സുരക്ഷ കൂട്ടണമെങ്കിൽ പഴയ കാറുകള്‍ ഉപേക്ഷിക്കണം: പുതിയ നിര്‍ദേശം

കാലപ്പഴക്കം ചെന്ന കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് മാറ്റുന്നത് റോഡപകടങ്ങളും ട്രാഫിക്ക് കുരുക്കുകളും മാറ്റുമെന്ന് രാജ്യാന്തര റോഡ് ഫെഡറേഷന്‍ (IRF) ചെയര്‍മാന്‍ കിരണ്‍ കുമാര്‍ കപില.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

'ഇത്തരത്തിലൊരു നടപടി കൈക്കൊള്ളുന്നത് ഇന്ത്യന്‍ റോഡ് സാഹചര്യത്തിന് എന്ത് കൊണ്ടും നല്ലതാണ്. ഒരു വാഹനം എല്ലാം കൊണ്ടും അതിന്റെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പിന്നീടത് ഒഴിവാക്കുകയായിരിക്കും നല്ലത്.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

ഇത് എത്രയും വേഗത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ അനാവശ്യ ട്രാഫിക്ക് ജാമുകള്‍ക്ക് നമ്മുടെ നിരത്തുകള്‍ സാക്ഷിയാകേണ്ടി വരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് സ്മാര്‍ട്ട് കാറുകള്‍ പുറത്തിറക്കാന്‍ ടാറ്റ

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

അടുത്തിടെ ഇത് സംബന്ധിച്ച് 2017 മോട്ടോര്‍ വാഹന ബില്‍ ഭേദഗതി ചെയ്യണമെന്നാശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയത്തിന് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

ഒരു പ്രത്യേക കാലപരിധിയോ വര്‍ഷമോ വച്ച് കൊണ്ട് കാറുകളെ പഴയതെന്നോ പുതിയതെന്നോ നിര്‍ണയിക്കാനാവില്ലെന്നും, ഇത് തീരിമാനിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുകയായിരിക്കും ഉചിതമെന്നും കിരണ്‍ പറഞ്ഞു.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് ഒഴിവാക്കാന്‍ മിക്ക വികസിത രാജ്യങ്ങള്‍ക്കും അവരവരുടേതായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് മാത്രം ഇതില്ല.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

പൊതുനിരത്തിലെ വാഹനങ്ങളുടെ എണ്ണം കൂടുന്ന ഈ സാഹചര്യത്തില്‍ എത്രയും വേഗം തന്നെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യകതമാക്കി.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

കഴിയുന്നതും വേഗത്തില്‍ തന്നെ ഈ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് IRF സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇത് വരെ അനുകൂല മറുപടി ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചിട്ടില്ല.

Most Read: പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) നല്‍കുന്ന കണക്കുകള്‍ പ്രകാരം 26,763,767 പുതിയ വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞിരിക്കുന്നത്. 2017 -ലിത് 12.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

സുരക്ഷ കൂട്ടാന്‍ പഴയ കാറുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശം

ക്രമാതീതമായി ഈ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊതുനിരത്തുകള്‍ പെട്ടെന്ന് തന്നെ നിറയാനുള്ള സാധ്യതയേറെയാണ്. ഏതായാലും ഇത്തരത്തിലോരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ റോഡുകളിലെ ഗതാഗത കുരുക്കിനൊരു അയവ് വരുമെന്ന് പ്രതീക്ഷിക്കാം.

Source: ET Auto

Most Read Articles

Malayalam
English summary
Will India's Car Scrapping Policy Actually Improve Road Safety: read in malayalam
Story first published: Thursday, January 31, 2019, 19:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X