വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി എന്ന നേട്ടം ഇന്ത്യൻ വിപണി കൈവരിച്ചിരുന്നു. അതിവേഗം വളർച്ച കൈവരിച്ചെങ്കിലും നിലവിൽ ലോകത്തിലെ ഏറ്റവും മോശം മാന്ദ്യമാണ് നമ്മുടെ വിപണി നേരിടുന്നത്. കാർ വിൽപ്പന വളരെ വേഗം കുറഞ്ഞു. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വലിയ നിർമ്മാതാക്കളുടെ വിൽപ്പനയിൽ പേലും ഇടിവ് രേഖപ്പെടുത്തി.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

വിൽപ്പന വർധിപ്പിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനുമായി നിർമ്മാതാക്കളും ഡീലർമാരും വിവിധ കാർ മോഡലുകളിൽ വൻ കിഴിവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഇപ്പോഴും ഓഫറുകളോ കിഴിവുകളോ ലഭിക്കാത്ത കുറച്ച് മോഡലുകൾ വിപണിയിലുണ്ട്. ഈ മോഡലുകൾക്ക് മികച്ച വിൽപ്പന ലഭിക്കുന്നുവെന്ന കാരണങ്ങളാണ് ഓഫറുകൾ നൽകുന്നതിൽ നിന്നും കമ്പനികളെ പിന്നോട്ടുവലിക്കുന്നത്. ആ മോഡലുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

മാരുതി സുസുക്കി എർട്ടിഗ

ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സെവൻ സീറ്റർ വാഹനമായി മാരുതി സുസുക്കി എർട്ടിഗ മാറി. എർട്ടിഗയുടെ ഏറ്റവും പുതിയ മോഡലിനെ കഴിഞ്ഞ വർഷമാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം എം‌പി‌വി ഇന്ത്യൻ വിപണിയിൽ സ്ഥിരമായ വളർച്ച കൈവരിച്ചു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

പുതിയ മാരുതി സുസുക്കി എർട്ടിഗയും വളരെ പ്രായോഗികത നിറഞ്ഞ കാറാണ്. കൂടാതെ ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സെവൻ സീറ്റർ കൂടിയാണിത്. വിപണിയിലെ മാന്ദ്യത്തിനിടയിലും വാഹനത്തിന് ഓഫറുകൾ നൽകാൻ കമ്പനി തയ്യാറായിട്ടില്ല.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

മാരുതി സുസുക്കി XL6

മാരുതി സുസുക്കി എർട്ടിഗയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ നെക്സ ലൈനപ്പിലെ ആദ്യത്തെ എംപിവിയാണ് XL6. എർട്ടിഗയിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രീമിയം വാഹനമാണിത്. ഒപ്പം കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും ആക്രമണാത്മകമായ രൂപവും വാഹനം നൽകുന്നു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ക്രൂയിസ് കൺട്രോൾ, എൽഇഡി ലാമ്പുകൾ, ലെതറെറ്റ് ഇന്റീരിയർ, ഓൾ-ബ്ലാക്ക് ഇന്റീരിയർ എന്നിവ പോലുള്ള സവിശേഷതകൾ XL6 ൽ മാരുതി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ മാസം മാത്രമാണ് വാഹനം വിപണിയിലെത്തിയത്. അതിനാൽ ദീർഘകാലത്തേക്ക് ഈ മോഡലിന് ഓഫറുകളൊന്നും ലഭിക്കില്ല. കൂടാതെ മോശമല്ലാത്ത വിൽപ്പന കണക്കുകളും സൂചിപ്പിക്കുന്നു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

മാരുതി സുസുക്കി വാഗൺആർ

ഈ വർഷം ആദ്യമാണ് പുതിയ വാഗൺ ആർ മോഡൽ മാരുതി സുസുക്കി പുറത്തിറക്കിയത്. കൂടുതൽ വലിപ്പവും വലിയ ക്യാബിനും പുതിയ പതിപ്പിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ വാഗൺ‌ആറിൽ പെട്രോൾ സി‌എൻ‌ജി ഓപ്ഷനുകൾ ലഭ്യമാണ്.

Most Read: മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

വാഗൺആറിന്റെയും വിൽപ്പന വിപണിയിൽ സ്ഥിരത കൈവരിക്കുന്നത് തുടരുന്നു. അതിനാൽ മാരുതി സുസുക്കി വാഗൺ‌ആറിന് ഓഫറുകളൊന്നും നൽകുന്നില്ല. എന്നാൽ നെക്സ ഡീലർഷിപ്പിലൂടെ വിൽക്കുന്ന ഇഗ്നിസിന് വൻ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read: ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ് 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ഹ്യുണ്ടായി വെന്യു

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അവതരിപ്പിച്ച മോഡലാണ് വെന്യു. വിപണിയിലെത്തിയ ഉടൻ തന്നെ വൻവിജയമാണ് ഈ കോംപാക്ട് സെഡാൻ കൈവരിച്ചത്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനമായി മാറാനും വെന്യുവിന് സാധിച്ചു.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ദീർഘകാല യുവി സെഗ്‌മെന്റ് നേതാവായ മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയുടെ വിൽപ്പനയെ പോലും മറികടക്കാൻ വാഹനത്തിനായി. ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയാണ് ഹ്യുണ്ടായി വെന്യുവിൽ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്നു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

വെന്യുവിൽ ഒരു ഡീസൽ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ടുകൾ ഇല്ലാതെ തന്നെ വെന്യുവിന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ഹ്യുണ്ടായി കിഴിവുകളൊന്നും തന്നെ വാഹനത്തിന് നൽകാൻ ആഗ്രഹിക്കുന്നില്ല.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

അടുത്തിടെയാണ് ഹ്യൂണ്ടായി ഏറ്റവും പുതിയ ഗ്രാൻഡ് i10 നിയോസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് ഗ്രാൻഡ് i10 നൊപ്പം പുതിയ മോഡലും വിൽപ്പനയ്‌ക്കെത്തുന്നു. വിപണിയിൽ വളരെ പുതിയതായതിനാൽ മാന്യമായ വിൽപ്പന കാറിന് ലഭിക്കുന്നുണ്ട്. അതിനാൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് കിഴിവുകളൊന്നും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാറായിരുന്നു പുതിയ കിയ സെൽറ്റോസ്. വില പ്രഖ്യാപനത്തിന് വളരെ മുമ്പു തന്നെ കിയ ബുക്കിംഗ് ഔദ്യോഗികമായി സ്വീകരിക്കാൻ തുടങ്ങി. തൊട്ടുപിന്നാലെ കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ വില പ്രഖ്യാപിച്ചപ്പോഴേക്കും 30,000 ത്തിലധികം ബുക്കിംഗും വാഹനത്തിന് ലഭിച്ചു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

ആദ്യ മാസത്തിൽ 6,000 യൂണിറ്റുകൾ വിൽപ്പന നടത്തി കിയ റെക്കോർഡ് സൃഷ്ടിച്ചു. സെൽറ്റോസിനൊപ്പം ലഭ്യമായ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷൻ എന്നിവ പലതും ഈ ശ്രേണിയിലെ ആദ്യ ഓഫറുകളായിരുന്നു . വാഹനത്തിന്റെ ന്യായമായ വിലയും മികച്ച വിൽപ്പനയ്ക്ക് കാരണമാകുന്നു. അതിനാൽ വരും കാലങ്ങളിൽ സെൽറ്റോസിന് കിഴിവൊന്നും ലഭിക്കില്ലെന്ന് ഉറപ്പാണ്.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

എംജി ഹെക്ടർ

ഇന്ത്യൻ വിപണിയിലെ ഒരു പുതിയ നിർമ്മാതാവിൽ നിന്നുള്ള മറ്റൊരു പുതിയ കാറാണ് എം‌ജി ഹെക്ടർ. ടാറ്റ ഹാരിയറിനേക്കാൾ വില കുറവാണ് ഹെക്ടറിന് എന്ന ഘടകം വാഹനത്തിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നു. കൂടാതെ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

വാഹനത്തിന് ഗണ്യമായ കാത്തിരിപ്പ് കാലയളവ് ഉണ്ടെങ്കിലും മികച്ച വിൽപ്പന നേടാൻ എംജിക്ക് സാധിക്കുന്നു. അതിനാൽ നിലവിൽ ഹെക്ടറിന് ഓഫറുകളൊന്നും തന്നെയില്ല. മാത്രമല്ല വരും മാസങ്ങളിൽ കിഴിവുകൾ നൽകാൻ കമ്പനി തയ്യാറാവുകയുമില്ല.

Malayalam
English summary
Seven Cars Without Any Discounts. Read more Malayalam
Story first published: Saturday, September 14, 2019, 14:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X