ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ് 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കും
2020 ഓട്ടോ എക്‌സ്‌പോയില്‍ കോമ്പാക്ട് എസ്‌യുവിയായ T-ക്രോസിന്റെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാമ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ആഗോള വിപണിയിലുള്ള വാഹനത്തില്‍ നിന്നും വളരെയധികം കോസ്‌മെറ്റിക്ക് മാറ്റങ്ങളോടെയാവും ഇന്ത്യന്‍ പതിപ്പ് എത്തുന്നത്.

കൂടുതല്‍ ക്രോം ഘടകങ്ങളും, പുണക്രമീകരിച്ച സസ്‌പെന്‍ഷനും, 100 mm അധിക വീല്‍ബേസും ഇന്ത്യന്‍ പതിപ്പിനുണ്ടാവുമെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. അധിക വീല്‍ബേസ് അഞ്ച് സീറ്റര്‍ എസ്‌യുവിക്ക് കൂടുതല്‍ വിശാലത നല്‍കും.

പുറത്തിറങ്ങാനിരിക്കുന്ന കോമ്പാക്ട് എസ്‌യുവി ഫോക്‌സ്‌വാഗണിന്റെ MBQ A0 പ്ലാറ്റ്‌ഫോമിലാവും നിര്‍മ്മിക്കുക. വാഹനത്തിന്റെ വകഭേതങ്ങളിലുടനീളം ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാവും നിര്‍മ്മാതാക്കള്‍ നല്‍കുക. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാവും വാഹനത്തില്‍ വരുന്നത്.

പുതിയ T-ക്രോസ്സ് എസ്‌യുവിയില്‍ വരുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിന് 115 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. അതോടൊപ്പം 128 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും കമ്പനി നല്‍കാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ വാഹനത്തിന്റെ CNG പതിപ്പും വിപണിയിലെത്താന്‍ സാധ്യതയുണ്ട്.

2020 -ന്റെ അവസാനത്തിലോ 2021 -ന്റെ ആദ്യമോ വാഹനം വിപണിയിലെത്താനാണ് സാധ്യത. പ്രാദേശികമായി വാഹനത്തെ ഉത്പാദിപ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

11 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ് വാഗണിന്റെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് T - ക്രോസ്സ്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം മത്സരം കടുത്തിരിക്കുന്ന വിഭാഗത്തിലേക്ക് വളരെ വൈകിയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ കാല്‍ വയ്പ്പ്. മാരുതി അടക്കി വാണിരുന്ന ശ്രെണിയില്‍ ഇപ്പോള്‍ കൊറിയന്‍ നിര്‍മ്മാതാക്കളാണ് ആധിപത്യം ചെലുത്തുന്നത്.
Most Read: പ്രാരാബ്ധങ്ങൾക്കിടയിലും ആഡംബര വാഹനം സ്വന്തമാക്കി മലയാളി താരം

മാരുതി വിറ്റാര ബ്രെസ്സയെ വിപണിയിലെത്തി വളരെ കുറയ്ച്ചു നാളുകള്‍ കൊണ്ട് വില്‍പ്പനയില്‍ തറപറ്റിച്ച് വെന്യുവാണ് ഹ്യുണ്ടായിക്ക് ഈ നേട്ടം നേടിക്കൊടുത്തത്.
Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

രാജ്യത്ത് വാഹന വിപണി വളരെ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും എസ്‌യുവി ശ്രേമിയില്‍ മാത്രമാണ് വില്‍പ്പനകള്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നത്. അതിനാല്‍ തന്നെ മിക്ക വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ ഈ ശ്രേണിയിലേക്കാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇത്ര നാള്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നീ വിഭാഗങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ഫോക്‌സ്‌വാഗണ്‍ കൂടെ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ മത്സരം ഇനിയും കടുക്കും എന്നതില്‍ സംശയമില്ല.

ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, മഹീന്ദ്ര TUV300, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് വിപണിയിലെത്തുമ്പോള്‍ T-ക്രോസ്സിന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








