എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ നിരവധി പുതിയ ഉൽ‌പ്പന്നങ്ങൾ കടന്നു വരികയാണ്. ചൈനീസ് ഇറക്കുമതി മുതൽ പ്രാദേശികമായി നിർമ്മിക്കുന്ന ലോകോത്തര സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ വരെ രാജ്യത്തെ വിപണിയിലുണ്ട്.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

താങ്ങാനാവുന്ന കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിൽ സാവധാനം ഉയർന്നുവരുന്ന സാഹചര്യത്തിൽ, ഉയർന്ന പെർഫോമൻസ് ഇലക്ട്രിക് സൂപ്പർ ബൈക്കുകളുടെ അന്താരാഷ്ട്ര നിർമാതാക്കൾ തങ്ങളുടെ വ്യവസായം വിപുലീകരിക്കുന്നതിനായി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു എന്നത് ശ്രദ്ധേയമാകുന്നു.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

പുതുതായി ഉദ്ഘാടനം ചെയ്ത FIM മോട്ടോ -E ലോക ചാമ്പ്യൻഷിപ്പിന് ഇലക്ട്രിക് റേസിംഗ് ഉപകരണങ്ങളുടെ വിതരണക്കാരായ എനർജിക്ക മോട്ടോർ കമ്പനി 2021 ഓടെ ഇന്ത്യയിൽ ഹൈ-എൻഡ് സീറോ-എമിഷൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

2020 അവസാനമോ 2021 -ന്റെ തുടക്കത്തിലോ ഇന്ത്യയിലേക്ക് കടക്കുമെന്ന് എനർജിക്ക മോട്ടോർ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

ഇറ്റാലിയൻ ബ്രാൻഡ് നിലവിൽ യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ (ജപ്പാനിലും ദക്ഷിണാഫ്രിക്കയിലും) ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും വരും കാലത്ത്, ഏഷ്യൻ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും ചൈനയിലും ശ്രദ്ധ കേന്ദ്രീകരിക്കും.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

ബൈക്കുകളെ CBU ഇറക്കുമതിയായി അവതരിപ്പിക്കാനാണ് സാധ്യത, എനർജിക്ക ശ്രേണിയിലുള്ള ഇലക്ട്രിക് സൂപ്പർബൈക്കുകൾ, ഇന്ത്യയിൽ ഗണ്യമായ അളവിൽ വാഹനങ്ങൾ വിൽക്കുന്നതിന് പകരം ഒരു പ്രീമിയം ബ്രാൻഡ് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

നിലവിൽ മോഡെന ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാകൾക്ക് അഞ്ച് പതിപ്പുകളിലായി മൂന്ന് മോഡലുകളാണ് വിപണിയിലുള്ളത്. 145 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇഗോയാണ് എനർജിക്കയുടെ ഫ്ളാഗ്ഷിപ്പ് മോഡൽ. ഇഗോ+ പതിപ്പ് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് 15 Nm അധിക torque വാഗ്ദാനം ചെയ്യുന്നു.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

സമാനമായ 145 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന ഈഗോയുടെ സ്ട്രീറ്റ് ഫൈറ്റർ പതിപ്പാണ് ഇവാ റിബെല്ലെ. നിലവിൽ ഇവാ മോഡലിന് പ്ലസ്(+) പതിപ്പുകളൊന്നുമില്ല. വൃത്താകൃതിയിലുള്ള ഒരൊറ്റ ഹെഡ്‌ലാമ്പുള്ള ഇവയുടെ റെട്രോ-ക്ലാസിക് സ്പിൻ-ഓഫ് മോഡലാണ് ഇവാ എസ്സെസെ 9.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

എസ്സെസെ 9, 109 bhp കരുത്തും 180 Nm torque ഉം പുറപ്പെടുവിക്കുന്നു, എസ്സെസെ 9 + പതിപ്പിന് സമാന കരുത്തിനൊപ്പം 200 Nm torque നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

ഇഗോ പതിപ്പുകളിൽ ഇലക്ട്രോണികലായി ടോപ്പ് സ്പീഡ് 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു, ബാക്കി ശ്രേണികൾക്ക് ടോപ്പ് സ്പീഡ് 200 കിലോമീറ്റർ വേഗത പരിധിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി യമഹ

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

എല്ലാ മോട്ടോർസൈക്കിളുകളും ഓയിൽ-കൂൾഡ് മൂന്ന്-ഫേസ് പെർമനന്റ് മാഗ്നറ്റ് AC മോട്ടോറുകളാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

Most Read: ബജാജ് ചേതക് ഇലക്ട്രിക്കിന്റെ ഡെലിവറി ജനുവരിയില്‍ ആരംഭിക്കും

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

പ്ലസ്(+) പതിപ്പുകളിൽ 18.9 കിലോവാട്ട് ലിഥിയം പോളിമർ ബാറ്ററി പായ്ക്കാണ്, ഇത് 400 കിലോമീറ്റർ നഗര യാത്രാ, 230 കിലോമീറ്റർ സംയോജിത റൈഡിംഗും, 180 കിലോമീറ്റർ ഹൈവേ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നു. 11.7 കിലോവാട്ട് ലിഥിയം പോളിമർ യൂണിറ്റ് ഉപയോഗിച്ചാണ് സാധാരണ പതിപ്പുകൾ നിർമ്മിക്കുന്നത്.

Most Read: ഇന്ത്യ ബൈക്ക് വീക്കിൽ അറങ്ങേറ്റം കുറിച്ച് മാന്റിസ് ഇലക്ട്രിക്

എനർജിക്ക സൂപ്പർ സ്പോർട്സ് മോട്ടോർസൈക്കിളുകൾ 2021 -ൽ ഇന്ത്യൻ വിപണിയിൽ എത്തും

ഒന്നിലധികം റൈഡിംഗ് മോഡുകൾ, ബോഷ് ABS സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, GPS, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ ഉയർന്ന എനർജിക്ക സൂപ്പർബൈക്കുകൾ ഉൾക്കൊള്ളുന്നു. മുന്നോട്ടും പിന്നോട്ടും പാർക്ക് അസിസ്റ്റ് സിസ്റ്റവും മോട്ടോർസൈക്കിളുകളിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

Source: Moneycontrol

Most Read Articles

Malayalam
English summary
Energica Super bikes to enter India by next year. Read more Malayalam.
Story first published: Monday, December 23, 2019, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X