രണ്ട് കോടിയുടെ ഷെല്‍ബി GT ഉടന്‍ ഇന്ത്യയിലേക്ക്
ചില വമ്പന്‍ ഓട്ടോമോട്ടിവ് ബ്രാന്‍ഡുകളുടെ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന വിപണി. വരും മാസങ്ങളില്‍ തന്നെ ബ്രട്ടീഷ് കാര്‍ നിര്‍മ്മാതക്കളായ എംജി മോട്ടോറും ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സും ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. എന്നാലിപ്പോള്‍ ഇവരോടൊപ്പം പുതിയൊരു അതിഥി കൂടി എത്തകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ഡ് കാറുകള്‍ക്ക് എഞ്ചിന്‍ ട്യൂണിംഗ് നല്‍കി പ്രശസ്തമായ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഷെല്‍ബിയാണ് ഈ ലിസ്റ്റിലെ ഏറ്റവും പുതിയ പേര്.

പൂനെ കേന്ദ്രമായ എജെപി ഗ്രൂപ്പാണ് ഫോര്‍ഡ് ഷെല്‍ബിയെ ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെല്‍ബിയുമായി ചേര്‍ന്ന് ഉയര്‍ന്ന പെര്‍ഫോര്‍മെന്‍സ് കാറുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യും.

ഈ വര്‍ഷത്തോടെ തന്നെ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ സജീവമാകുമെന്നാണ് സൂചന. ലോക പ്രശസ്ത ഓട്ടോമോട്ടിവ് ഡിസൈനര്‍ സ്ഥാപനമാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരോള്‍ ഷെല്‍ബി.
Most Read:കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D - വീഡിയോ

അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഉയര്‍ന്ന പെര്‍ഫോര്‍മെന്‍സ് കാറുകള്‍ ട്യൂണിംഗ് ചെയ്യുന്നത് ഷെല്‍ബിയാണ്. ഫോര്‍ഡ് മസ്താംഗ്, റാപ്റ്റര്‍ എന്നീ മോഡലുകളാണ് ഷെല്‍ബി ട്യൂണിംഗ് നടത്തിയ പ്രമുഖ ഫോര്‍ഡ് മോഡലുകള്‍.

ഓട്ടോമോട്ടിവ് എഞ്ചിനീയറായിരുന്ന കാരോള്‍ ഷെല്‍ബിയാണ് കമ്പനിയുടെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പേര് തന്നെയാണ് കമ്പനിയ്ക്ക് നല്‍കിയിരിക്കുന്നതും. പുതുതായി അവതരിപ്പിച്ച 2020 ഷെല്‍ബി മസതാംഗ് GT500 ആയിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുന്ന മോഡല്‍.

5.2 ലിറ്റര്‍ ശേഷിയുള്ള സൂപ്പര്‍ ചാര്‍ജിംഗ് V8 എഞ്ചിനോട് കൂടെയുള്ള അതിശക്തനായ മസ്താംഗാണിത്. ഇതിലെ എഞ്ചിന്‍ പരമാവധി 700 bhp സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ഏകദേശം രണ്ട് കോടി രൂപയായിരിക്കും മോഡലിന്റെ വില.

സാധാരണ ഫോര്‍ഡ് കാറുകളില്‍ അധിക പരിഷ്‌കാരങ്ങള്‍ നല്‍കിയാണ് ഷെല്‍ബി മോഡലുകള്‍ വില്‍പ്പനയ്‌ക്കെത്താറ്. കൂടുതല്‍ സ്‌പോര്‍ടി ലുക്കിലായിരിക്കും ഇവയുടെ ബോഡി രൂപകല്‍പ്പന ചെയ്യുക.

കാറിന് മികച്ച പെര്‍ഫോര്‍മെന്‍സ് ലഭിക്കുന്നതിനായി എഞ്ചിനില്‍ .കാര്യമായ ട്യൂണിംഗും കമ്പനി നല്‍കുന്നു. ഫോര്‍ഡ് മസ്താംഗ്, മാനിയാക് GT500 എന്നിവയെക്കൂടാതെ മറ്റ് രണ്ട് ഷെല്‍ബി മോഡലുകളും വിപണിയിലുണ്ട്.
Most Read:യാത്രകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്ക്, ട്രയല്‍സ് എഡിഷന്‍ വിപണിയില്‍

GT350, GT350R എന്നിവയാണിത്. ഇവയില്‍ 5.2 ലിറ്റര്‍ ശേഷിയുള്ള V8 എഞ്ചിനാണുള്ളത്. ഇത് 7,500 rpm -ല്‍ 519 bhp കരുത്തും 4,750 rpm -ല്‍ 582 Nm torque ഉം കുറിക്കുന്നതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ഇന്ത്യന്‍ വിപണിയിലെ ഷെല്‍ബിയുടെ അരങ്ങേറ്റം വാഹനലോകത്ത് പുതിയൊരു അദ്ധ്യായത്തിന് തന്നെയായിരിക്കും തുടക്കം കുറിക്കുക. ഫോര്‍ഡ് മസ്താംഗിന് ഇന്ത്യയില്‍ ലഭിക്കുന്ന പ്രചാരം നോക്കിക്കാണുമ്പോള്‍ ഷെല്‍ബി കാര്യമായ നേട്ടം ഇന്ത്യയിലുണ്ടാക്കാനാണ് സാധ്യത.
Source: The Times Of India


Click it and Unblock the Notifications








