മൈക്രോ എസ്‌യുവിയുമായി മാരുതി വരുന്നൂ

പുതിയ മൈക്രോ എസ്‌യുവിയെ കുറിച്ച് മാരുതി ചിന്തിച്ചുതുടങ്ങി. വിപണിയില്‍ മഹീന്ദ്ര KUV100 NXT -യുടെ വില്‍പ്പന കണ്ടാണ് മാരുതിയുടെ പുറപ്പാട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കൊണ്ടുവന്ന ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റ് പുതിയ മോഡലിന് ആധാരമാവും. പുതുതലമുറ സെന്നായാകും മൈക്രോ എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുകയെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം മാരുതി സ്ഥിരീകരിച്ചിട്ടില്ല.

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

നിലവില്‍ Y1K എന്ന കോഡുനാമത്തിലാണ് മൈക്രോ എസ്‌യുവിയെ കമ്പനി പരീക്ഷിക്കുന്നത്. സുസുക്കിയുടെ പുതുതലമുറ HEARTECT അടിത്തറ മോഡല്‍ പങ്കിടും. മാരുതി നിരയില്‍ വിറ്റാര ബ്രെസ്സയ്ക്ക് താഴെയാണ് മൈക്രോ എസ്‌യുവി സ്ഥാനം പിടിക്കുക. മൈക്രോ എസ്‌യുവി ഗണത്തില്‍പ്പെടുന്നതുകൊണ്ട് ബോക്‌സി ഘടനയാകും മോഡല്‍ പാലിക്കുക.

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

ഫ്യൂച്ചര്‍ S കോണ്‍സെപ്റ്റ് മാതൃകയില്‍ നിന്നും കാര്യമായി മാരുതി വ്യതിചലിക്കില്ലെന്നാണ് സൂചന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും അക്രമണോത്സുകമായ ഡിസൈന്‍ ശൈലിയും മോഡലില്‍ പ്രതീക്ഷിക്കാം. മാരുതിയുടെ ഗവേഷണ വികസന സംഘത്തിനാണ് മൈക്രോ എസ്‌യുവിയുടെ ചുമതല. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, വീതി കുറഞ്ഞ ക്രോം ഗ്രില്ല്, വലിയ മുന്‍ ബമ്പര്‍ തുടങ്ങിയ ഫ്യൂച്ചര്‍ S വിശേഷങ്ങളെല്ലാം മോഡലിലേക്ക് കമ്പനി പകര്‍ത്തും.

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

കോണ്‍സെപ്റ്റ് മോഡലിന് ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂര ലഭിച്ചെങ്കിലും പ്രായോഗികത കൂട്ടാന്‍ പരന്ന മേല്‍ക്കൂരയാവും പ്രൊഡക്ഷന്‍ പതിപ്പില്‍ ഒരുങ്ങുക. മത്സരം കണക്കിലെടുത്ത് ഫീച്ചറുകളുടെ കാര്യത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ മാരുതി സ്വീകരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സജ്ജീകരണങ്ങള്‍ കാറിലുണ്ടാവും.

Most Read: ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

രണ്ടു എഞ്ചിന്‍ ഓപ്ഷനുകള്‍ക്കാണ് മോഡലില്‍ സാധ്യത കൂടുതല്‍. ഒന്ന് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍. മറ്റൊന്ന് 1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍. 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കാന്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് കഴിയും. നിലവില്‍ 83 bhp കരുത്തും 115 Nm torque -മാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്.

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

എഞ്ചിന്‍ യൂണിറ്റുകള്‍ ഭാരത് സ്റ്റേജ് VI നിലവാരം പുലര്‍ത്തും. 2020 ഏപ്രിലിന് ശേഷം ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് മാരുതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മോഡലിന്റെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കേണ്ടതില്ല. നാലര ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെ മാരുതിയുടെ മൈക്രോ എസ്‌യുവിക്ക് വില കരുതാം.

Most Read: പുതിയ നെക്സോണുമായി ടാറ്റ നിരത്തിലേക്ക് — ചിത്രങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവിയുമായി മാരുതിയും വരുന്നൂ

അടുത്തവര്‍ഷം ഇതേ നിരയിലേക്ക് ടാറ്റയും കൊണ്ടുവരുന്നുണ്ട് പുതിയ മൈക്രോ എസ്‌യുവിയെ. മാര്‍ച്ചില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ H2X കോണ്‍സെപ്റ്റ് മോഡലിനെ ടാറ്റ അവതരിപ്പിക്കുകയുണ്ടായി. അടുത്തവര്‍ഷം ആദ്യപാദം H2X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പുമായി ടാറ്റയും ചിത്രത്തിലേക്ക് കടന്നുവരും.

Source: Money Control

Most Read Articles

Malayalam
English summary
Maruti To Bring Micro SUV. Read in Malayalam.
Story first published: Saturday, May 11, 2019, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X