സെപ്തംബറിൽ ഏറ്റവും അധികം ഡിസ്‌കൗണ്ട്‌ ലഭിക്കുന്ന വാഹനങ്ങൾ

വിൽപ്പന അനുദിനം ഇടിയുമ്പോൾ, നിർമ്മാതാക്കൾ വാഹനങ്ങൾക്ക് നൽകുന്ന കിഴിവുകളും ആനുകൂല്യങ്ങളും വർദ്ധിക്കുകയാണ്. വാഹന വിൽപ്പന രംഗത്തെ മാന്ദ്യം നേരിടാനുള്ള ശ്രമത്തിലാണ് എല്ലാ പ്രമുഖ നിർമ്മാതാക്കളും.

 

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

കൂടാതെ 2020 ഏപ്രിൽ‌ 1 മുതൽ‌ ബി‌എസ്‌-VI മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പ്രാബല്യത്തിൽ‌ വരുന്നതിനുമുമ്പ് പഴയ മോഡലുകളുടെ വിറ്റഴിക്കാനുള്ള നീക്കത്തിലുമാണിവർ.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

അതിനാൽ കനത്ത ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഈ മാസം വിവിധ വാഹനങ്ങൾക്കും ലഭിക്കുന്നത്. ആദ്യ വാഹനം വാങ്ങുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള മാറ്റി വാങ്ങുന്നതിനോ ഇത് വളരെ മികച്ച സമയമാണ്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹോണ്ട, ടൊയോട്ട, ഫോർഡ്, റെനോ, നിസ്സാൻ എന്നിവയുൾപ്പെടെ മിക്ക കാർ നിർമ്മാതാക്കളും ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുളും വാഗ്ദാനം ചെയ്യുന്നു.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഓഫറുകളുടെ കാര്യത്തിൽ നാലു ലക്ഷം രൂപ കിഴിവോടെ ഹോണ്ട CR-V -യാണ് ഈ മാസം ഒന്നാം സ്ഥാനത്ത്. അഞ്ചാം തലമുറ ഹോണ്ട സിആർ-വി കഴിഞ്ഞ ഒക്ടോബറിലാണ് വിപണിയിലെത്തിയത്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ടൊയോട്ട ഫോർച്യൂണർ, ഹ്യുണ്ടായി ട്യൂസൺ എന്നിവയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽ‌പന മന്ദഗതിയിലായിരുന്നതിനാലാണ് ഇത്ര വലിയ കിഴിവ് കമ്പനി നൽകുന്നത്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

പട്ടികയിൽ അടുത്തത് രണ്ട് ലക്ഷം രൂപ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി എലാന്റ്ര, ഫോർഡ് എൻ‌ഡവർ എന്നിവയാണ്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

1.25 ലക്ഷം രൂപ ക്യഷ് ഡിസ്കൌണ്ടും 75,000 രൂപ കോർപ്പറേറ്റ് ബോണസുമാണ് എലാന്റ്ര വാഗ്ദാനം ചെയ്യുന്നത്. ഉടൻ തന്നെ പെട്രോൾ എഞ്ചിൻ മാത്രം വാഗ്ദാനം ചെയ്യുന്ന വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കും.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

2019 ഓഗസ്റ്റിൽ മികച്ച പ്രകടനം രേഖപ്പെടുത്തിയ ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണെങ്കിലും രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടുമായിട്ടാണ് എൻ‌ഡവർ എത്തുന്നത്.

Model Discount Exchange Freebies Corp Disc Total
Honda CR-V 4,00,000 18,000 NA NA 4,18,000
Hyundai Elantra 1,25,000 75,000 NA NA 2,00,000
Ford Endeavour 1,00,000 50,000 NA 50,000 2,00,000
Toyota Corolla 1,00,000 20,000 NA 50,000 1,70,000
Toyota Yaris 1,00,000 30,000 NA NA 1,30,000
Renaul Captur 1,00,000 20,000 NA 10,0000 1,30,000
Tata Tigor 80,000 25,000 12,000 NA 1,05,000
Tata Hexa 50,000 35,000 10,000 15,000 1,00,000
Maruti Brezza 69,500 20,000 5 yr warranty 10,000 99,500
Hyundai Grand i10 60,000 30,000 NA 5,000 95,000
Nissan Sunny 45,000 30,000 NA 10,000 85,000
Maruti Dzire Diesel 47,500 20,000 5 yr warranty 10,000 77,500
Maruti S-Cross 65,000 NA Accessories 10,000 75,000
Maruti Swift Diesel 45,000 20,000 5 yr warranty 10,000 75,000
Honda City 30,000 32,000 16,000 10,000 72,000
Tata Tiago 50,000 15,000 NA 5,000 70,000
Mahindra TUV300 51,000 15,000 Accessories NA 66,000
Maruti Suzuki Alto 40,000 20,000 NA 5,000 65,000
Tata Nexon 25,000 25,000 5,000 7,500 57,500
Ford Freestyle 30,000 15,000 NA 9,000 54,000
Ford Ecosport 30,000 NA NA 10,000 40,000
സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഒരു ലക്ഷം രൂപയിൽ കൂടുതൽ കിഴിവുമായിട്ടാണ് ടൊയോട്ട കൊറോള ആൽറ്റിസ് വരുന്നത്. ഒരു ലക്ഷം ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ കോർപ്പറേറ്റ് ബോണസ്, 20,000 രൂപ എക്സ്ചേഞ്ച് ഓഫർ എന്നിവ ലഭ്യമാണ്.

Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

1.60 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് യാരിസ് സെഡാനിന് ടൊയോട്ട നൽകുന്നത്. 1.15 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളുമാണ്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള പതിപ്പിന് 1.55 ലക്ഷം രൂപ ഡിസ്കൌണ്ടാണ് റെനോ നൽകുന്നത്. 1.50 ലക്ഷം ക്യാഷ് ഡിസ്കൗണ്ടും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഈ മോഡലിൽ ലഭ്യമാണ്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്കും കഴിഞ്ഞ മാസങ്ങളിൽ വിൽപ്പനയും വിപണി വിഹിതവും നഷ്ടപ്പെട്ടിരുന്നു.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

മുമ്പ് മികച്ച വിൽപ്പന കാഴ്ച്ച വയ്ച്ചിരുന്ന എസ്-ക്രോസ്, വിറ്റാര ബ്രെസ്സ എന്നീ മോഡലുകൾ യഥാക്രമം 1,12,900 രൂപ, 1,01,200 രൂപ കിഴിവിൽ ഈ മാസം ലഭ്യമാണ്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

എസ്-ക്രോസിലെ ഓഫറുകളിൽ 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5 വർഷത്തെ വാറന്റി എന്നിവ ഉൾപ്പെടുന്നു. 20,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഒഴികെ ബ്രെസ്സയിലെ ഓഫറുകൾ ഒന്നുതന്നെയാണ്.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഒരു ലക്ഷം രൂപ വരെ കിഴിവുള്ള വാഹനങ്ങളിൽ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 (95,000 രൂപ), മാരുതി സുസുക്കി ഡിസയർ ഡീസൽ (84,100 രൂപ), മാരുതി സുസുക്കി സ്വിഫ്റ്റ് ഡീസൽ (77,700 രൂപ), മഹീന്ദ്ര ടിയുവി 300 പ്രീ ഫെയ്‌സ്‌ലിഫ്റ്റ്‌ (76,500 രൂപ), നിസ്സാൻ സണ്ണി (75,000 രൂപ), മാരുതി സുസുക്കി ആൾട്ടോ (65,000 രൂപ), ടാറ്റ ടൈഗോർ (55,000 രൂപ), ടാറ്റ നെക്‌സൺ (50,000 രൂപ) എന്നിവ ഉൾപ്പെടുന്നു.

സെപ്തംബറിൽ ഏറ്റവും അധികം ഡിസ്കൌണ്ടുകൾ ലഭിക്കുന്ന വാഹനങ്ങൾ

ഈ മാസം 50,000 രൂപയിൽ കുറഞ്ഞ ഡിസ്കൌണ്ടുള്ള വാഹനങ്ങളിൽ ഫോർഡ് ഫ്രീസ്റ്റൈൽ (45,000 രൂപ), ടാറ്റ ടിയാഗോ (40,000 രൂപ), ഫോർഡ് ഇക്കോസ്പോർട്ട് (35,000 രൂപ), ഹോണ്ട സിറ്റി (30,000 രൂപയും, സൗജന്യ ഒന്നാം വർഷ ഇൻഷുറൻസ്) എന്നിവയാണുള്ളത്.

Most Read Articles

Malayalam
English summary
Cars with Highest Discounts in September 2019. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X