വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഫോർഡ് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

മഹീന്ദ്രയ്ക്കിത് സ്വപ്‌ന തുടക്കം. 15 ദിവസം കൊണ്ട് പുതിയ XUV300 എസ്‌യുവി കുറിച്ചത് 4,484 യൂണിറ്റുകളുടെ വില്‍പ്പന. ഫെബ്രുവരി 14 -ന് വിപണിയില്‍ ഔദ്യോഗികമായി കടന്നുവന്ന മഹീന്ദ്ര XUV300, കോമ്പാക്ട് എസ്‌യുവി ലോകത്ത് മറ്റൊരു കൊടുങ്കാറ്റിന് രൂപം നല്‍കുകയാണ്. മത്സര ചിത്രത്തില്‍ നിന്ന് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ മഹീന്ദ്ര എസ്‌യുവി ആദ്യമെ തുടച്ചുമാറ്റി.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും പിന്നില്‍ മൂന്നാമനാണ് ഇപ്പോള്‍ മഹീന്ദ്ര XUV300. പോയമാസം 3,156 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് കുറിച്ചുള്ളൂ. 5,263 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടാറ്റ നെക്‌സോണിന്റെ സമ്പാദ്യം.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

പതിവുപോലെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ മാരുതി വിറ്റാര ബ്രെസ്സ തുടരുന്നു. ഫെബ്രുവരിയില്‍ 11,613 യൂണിറ്റുകളുടെ വില്‍പ്പന മാരുതി എസ്‌യുവി കൈയ്യടക്കി. XUV300 -യുടെ കാര്യമെടുത്താല്‍, മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡീലര്‍ഷിപ്പുകളില്‍ വന്‍തോതില്‍ യൂണിറ്റുകള്‍ ലഭ്യമായത് എസ്‌യുവിയുടെ വില്‍പ്പനയെ സ്വാധീനിച്ചു.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

മാര്‍ച്ചിലും ഇതേ തരംഗം ആവര്‍ത്തിക്കാന്‍ XUV300 -യ്ക്ക് കഴിയുമോയെന്ന് വിപണി ഉറ്റുനോക്കുകയാണ്. 7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് XUV300 വിപണിയില്‍ അണിനിരക്കുന്നത്. W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങള്‍ പുതിയ മഹീന്ദ്ര എസ്‌യുവിയിലുണ്ട്.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

ശ്രേണിയില്‍ത്തന്നെ ആദ്യമായ ഒരുപിടി സൗകര്യങ്ങളും സംവിധാനങ്ങളും മഹീന്ദ്ര XUV300 -യുടെ മാറ്റുകൂട്ടുന്നു. സാങ്‌യോങിന്റെ ടിവോലി എസ്‌യുവിയാണ് XUV300 -യ്ക്ക് ആധാരം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ XUV300 -യിലുണ്ട്.

Most Read: മാരുതി കാറുകള്‍ക്ക് മാര്‍ച്ചിലും ഡിസ്‌കൗണ്ട്, വിവരങ്ങള്‍ ഇങ്ങനെ

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാനാവും. മറാസോ എംപിവിയുടെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് XUV300 ഡീസല്‍ മോഡല്‍ പങ്കിടുന്നത്. എഞ്ചിന്‍ 115 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

മുന്‍ വീല്‍ ഡ്രൈവാണ് XUV300 മോഡലുകള്‍ മുഴുവന്‍. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ്, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ മുതലായ സജ്ജീകരണങ്ങള്‍ എസ്‌യുവിയില്‍ ഒരുങ്ങുന്നുണ്ട്.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

സുരക്ഷയുടെ കാര്യത്തില്‍ പ്രാരംഭ, ഇടത്തരം മോഡലുകളും പിന്നിലല്ല. പ്രാരംഭ W4 പെട്രോള്‍ മോഡലില്‍ 16 ഇഞ്ച് വലുപ്പമുള്ള സ്റ്റീല്‍ റിമ്മുകളാണ് ഇടംപിടിക്കുന്നത്. മള്‍ട്ടി മോഡുകളുള്ള സ്റ്റീയറിംഗ് വീലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും നാലു സ്പീക്കര്‍ ഓഡിയോ സംവിധാനവും W4 മോഡലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

എബിഎസും ഇരട്ട എയര്‍ബാഗുകളും അടിസ്ഥാന ഫീച്ചറുകളുടെ പട്ടിക പൂര്‍ണ്ണമാക്കും. W6 പെട്രോള്‍, ഡീസല്‍ മോഡലുകള്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, റിമോട്ട് കീ, വീല്‍ ക്യാപ്പുകള്‍, സില്‍വര്‍ ഗ്രില്ല്, ഡോര്‍ ക്ലാഡിംഗ്, കറുത്ത റൂഫ് റെയിലുകള്‍, ഹാച്ച് ലിഡ് സ്പോയിലര്‍, സ്റ്റോപ്പ് ലാമ്പ് മുതലായ സജ്ജീകരണങ്ങള്‍ XUV300 W6 മോഡലുകളെ സമ്പന്നമാക്കും.

വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

അകത്തളത്തില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്താണ് W8 മോഡല്‍ വില്‍പ്പനയ്ക്ക് വരിക. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആറു സ്പീഡ് ഓഡിയോ സംവിധാനം, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് മിററുകള്‍, സാറ്റിന്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ എസ്‌യുവിയില്‍ വിശേഷങ്ങള്‍ തീരില്ല.

More from DriveSpark

Article Published On: Thursday, March 7, 2019, 12:40 [IST]
English summary
Mahindra XUV300 Beats Ford Ecosport Sales - February 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X