌മെന്റിനും മെയിന്റെനന്‍സിനുമായി കണ്‍ട്രോളര്‍ ഏരിയ നെറ്റ്‌വര്‍ക്ക് സംവിധാനവും കമ്പനി പ്രധാനം ചെയ്യുന്നു.

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലെ വലിയ സാധ്യതയാണുള്ളതെന്നും, വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യം മാനിച്ച് രാജ്യത്തെ ഒരു ആഗോള ഇലക്ട്രിക്ക് ഹബ്ബാക്കി മാറ്റുന്നതിന് ഒപ്പം നില്‍ക്കാന്‍ BYD അഭിമാനിക്കുന്നു എന്ന് BYD ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ലിയു ഷൂലിയാങ് പറഞ്ഞു.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഇലക്ട്രിക്ക് വാന്‍ വിഭാഗത്തില്‍ തങ്ങളുടെ ഇരു മോഡലുകളും ഒരു നാഴിക കല്ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും, നൂതനവുമായ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്നും അദ്ദേഹം അറിയിച്ചു.

Most Read: ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തി ഹീറോയും സുസുക്കിയും

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഈ പ്രാരംഭ ഘട്ടത്തില്‍ കൂടുതല്‍ കാര്യക്ഷമവും, കൂടുതല്‍ വിശ്വസനീയവുമായ വ്യവസായ ശൃംഖലയും, ഇലക്ട്രിക്ക് പൊതുഗതാഗത സംവിധാനവും സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ഇലക്ട്രിക്ക് വാന്‍ ശ്രേണിയിലേക്ക് രണ്ട് മോഡലുകളെ അവതരിപ്പിച്ച് BYD

ഒരു വശത്ത് വിപണിയില്‍ ഇങ്ങനെ നിരവധി ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളും, അവരുടെ പുതിയ വാഹന നിരകളും പെരുകി വരുമ്പോള്‍ മറു വശത്ത് പരമ്പരാഗത പെട്രോള്‍, ഡീസല്‍ വാഹന വിപണി അനുദിനം തകര്‍ച്ചയുടെ വക്കിലാണ്.

Most Read Articles

Malayalam
English summary
BYD Enters Indian Electric Van Segment: Launches T3 Electric MPV & Minivan With 300Km Range. Read more Malayalam.
Story first published: Friday, September 6, 2019, 18:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X