ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

വാഹനലോകത്തിന്റെ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് ഹോണ്ട തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാറിന് പേരിട്ടിരിക്കുകയാണ്. ഹോണ്ട e എന്ന നാമഥേയമുള്ള ഈ ഇലക്ട്രിക്ക് കാര്‍ 2018 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ സമാന കോണ്‍സെപ്റ്റിന്റെ ഏകദേശ നിര്‍മ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചിരുന്നു.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ആദ്യ മാതൃകയോട് ഏകദേശം 95 ശതമാനത്തോളം സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴുള്ള പ്രൊഡക്ഷന്‍ രൂപം. എന്നാല്‍, കാറിന്റെ സാങ്കേതികയെ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 97 bhp കരുത്തും 300 Nm torque ഉം പരമാവധി പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത മോട്ടോറായിരിക്കും കാറിലുണ്ടാവുകയെന്നാണ്. എന്നാല്‍, വൈദ്യുത കാറായത് കൊണ്ട് തന്നെ ഇത് സാധ്യമാകുമോയെന്നത് കണ്ടറിയണം.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

ഒറ്റ ചാര്‍ജ്ജില്‍ 201 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഹോണ്ട e -യ്ക്ക് ആവുമെന്ന് നിര്‍മ്മാതാക്കളായ ഹോണ്ട വാദിക്കുന്നു. 30 മിനുട്ടുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം കാറിനുണ്ട്.

Most Read:ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

പാനസോണിക് നിര്‍മ്മിത ബാറ്ററികളാണ് പുതിയ ഹോണ്ട e -യിലുള്ളത്. രാജ്യാന്തര വിപണിയില്‍ ബിഎംഡബ്ല്യു i3, കിയ e-നിറോ എന്നിവയോടായിരിക്കും ഹോണ്ട e മത്സരിക്കുക. ഒറ്റ ചാര്‍ജില്‍ 453 കിലോമീറ്ററാണ് e-നിറോയുടെ ദൂരപരിധി. i3 -യുടേതാവട്ടെ 310 കിലോമീറ്ററും.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് ഹോണ്ട e -യുടെ ദൂരപരിധിയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജപ്പാനിലായിരിക്കും ഹോണ്ട e -യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ യൂറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കിയാവും കമ്പനി ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കുക.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

ഇന്ത്യയിലേക്ക് ഹോണ്ട e എത്തിക്കുന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ശൈശവാവസ്ഥയിലായതിനാലും വിവിധ നിയന്ത്രണ ചട്ടങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യത്തിനാലും ഹോണ്ട e ആദ്യമായി പുറത്തിറക്കുന്ന വിപണികളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

അടുത്ത തലമുറ ജാസ്സിനെ ഹൈബ്രിഡ് സാങ്കേതികതയില്‍ അവതരിപ്പിക്കുമെന്നുള്ളതാണ് ഹോണ്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു പ്രധാന വാര്‍ത്ത. നിലവിലെ ജാസ്സിനെയപേക്ഷിച്ച് വലുപ്പം കൂടുതലായിരിക്കും അടുത്ത തലമുറ ജാസ്സ്.

Most Read:മൈക്രോ എസ്‌യുവിയുമായി മാരുതി വരുന്നൂ

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

കൂടാതെ പുത്തന്‍ സ്റ്റൈലും സാങ്കേതികതയും കൂടി അടുത്ത തലമുറ ജാസ്സില്‍ ഉള്‍പ്പെടുമെന്നും കമ്പനി അറിയിക്കുന്നു. ഈ വര്‍ഷത്തെ ടോക്യോ മോട്ടോര്‍ ഷോയിലായിരിക്കും അടുത്ത തലമുറ ജാസ്സ് അരങ്ങേറ്റം കുറിക്കുക.

ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

ഇന്ത്യയില്‍ ഇതിനകം തന്നെ EV സാങ്കേതികയുടെ പരീക്ഷണം ഹോണ്ട തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം തുടക്കത്തില്‍ പുത്തന്‍ സിവിക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു. 2019 അവസാനത്തോട് കൂടിത്തന്നെ HR-V എസ്‌യുവിയെ കൂടി ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നീ വമ്പന്മാരുടെ വില്‍പ്പനയെ ആയിരിക്കും ഏറ്റവും ബാധിക്കുക.

More from DriveSpark

Article Published On: Saturday, May 11, 2019, 12:34 [IST]
English summary
Honda Named thier upcoming electric car as Honda e: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X