ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് അവരുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ഇക്കോസ്പോർട് ബിഎസ്-VI കംപ്ലയിന്റ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തി.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

2020 ഏപ്രിൽ ഒന്നിന് പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്നതിനു മുന്നോടിയായാണ് ഫോർഡ് വാഹനത്തെ പരിഷ്ക്കരിക്കുന്നത്. അടുത്ത വർഷം ആരംഭത്തോടെ പുതിയ ഇക്കോസ്പോർടിനെ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

പുതിയ മലിനീകരണ ചട്ടം നിലവിൽ വരുന്നതിനു മുന്നോടിയായി തങ്ങളുടെ ശ്രേണിയിലെ മുഴുവൻ വാഹനങ്ങളും ബിഎസ്-VI മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

നിലവിലെ ബിഎസ്-IV മോഡലായ ഫോർഡ് ഇക്കോസ്പോർട്ട് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.5 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഇത് 121 bhp കരുത്ത് ഉത്പാദിപ്പിക്കും. ഇതിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ടോർക്ക് കൺവെർട്ടർ ഗിയർബോക്സാസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

രണ്ടാമത്തേത് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഇത് 123 bhp കരുത്ത് സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഈ മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. മൂന്നാമത്തേത് 100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇതിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മനിഷനും ലഭിക്കുന്നു.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ബിഎസ്-VI കംപ്ലയിന്റിലേക്ക് മാറ്റുന്നതിനായി ഫോർഡ് പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഉയർന്ന നവീകരണ ചെലവും കുറഞ്ഞ വിൽപ്പനയും കാരണം 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ ഇന്ത്യയിലെ പുതുതലമുറ ഇക്കോസ്പോർട്ടിൽ കമ്പനി ഉൾപ്പെടുത്തില്ല.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിന് പകരം മഹീന്ദ്രയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വേർതിരിച്ചെടുക്കുക. ഇത് മഹീന്ദ്രയുടെ കോംപാക്റ്റ് എസ്‌യുവിയായ ടിയുവി 300 ൽ ഉപയോഗിക്കുന്നവയാണ്. രണ്ട് ബ്രാൻഡുകൾക്കിടയിലുമുള്ള ക്രോസ്-നിർമ്മാണത്തിനായി മഹീന്ദ്രയുമായി ഫോർഡ് സഹകരിച്ചത് വിപണിയെ സഹായിക്കും.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

യുവതലമുറയെ ആകർഷിക്കാനായി ചെറിയ ഡിസൈൻ മാറ്റങ്ങളോടെ ഇക്കോസ്പോർട്ടിന്റെ പുതിയ മോഡൽ കഴിഞ്ഞ ജൂണിൽ ഫോർഡ് വിപണിയിലെത്തിച്ചിരുന്നു. ബ്ലാക്ക് ഔട്ട് ചെയ്ത വിവിധ ഘടകങ്ങളുമായാണ് തണ്ടർ എന്ന് വിളിക്കുന്ന കോംപാക്റ്റ് എസ്‌യുവി എത്തിയത്.

Most Read: പുറത്തിറക്കാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

മുൻഭാഗത്ത് ഫോഗ് ലാമ്പുകൾ ബെസെൽസ്, ഫ്രണ്ട് ഗ്രിൽ, ഫോക്സ് സ്കിഡ് പ്ലേറ്റ് എന്നിവയെല്ലാം ഗ്ലോസ് കറുപ്പിൽ പൂർത്തിയാക്കി. മാറ്റങ്ങളുടെ ഹൈലൈറ്റിൽ ഡ്യുവൽ-ടോൺ ബോണറ്റും ഉൾപ്പെടുന്നു. ഇതിന്റെ ഒരു ഭാഗം ഗ്ലോസ്സ് കറുപ്പിലാണ് അലങ്കരിച്ചിരിക്കുന്നത്.

കോം‌പാക്റ്റ് എസ്‌യുവിയുടെ തണ്ടർ വേരിയന്റിൽ പുതിയ അലോയ് വീലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ കറുത്ത നിറത്തിൽ പൂർത്തിയാക്കിയെങ്കിലും സാറ്റിൻ മാറ്റ് ഫിനിഷാണ്. ഡോറുകളിലും കറുത്ത നിറമുള്ള ഡെക്കലുകൾ ഉണ്ട്.

Most Read: ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

ഇന്റീരിയറിൽ ക്യാബിനിലുടനീളം ഒരു ബ്രൗണ്‍

ഡ്യുവൽ-ടോൺ തീമാണ് നൽകിയിരിക്കുന്നത്. സീറ്റുകൾ, ഡോർ പാനലുകൾ, പാസഞ്ചർ ഗ്രാബ് ഹാൻഡിലുകൾ, സെന്റർ ആംസ്ട്രെസ്റ്റ്, സെന്റർ കൺസോളിന്റെ ചുറ്റിലും ബ്രൗണ്‍ നിറമാണ് നൽകിയിരിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

2013 മുതൽ ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ് ഫോർഡ് ഇക്കോസ്പോർട്ട്. ഈ വിഭാഗത്തിലെ ഏറ്റവും പഴയ മോഡലുകളിൽ ഒന്നാണ് ഈ വാഹനം. ഒരിടയ്ക്ക് മികച്ച വിപണിയും വാഹനത്തിനുണ്ടായിരുന്നു. ശ്രേണിയിലെ കടുത്ത മത്സരം പരിഗണിച്ചാൽ വരാനിരിക്കുന്ന മോഡൽ ഇക്കോസ്‌പോർട്ടിന് ചില പ്രധാന മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർട് ബിഎസ്-VI അടുത്ത വർഷം വിപണിയിലെത്തും

മറ്റെല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ ചെറിയ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഫോർഡ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും ബിഎസ്-VI ന് അനുസൃതമായി ഡീസൽ എഞ്ചിനുകൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഡീസൽ എഞ്ചിനുകളാണ് ഫോർഡിന്റെ വിജയത്തിന് കാരണമാകുന്നത്.

Source:Autocarindia

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford EcoSport BS-VI Spotted Testing Ahead Of India Launch. Read more Malayalam
Story first published: Wednesday, September 4, 2019, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X