മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയായ മാക്-ഇ മോഡലിനെ 2021-ഓടെ ഇന്ത്യയിൽ വിപണിയിലെത്തും.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

കമ്പനിയുടെ മസ്ക്കുലർ കാറായ മസ്താംഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച മാക്-ഇയെ അടുത്തിടെയാണ് കമ്പനി അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചത്. മസ്താംഗ് മാക്-ഇ CBU-യൂണിറ്റ് വഴിയാകും ഇന്ത്യയിലേക്ക് എത്തുക.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

ഫോർഡ് മസ്താംഗ് മാക്-ഇ തീർച്ചയായും ചെലവേറിയ മോഡലായിരിക്കും. എങ്കിലും ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ജിഎസ്ടി നിരക്കിൽ ഇത് പ്രയോജനം ചെയ്യും. ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായാണ് കമ്പനി പുതിയ മസ്താംഗ് പ്രചോദിത ഓൾ-ഇലക്ട്രിക്ക് എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

സമാനമായ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും ഒഴിച്ചുനിർത്തിയാൽ മാക്-ഇ-യും സ്റ്റാൻഡേർഡ് മസ്താംഗും തമ്മിൽ കാര്യമായ സാമ്യതകളൊന്നുമില്ല. കൂപ്പെ സ്റ്റൈൽ റൂഫ്, മുൻവശത്ത് പൂർണ്ണമായും അടച്ച ഗ്രിൽ, വലിയ അലോയ് വീലുകൾ എന്നിവയാണ് മാക്-ഇലക്ട്രിക്കിനെ വ്യത്യസ്തമാക്കുന്നത്.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

പരമ്പരാഗത ഡോർ ഹാൻഡിലുകൾ ഇല്ലാതെയാണ് മാക്-ഇ എത്തുന്നത്. ഇതിനുപകരമായി ഡോർ തുറക്കാനായി ബട്ടണുകളും മുൻഡോറുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചെറിയ ഹോൾഡുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം സ്മാർട്ട്‌ഫോണുകളും ഡോർ തുറക്കാനായി ഉപയോഗിക്കാം.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

അന്താരാഷ്ട്ര വിപണിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. റിയർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് എന്നിവയാണ് ഓപ്ഷനുകൾ. എന്നാൽ ഇന്ത്യൻ വിപണിയിൽ ഏത് മോഡലാകും അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇതുവരെ സൂചനകളൊന്നും തന്നെയില്ല.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

രണ്ട് വകഭേദങ്ങളിലും ഒരേ ഇലക്ട്രിക്ക് മോട്ടോർ, ബാറ്ററി സജ്ജീകരണമാണുള്ളത്. ഇത് പരമാവധി 255 bhp കരുത്ത് സൃഷ്ടിക്കുന്നു. പിൻവീൽ ഡ്രൈവ് വകഭേദം 414 Nm torue ഉത്പാദിപ്പിക്കുമ്പോൾ ഓൾവീൽ ഡ്രൈവ് പതിപ്പ് 581 Nm torue ഉം സൃഷ്ടിക്കുന്നു.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

പിൻവീൽ ഡ്രൈവ് മോഡൽ 0-100 കിലോമീറ്റർ വേഗത 6.5 സെക്കൻഡിൽ കൈവരിക്കുമ്പോൾ 370 കിലോമീറ്റർ ഇന്ധന ക്ഷമതയാണ് നൽകുന്നത്. ഓൾവീൽ ഡ്രൈവ് മോഡൽ 0-100 കിലോമീറ്റർ വേഗത 5.5 സെക്കൻഡിൽ കൈവരിക്കുമ്പോൾ 338 കിലോമീറ്റർ മൈലേജും നൽകുന്നു.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

ഫോർഡ് മസ്താംഗ് മാക്-ഇ ഇന്ത്യയിൽ എത്തുമ്പോഴേക്കും കുറഞ്ഞത് രണ്ട് ഓൾ-ഇലക്ട്രിക്ക് പ്രീമിയം എസ്‌യുവികളെങ്കിലും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

മസ്താംഗ് മാക്-ഇ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഫോർഡ്

അടുത്ത വർഷം ആദ്യം എത്തുന്ന ഔഡി ഇ-ട്രോൺ, 2020 അവസാനത്തോടെ വിപണിയിലെത്തിക്കുന്ന ജാഗ്വാർ ഐ-പേസ് എന്നിവയാണ് ഇന്ത്യയിൽ എത്തുന്ന രണ്ട് ഓൾ-ഇലക്ട്രിക്ക് പ്രീമിയം എസ്‌യുവികൾ.

More from DriveSpark

Article Published On: Friday, November 29, 2019, 12:53 [IST]
English summary
Ford Mustang Mach-E set to be launched in India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X