വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

By Rajeev Nambiar

വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. പരിശോധനയ്ക്കായി ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്ന കാര്യം ഉടമകളെ കമ്പനി നേരിട്ടറിയിച്ചിട്ടുണ്ട്. സമീപമുള്ള ഫോര്‍ഡ് സര്‍വീസ് സെന്ററില്‍ നിന്നും വാഹനം പരിശോധിപ്പിച്ച് പ്രശ്‌നമില്ലെന്ന് ഉടമകള്‍ക്ക് ഉറപ്പുവരുത്താം.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

പ്രശ്‌നസാധ്യതയുള്ള കാറുകളുടെ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. പരിശോധനയില്‍ വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിലെ തകരാര്‍ കണ്ടെത്തിയാല്‍ അവ സൗജന്യമായി പരിഹരിക്കാന്‍ സര്‍വീസ് സെന്ററുകള്‍ നടപടിയെടുക്കും. സര്‍വീസ് സെന്ററുകളിലെ തിരക്ക് അടിസ്ഥാനപ്പെടുത്തി അരദിവസം കൊണ്ട് കാറിലെ വയറിംഗ് തകരാര്‍ പരിഹരിക്കപ്പെടുമെന്ന് ഫോര്‍ഡ് പറയുന്നു.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫ്രീസ്റ്റൈലിനെ ഫോര്‍ഡ് വിപണിയില്‍ കൊണ്ടുവന്നത്. രാജ്യത്തെ ആദ്യ കോമ്പാക്ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം ഫ്രീസ്റ്റൈലിനുണ്ട്. ഫിഗൊ ഹാച്ച്ബാക്ക് ആധാരമാവുന്ന ഫ്രീസ്റ്റൈലിന് 5.09 ലക്ഷം രൂപ മുതലാണ് വില.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

ഫോര്‍ഡ് നിരയില്‍ ഫിഗൊയ്ക്കും ഇക്കോസ്പോര്‍ടിനും ഇടയില്‍ ഫ്രീസ്റ്റൈല്‍ സ്ഥാനം കണ്ടെത്തുന്നു. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങള്‍ കാറിലുണ്ട്. 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ ലഭ്യമാണ്.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

പെട്രോള്‍ എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം സൃഷ്ടിക്കാനാവും. ഡീസല്‍ എഞ്ചിന്‍ കുറിക്കുക 100 bhp കരുത്തും 250 Nm torque ഉം. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. രൂപത്തിലും ഭാവത്തിലും ഫ്രീസ്റ്റൈല്‍ ഫിഗൊയെക്കാള്‍ പരുക്കാനാണ്.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

കറുപ്പ് പശ്ചാത്തലമുള്ള ഹെക്സഗണല്‍ ഗ്രില്ലില്‍ തുടങ്ങും ഫ്രീസ്‌റ്റൈലിന്റെ വിശേഷങ്ങള്‍. ഇരുണ്ട് ഹെഡ്‌ലാമ്പുകള്‍ (സ്മോക്ക്ഡ്), 'C' ആകൃതിയിലുള്ള ഫോഗ്‌ലാമ്പുകള്‍, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ് തുടങ്ങിയ ഘടകങ്ങള്‍ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. 15 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം.

Most Read: വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി പരിമിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

ഫോര്‍ഡിന്റെ സ്‌പോര്‍ടി ഭാവം ഫ്രീസ്റ്റൈലിന്റെ ക്യാബിനില്‍ നിറഞ്ഞനുഭവപ്പെടും. ഫീച്ചറുകളുടെ കാര്യത്തിലും കാറൊട്ടും പിന്നിലല്ല. ഇരട്ടനിറമുള്ള ഡാഷ്‌ബോര്‍ഡും 6.5 ഇഞ്ച് വലുപ്പമുള്ള SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഉള്ളിലെ മുഖ്യാകര്‍ഷണമായി മാറുന്നു.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നീളും ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിശേഷങ്ങള്‍.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകളും എബിഎസും ഇബിഡിയും കമ്പനി നല്‍കുന്നുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി, പെരിമീറ്റര്‍ തെഫ്റ്റ് അലാറം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട് ഫ്രീസ്റ്റൈലില്‍.

വയറിംഗ് തകരാര്‍, പരിശോധനയ്ക്കായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്നു

ഉയര്‍ന്ന മോഡലുകള്‍ കര്‍ട്ടന്‍ എയര്‍ബാഗുകളും ആക്ടിവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷനും എമര്‍ജന്‍സി അസിസ്റ്റും കൂടുതലായി അവകാശപ്പെടും.

Source: Team-BHP

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Freestyle Recalled For Wire Harness Bracket Inspection. Read in Malayalam.
Story first published: Friday, January 25, 2019, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X