രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

ആറു വര്‍ഷത്തെ ഇളവേളയ്ക്ക് ശേഷം പുതിയ ഹോണ്ട സിവിക് ഇന്ത്യയില്‍ ഔദ്യോഗികമായി തിരിച്ചെത്തി. 17.69 ലക്ഷം രൂപ മുതലാണ് 2019 ഹോണ്ട സിവിക്കിന് വിപണിയില്‍ വില. രണ്ടാംവരവില്‍ ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകളുമായി ഹോണ്ട സിവിക് മത്സരിക്കും. രണ്ടു എഞ്ചിന്‍ പതിപ്പുകളിലാണ് ഇക്കുറി സിവിക്കില്‍ — 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും.

Variant Petrol CVT Diesel MT
V Rs 17,69,900 N/A
VX Rs 19,19,900 Rs 20,49,900
ZX Rs 20,99,900 Rs 22,29,900
രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

സിവിക് ഡീസല്‍ പതിപ്പിനെ ഇതാദ്യമായാണ് കമ്പനി ഇന്ത്യയില്‍ കൊണ്ടുവരുന്നത്. മുന്‍തലമുറയിലുണ്ടായിരുന്നു പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് 2019 സിവിക്കിലും. എന്നാല്‍ കരുത്തുത്പാദനം കൂടി. പുതിയ സിവിക്കിലെ പെട്രോള്‍ എഞ്ചിന്‍ 139 bhp കരുത്തും 174 Nm torque ഉം പരമാവധി കുറിക്കും. അതേസമയം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ സിവിക് പെട്രോളിലുള്ളൂ. മൈലേജ് 16.5 കിലോമീറ്റര്‍.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

118 bhp കരുത്തും 300 Nm torque ഉം നേടാനുള്ള ശേഷി 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ്. മൈലേജ് 26.8 കിലോമീറ്റര്‍. ശ്രേണിയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണിത്.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

4,656 mm നീളവും 1,799 mm വീതിയും 1,433 mm ഉയരവും പുതിയ സിവിക് കുറിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് 171 mm. 430 ലിറ്റര്‍ ബൂട്ട് ശേഷിയും 47 ലിറ്റര്‍ ഇന്ധനശേഷിയും സിവിക്കിന്റെ സവിശേഷതയാണ്. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള പത്താംതലമുറ സിവിക് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെയാണ് ഹോണ്ട ഇങ്ങോട്ടു തിരികെ കൊണ്ടുവന്നിരിക്കുന്നത്.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

പുതിയ സിവിക് ഡിസൈനില്‍ കൂടുതല്‍ ഗൗരവം കാഴ്ച്ചക്കാരന് അനുഭവപ്പെടും. ക്രോം ആവരണം തിളങ്ങുന്ന വലിയ ക്രോം ഗ്രില്ലാണ് സെഡാന് ലഭിക്കുന്നത്. പുരികങ്ങള്‍ കണക്കെ ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലേക്ക് ഗ്രില്ല് നീളുന്നു. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഹെഡ്‌ലാമ്പുകള്‍ പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ്.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

ഗ്രില്ലുംഹെഡ്‌ലാമ്പുകളും മുന്‍ ബമ്പറും ചേര്‍ന്ന് അക്രമണോത്സുക ഭാവമാണ് സിവിക്കിന് സമര്‍പ്പിക്കുന്നതും. മുന്‍തലമുറയില്‍ കണ്ടതുപോലെ ഒഴുകിയിറങ്ങുന്ന കൂപ്പെ ശൈലി ഇക്കുറിയും കാര്‍ പിന്തുടരുന്നു. 17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം.

Most Read: വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഫോർഡ് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

C മാതൃകയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, വെട്ടിയൊതുക്കിയ ബമ്പര്‍ എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. ഇരുണ്ട പശ്ചാത്തലമാണ് അകത്തളത്തിന്. ഇളംതവിട്ടു കലര്‍ന്ന തുകല്‍ അപ്ഹോള്‍സ്റ്ററി സെഡാന്റെ പ്രീമിയം ഭാവം ഉണര്‍ത്തും.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ ധാരാളമായി കാണാം. തുകല്‍ ആവരണമുള്ള മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീലില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ക്രൂയിസ് കണ്‍ട്രോളും നിയന്ത്രിക്കാന്‍ ബട്ടണുകളുണ്ട്.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

സിവിക്കിന്റെ പെട്രോള്‍ വകഭേദങ്ങള്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്കൂടി അവകാശപ്പെടും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാറിലെ മറ്റൊരു വിശേഷമാണ്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, യുഎസ്ബി, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

രണ്ടാം അങ്കത്തിന് ഹോണ്ട സിവിക് എത്തി, വില 17.69 ലക്ഷം മുതല്‍

മികച്ച ശബ്ദാനുഭവമേകുന്നതില്‍ കാറിലെ 160 വാട്ട് ഓഡിയോ സംവിധാനം നിരാശപ്പെടുത്തില്ല. 6.7 ഇഞ്ച് വലുപ്പമുള്ള നാലു പൂര്‍ണ്ണ റേഞ്ച് സ്പീക്കറുകള്‍ ഓഡിയോ സംവിധാനത്തിന്റെ ഭാഗമായുണ്ട്. അഞ്ചു നിറങ്ങളിലാണ് 2019 ഹോണ്ട സിവിക് വില്‍പ്പനയ്ക്ക് വരുന്നത്. പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലുണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക് നിറങ്ങള്‍ സിവിക്കില്‍ തിരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda #new launch
English summary
2019 Honda Civic Launched In India. Read in Malayalam.
Story first published: Thursday, March 7, 2019, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X