ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

ഈ വര്‍ഷമാണ് കിയ മോട്ടോര്‍സും, എംജി മോട്ടോര്‍സും ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇരുബ്രാന്‍ഡുകളും തുടക്കം മോശമല്ലായിരുന്നു എന്നുവേണം പറയാന്‍ പറയാന്‍. വിപണിയില്‍ എത്തിയ രണ്ട് വാഹനങ്ങളും വലിയ ഹിറ്റായി മാറുകയും ചെയ്തു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

2020 -ലും ചില മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. C5 എയര്‍ക്രോസ് എസ്‌യുവിയുമായി സിട്രാണ്‍ 2020 സെപ്തംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന്റെയും (GWM) രംഗപ്രവേശനം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

ഇതിനെല്ലാം പിന്നാലെയാണ് ചൈനീസ് വാഹനനിര്‍മ്മാതാക്കളായ FAW ഗ്രൂപ്പും ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. FAW, ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുന്നതെങ്കില്‍, GWA ഹവാല്‍ ബ്രാന്‍ഡുമായിട്ടാണ് വിപണിയില്‍ എത്തുന്നത്.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

നടക്കാനിരിക്കുന്ന 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇരു നിര്‍മ്മാതാക്കളുടെയും വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ബിഎംഡബ്ല്യുവിന്റെയും മിനിയുടേയും ഔദ്യോഗിക പാര്‍ട്‌നറായ ബേര്‍ഡ് ഓട്ടോമോട്ടീവുമായി സഹകരിച്ചായിരിക്കും ഹൈമ ഓട്ടോമൊബൈല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

ബേഡിന്റെ മേല്‍വിലാസത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങളും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയേക്കും. ഐഷാങ് 360 ഹാച്ച്ബാക്ക്, E7 എംപിവി, E5 എസ്‌യുവി, E3 സെഡാന്‍ എന്നിവയാണ് ഹൈമയുടെ ഇലക്ട്രിക്ക് നിരയിലുള്ള മോഡലുകള്‍.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

ഇതിനുപുറമെ, M3 സെഡാന്‍, M8 സെഡാന്‍, S5 യോങ് എസ്‌യുവി, S5 എസ്‌യുവി, S7 എസ്‌യുവി, F7 എംപിവി, 8S എസ്‌യുവി, 7X എംപിവി എന്നീ വാഹനങ്ങളും ഹൈമയില്‍ നിന്ന് നിരത്തിലെത്തുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി പൂര്‍ത്തിയായി കഴിഞ്ഞെന്നും കമ്പനി അറിയിച്ചു.

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

മസ്തയുടെ വാഹനങ്ങള്‍ ചൈനയില്‍ ഇറക്കുന്നതിനായി 1992 -ല്‍ ഹൈനാന്‍-മസ്ത കമ്പനികള്‍ ചേര്‍ന്നാണ് ഹൈമ ഓട്ടോമൊബൈല്‍സ് സ്ഥാപിച്ചത്. 14 വര്‍ഷത്തെ കൂട്ടുകെട്ടിനുശേഷം 2006-ല്‍ മസ്തയുടെ ഓഹരി FAW ഗ്രൂപ്പ് പിന്നീട് സ്വന്തമാക്കുകയാണ് ചെയ്തത്.

Most Read: അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

കിയ, എംജി മോട്ടോര്‍സ് വാഹനങ്ങള്‍ക്ക് നല്‍കിയ വലിയ വരവേല്‍പ്പാണ് മിക്ക നിര്‍മ്മാതാക്കളെയും ഇന്ത്യന്‍ വിപണി ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. ഈ മോഡലുകള്‍ക്ക് പുറമേ വിപണിയില്‍ എത്തുന്ന പ്രമുഖ നിര്‍മ്മാതാക്കളാണ് സിട്രണ്‍.

Most Read: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അന്താരാഷ്ട്ര നിർമ്മാതാക്കൾ

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

C5 എയര്‍ക്രോസ് എസ്‌യുവി ആദ്യം എത്തുമെങ്കിലും അധികം വൈകാതെ മറ്റ് ശ്രേണിയിലേക്കും വാഹനങ്ങളെ എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. C5 എയര്‍ക്രോസ് മോഡലിന് വില കൂടുതലായതുകൊണ്ട് ഹാച്ച്ബ്ക്ക് നിരയിലേയ്ക്കാകും അടുത്ത വാഹനത്തെ കമ്പനി അവതരിപ്പിക്കുക.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഹൈമ ഓട്ടോമൊബൈല്‍സ്

സിട്രണ്‍ നിരയില്‍ നിന്നുള്ള ഹാച്ച്ബാക്ക് മോഡല്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Article Published On: Thursday, December 26, 2019, 8:30 [IST]
English summary
Haima Automobile confirms India entry. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X