ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോർഡ് എൻഡവറിന്റെ ബി‌എസ് VI പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്. മുൻനിര ഫോർഡിന് ഈ വർഷം തുടക്കത്തിൽ ഒരു മിഡ്-ലൈഫ് ഫെ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു, അതിനാൽ BS VI മോഡലിൽ ബാഹ്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2.2 ലിറ്റർ നാല് സിലിണ്ടർ ഡീസൽ തുടങ്ങി 3.2 ലിറ്റർ നാല് സിലിണ്ടർ ഡീസൽ വരെ അടങ്ങുന്ന പവർട്രെയിൻ ലൈനപ്പ് ഫോർഡ് എൻഡവർ ബി‌എസ് VI നിലനിർത്തും.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടിസ്ഥാന എഞ്ചിൻ 160 bhp കരുത്തും 385 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിൻ ടൈറ്റാനിയം, ടൈറ്റാനിയം+ മോഡലുകളിൽ 4 × 2 പതിപ്പിൽ ലഭ്യമാണ്.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും 4 × 4 സിസ്റ്റവുമുള്ള ഏറ്രവും ഉയർന്ന ടൈറ്റാനിയം+ പതിപ്പിൽ മാത്രമാണ് വലിയഎഞ്ചിൻ ലഭ്യമാവുന്നത്. ആരോഗ്യകരമായ 200 bhp കരുത്തും , 470 Nm torque എന്നിവ ഇത് നൽകുന്നു.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രണ്ട് മോട്ടോറുകൾക്കും ബി‌എസ് VI പരിഷ്കരണങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിന്റെ ഫലമായി വാഹനത്തിന്റെ കരുത്തിന്റെ കണക്കുകളിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കാം.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫോർഡ് എൻഡവറിന്റെ നിലവിലെ മോഡലിന് 29.20 ലക്ഷം മുതൽ 34.70 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എമിഷൻ മാനദണ്ഡങ്ങൾക്ക് അധിക ഘടകങ്ങളും കാര്യമായ എഞ്ചിനീയറിംഗ് മാറ്റങ്ങളും ആവശ്യമായി വരുന്നതിനാൽ ബിഎസ് VI പതിപ്പിന് വിപണിയിലെത്തുമ്പോൾ വിലയിൽ ഗണ്യമായ തോതിൽ മാറ്റം ഉണ്ടായേക്കാം.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ചില വാഹന നിർമ്മാതാക്കൾ ഡീസൽ എഞ്ചിനുകൾ നിർത്താൻ തീരുമാനിച്ചു, കാരണം പെട്രോൾ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസൽ എഞ്ചിനുകളുടെ ബി‌എസ് VI പരിഷ്കരണം കൂടുതൽ ചെലവേറിയതായിരിക്കും.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

3-5 ലക്ഷം രൂപയോളമാണ് പുതിയ എൻഡവർ ബി‌എസ് VI ന് കണക്കാക്കപ്പെടുന്ന വില വർദ്ധന. എസ്‌യുവിയുടെ ആവശ്യകതയും മതിയായതാണ്, പ്രതിമാസം 700 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത്.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏഴ് സീറ്റുകളുള്ള പ്രീമിയം എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൾടുറാസ് G4, സ്‌കോഡ കൊഡിയാക്, ഇസുസു MU-X എന്നിവയുമായി മത്സരിക്കുന്നു.

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടൈറ്റാനിയം പതിപ്പിൽ പോലും ആറ് എയർബാഗുകൾ, സമഗ്രമായ SYNC3 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ABS+EBD, സ്റ്റെബിലിറ്റി അസിസ്റ്റ്, പവർഡ് ഡ്രൈവർ സീറ്റ്, ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഡ്രൈവറുടെ കാൽമുട്ടിനുള്ള എയർബാഗ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ പാസഞ്ചർ സീറ്റും മൂന്നാം നിര സീറ്റുകളും, ടെറൈൻ മാനേജ്‌മെന്റ് സിസ്റ്റം, ഹിൽ ഡിസന്റ് കൺട്രോൾ, ഓട്ടോ പാർക്ക് അസിസ്റ്റ്, സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മുൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ടൈറ്റാനിയം+ പതിപ്പിൽ നിർമ്മാതാക്കൾ നൽകുന്നു.

Most Read: ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുൻ മോഡലുകളെ പോലെ, ഫോർഡ് എൻ‌ഡവർ ബി‌എസ് VI CKD കിറ്റുകളായി എത്തുന്ന വാഹനങ്ങൾ നിർമാതാക്കളുടെ ചെന്നൈ പ്ലാന്റിൽ അസംബിൾ ചെയ്യും. ഇനി മുന്നോട്ട് ഇന്ത്യയിൽ ഫോർഡിന്റെ ഭാവി ഉൽപ്പന്നങ്ങൾ മഹീന്ദ്രയുമായി സഹകരിച്ച് രൂപകൽപ്പന ചെയ്യും.

Most Read: ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഫോർഡ് എൻഡവർ ബി‌എസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ കഷ്ടപ്പെടുന്ന അമേരിക്കൻ വാഹന നിർമാതാക്കൾ ഇപ്പോൾ അടുത്ത തലമുറ മഹീന്ദ്ര XUV500 അടിസ്ഥാനമാക്കി ഒരു എസ്‌യുവി അവതരിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ബ്രാൻഡിന്റെ ഫിഗോ, ആസ്പയർ ഇരട്ടകൾ എന്നിവ വിൽപ്പന മികവ് നേടുന്നതിൽ പരാജയപ്പെട്ടു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour BS VI spotted ahead of India Launch. Read more Malayalam.
Story first published: Wednesday, December 18, 2019, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X