ഫെബ്രുവരിയില്‍ വളര്‍ച്ചയില്ലാതെ കാര്‍ കമ്പനികള്‍
2019 ഫെബ്രുവരി മാസത്തെ വില്‍പ്പന കാണക്കുകള്‍ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഉയര്‍ച്ചയും താഴ്ച്ചയും ഇടകലര്‍ന്നുള്ള വില്‍പ്പന റിപ്പോര്‍ട്ടാണ് പല പ്രമുഖ കാര്‍ കമ്പനികളുടേതും. ഹോണ്ട, മാരുതി സുസുക്കി, ടൊയോട്ട എന്നിവരെല്ലാം നാമമാത്രമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മിക്ക കാര്‍ നിര്‍മ്മാതാക്കളുടെയും വില്‍പ്പന കണക്കുകള്‍ തല്‍സ്ഥിതി തുടരുകയാണ്.

മാരുതി സുസുക്കി
1,48,682 യൂണിറ്റിന്റെ വില്‍പ്പനയാണ് ഫെബ്രുവരിയില്‍ മാരുതി സുസുക്കി രേഖപ്പെടുത്തിയത്. ഇതില്‍ 1,39,100 യൂണിറ്റും ആഭ്യന്തര വിപണിയിലാണ് വിറ്റതെങ്കില്‍ 9,582 യൂണിറ്റ് വിറ്റത് കയറ്റുമതിയിലൂടെയാണ്. 2018 ഫെബ്രുവരിയിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം ഇടിവാണ് മാരുതിയ്ക്ക് സംഭവിച്ചിരിക്കുന്നത്.

പോയ വര്‍ഷം ഫെബ്രുവരി മാസത്തില്‍ 1,49,824 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. എന്നാല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ മാത്രം കണക്ക് എടുക്കുകയാണെങ്കില്‍ മാരുതി 0.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. 2018 ഫെബ്രുവരിയില്‍ 1,36,648 യൂണിറ്റാണ് വിറ്റതെങ്കില്‍ 2019 ഫെബ്രുവരിയിലിത് 1,36,912 യൂണിറ്റായി വര്‍ധിച്ചു.

മഹീന്ദ്ര
പാസഞ്ചര്‍ വാഹന ശ്രേണിയില്‍ 17 ശതമാനം വില്‍പ്പനയാണ് മഹീന്ദ്ര ഇത്തവണ കുറിച്ചത്. പോയ വര്‍ഷം ഫെബ്രുവരിയില്‍ മഹീന്ദ്രയുടെ വില്‍പ്പന 22,382 യൂണിറ്റായിരുന്നെങ്കില്‍ ഇത്തവണയിത് 26,169 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.
Most Read:റോള്‍സ് റോയ്‌സ് വിറ്റ് അമിതാഭ് ബച്ചന്‍

പാസഞ്ചര്‍ വാഹനങ്ങളും വാണിജ്യങ്ങളും ചേര്‍ത്ത് 56,005 യൂണിറ്റാണ് പോയ മാസം മഹീന്ദ്ര വിറ്റത്. ഇവയെല്ലാം കൂട്ടി ആകെ പത്ത് ശതമാനം വളര്‍ച്ച മഹീന്ദ്ര കൈവരിച്ചു.

ടാറ്റ മോട്ടോര്‍സ്
മൂന്ന് ശതമാനത്തിന്റെ ഇടിവാണ് പോയ മാസത്തെ വില്‍പ്പനയില്‍ ടാറ്റയ്ക്ക് സംഭവിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയിലെ 58,991 യൂണിറ്റില്‍ നിന്ന് ഇത്തവണ 57,221 യൂണിറ്റായി ടാറ്റയുടെ വില്‍പ്പന ചുരുങ്ങി.

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ രണ്ട് ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതാണ് ടാറ്റ മോട്ടോര്‍സിന് ആശ്വസിക്കാവുന്ന ഘടകം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 17,771 യൂണിറ്റായിരുന്നു ടാറ്റ വിറ്റഴിച്ചതെങ്കില്‍ ഈ വര്‍ഷമിത് 18,110 യൂണിറ്റായി ഉയര്‍ന്നു.

ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനമാണ് ഹ്യുണ്ടായി മോട്ടോര്‍സിനുള്ളത്. മാത്രമല്ല രാജ്യത്തെ കാര്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനവും ഈ കൊറിയന്‍ കമ്പനിയ്ക്ക് സ്വന്തമാണ്.

2018 ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 1.6 ആറ് ശതമാനത്തിന്റെ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 55,422 യൂണിറ്റില്‍ നിന്ന് 54,518 യൂണിറ്റിലേക്ക് കമ്പനിയുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ഇതില്‍ 43,110 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും 11,408 യൂണിറ്റ് കയറ്റുമതിയുമാണ്.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ്
മറ്റു പ്രമുഖ കമ്പനികളെ പോലെ തന്നെ ടൊയോട്ടയും വില്‍പ്പനയില്‍ തകര്‍ച്ച നേരിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ 12,705 യൂണിറ്റ് വിറ്റഴിച്ച കമ്പനിയ്ക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ 12,497 യൂണിറ്റ് വില്‍ക്കാന്‍ മാത്രമെ സാധിച്ചുള്ളൂ.
Most Read:പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

കമ്പനിയുടെ എംപിവിയായ ഇന്നോവ ക്രിസ്റ്റ എന്നത്തെയും പോലെ വില്‍പ്പനയില്‍ സ്ഥിരത പ്രകടിപ്പിച്ചു എന്നും കമ്പനി പറയുന്നു. അടുത്തിടെ വിപണിലെത്തിയ ഹൈബ്രിഡ് ഇലക്ട്രിക്ക് കാറായ പുതിയ കാമ്രിയ്ക്ക് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.


Click it and Unblock the Notifications








