1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പത്താംതലമുറ സിവിക്കിനെ മാര്‍ച്ച് ആദ്യവാരമാണ് ഹോണ്ട ഇന്ത്യയില്‍ തിരികെ കൊണ്ടുവന്നത്. ഔദ്യോഗിക അവതരണം മുന്‍നിര്‍ത്തി ഫെബ്രുവരി 15 മുതല്‍ പുതിയ സെഡാന്റെ ബുക്കിംഗ് കമ്പനി തുടങ്ങിയിരുന്നു. ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തി ഇരുപതു ദിവസം പിന്നിടുമ്പോള്‍ 1,600 -ല്‍പ്പരം യൂണിറ്റുകളുടെ ബുക്കിംഗ് ഹോണ്ട സിവിക് രാജ്യത്ത് കരസ്ഥമാക്കി.

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

ഹ്യുണ്ടായി എലാന്‍ട്ര, ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ തുടങ്ങിയ വലിയ സെഡാനുകള്‍ക്കിടയില്‍ മികച്ച തുടക്കമാണ് സിവിക് കുറിച്ചിരിക്കുന്നത്. 17.7 ലക്ഷം രൂപ പ്രാരംഭ വിലയുള്ള സിവിക്കിന്റെ ഏറ്റവും ഉയര്‍ന്ന മോഡലിന്, 22.29 ലക്ഷം രൂപയാണ് വില. മത്സരച്ചിത്രം നോക്കിയാല്‍ സിവിക്കിനാണ് വില കൂടുതല്‍.

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

13.81 ലക്ഷം രൂപയ്ക്ക് ഹ്യുണ്ടായി എലാന്‍ട്ര കടന്നെത്തുന്നു. സ്‌കോഡ ഒക്ടാവിയക്ക് വില 15.99 ലക്ഷം രൂപ. ശ്രേണിയിലെ ഗ്ലാമര്‍ താരം കൊറോള ആള്‍ട്ടിസിനെ 15.7 ലക്ഷം രൂപ വിലയിലാണ് ടൊയോട്ട അണിനിരത്തുന്നത്. എന്തായാലും വരുംമാസങ്ങളില്‍ പുത്തന്‍ സിവിക് വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കൂടുമെന്ന് ഹോണ്ട പ്രതീക്ഷിക്കുന്നു.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സിവിക്കിലുണ്ട്. സിവിക് ഡീസല്‍ മോഡലിനെ ഇതാദ്യമായാണ് കമ്പനി ഇന്ത്യന്‍ തീരത്ത് കൊണ്ടുവരുന്നത്. സിവിക്കിലെ പെട്രോള്‍ എഞ്ചിന്‍ 139 bhp കരുത്തും 174 Nm torque ഉം പരമാവധി കുറിക്കും. 118 bhp കരുത്തും 300 Nm torque -മാണ് 1.6 ലിറ്റര്‍ ഡീസല്‍ മോഡലില്‍ സമന്വയിക്കുന്നത്.

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പെട്രോള്‍ പതിപ്പില്‍ സിവിടിയും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഒരുങ്ങുന്നു. 16.5 കിലോമീറ്ററാണ് സിവിക് പെട്രോളിന്റെ മൈലേജ്. സിവിക് ഡീസല്‍ 26.8 കിലോമീറ്റര്‍ ഇന്ധനക്ഷമത കുറിക്കും. ശ്രേണിയിലെ ഏറ്റവും മികച്ച മൈലേജാണിത്.

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

V, VX, VZ എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ അണിനിരക്കുന്ന സിവിക്, സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 16 ഇഞ്ച് വലപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ക്യാബിന്‍ ലാമ്പുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാലു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സെന്‍സറുകളോട് കൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് പ്രാരംഭ സിവിക് മോഡലില്‍ കാണാം.

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

ആറു എയര്‍ബാഗുകള്‍, പൂര്‍ണ്ണ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, മഴ വീണാല്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, വൈദ്യുത സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന സിവിക് വകഭേദത്തിന്റെ മാത്രം പ്രത്യേകതകളാണ്.

Most Read: പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പ്രധാനമായും പുതിയ സെഡാന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിലവിലെ ഹോണ്ട ഉടമകളെയാണ് സിവിക് നോട്ടമിടുന്നത്. ഇതുവരെ വിലകൂടിയ അക്കോര്‍ഡ് സെഡാന് മാത്രമാണ് അമേസ്, സിറ്റി മോഡലുകള്‍ക്ക് ശേഷം നിരയിലുണ്ടായിരുന്നത്. സിവിക്കിന് വരവ് ഹോണ്ട സെഡാനുകള്‍ തമ്മിലുള്ള അകലം കുറച്ചു. എന്തായാലും തിരിച്ചുവരവില്‍ പഴയ പ്രൗഢി സിവിക്കിന് മുതല്‍ക്കൂട്ടാവുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic Booking Details. Read in Malayalam.
Story first published: Wednesday, March 20, 2019, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X