എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പുതിയ HR-V എസ്‌യുവി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. നവംബര്‍ മാസത്തോടെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

അടുത്തിടെ ഹോണ്ട HR-V -യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നതിന്റെ വാര്‍ത്തകള്‍ സജീവമായത്. വിദേശവിപണിയില്‍ HRV ഫൈവ് സീറ്റര്‍ ഓടുന്നുണ്ടെങ്കിലും വില അധികമായതിനാല്‍ ഇന്ത്യയെ ഒഴിവാക്കുകയായിരുന്നു.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ടയുടെ വാഹനശ്രേണിയില്‍ CR-V -ക്ക് താഴെയാണ് HR-V -യുടെ സ്ഥാനം. ജാസിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങുന്നത്. കാഴ്ചയില്‍ WR-V -യോട് നേരിയ സാമ്യമുള്ള വാഹനമാണ് HR-V.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

HR-V -യെ ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. വിദേശത്ത് നിര്‍മ്മിച്ച HR-V അടുത്തിടെ ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി എത്തിക്കുകയും ചെയ്തിരുന്നു. നിരവധി പുതിയ മോഡലുകളാണ് ഈ സെഗ്മെന്റില്‍ വിപണിയില്‍ എത്തിയത്.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, മികച്ച ഡിസൈന്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് വാഹനത്തിന്റെ അഴക് നല്‍കുന്നത്. 17 ഇഞ്ച് അലോയി വീലാണ് ഈ എച്ച്ആര്‍-വിയിലുള്ളത്.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ബെയ്ജ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 5 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, റിവേഴ്‌സ് ക്യാമറ, പനോരമിക് സണ്‍റൂഫ്, മടക്കിവയ്ക്കാവുന്ന റിയര്‍ സീറ്റ് എന്നിവയും മോഡലിന്റെ സവിശേഷതകളാണ്.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ആറ് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് HR-V -യില്‍ സുരക്ഷയൊരുക്കുന്നത്. കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍ (CKD) യൂണിറ്റായിട്ടാവും പുതിയ മോഡല്‍ വിപണിയില്‍ എത്തുക.

Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

4,295 mm നീളവും 1,770 mm വീതിയും 1,605 mm ഉയരവുമുണ്ട് പുതിയ HR-V യ്ക്ക്. 2,610 mm ആണ് വീല്‍ബേസ്. 60 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് കാറിന്റെ കരുത്ത്. 470 ലിറ്റര്‍ ശേഷിയാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേയ്‌സിനുള്ളത്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

എസ്‌യുവിയുടെ എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റര്‍ i-VTec എഞ്ചിന്‍ തന്നെയാവും HR-V -യിലും കമ്പനി ഉള്‍പ്പെടുത്തുക. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരാനിരിക്കെ ഇവ പാലിച്ചു കൊണ്ടുള്ള എഞ്ചിന്‍ തന്നെയാവും HR-V -യില്‍ ഹോണ്ട ഒരുക്കുക.

Most Read:മാസങ്ങളായുള്ള കാത്തിരിപ്പ് അസഹനീയം; ജാവ ഉപഭോക്താക്കള്‍ ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കും. അതിനൊപ്പം തന്നെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കാം. ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും.

എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

6 സ്പീഡ് മാനുവല്‍ / സിവിടിയാണ് ട്രാന്‍സ്മിഷന്‍. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ്, എംജി ഹെക്ടര്‍, നിസാന്‍ കിക്‌സ് എന്നിവരാണ് വിപണിയില്‍ HR-V -യുടെ എതിരാളികള്‍.

More from DriveSpark

Article Published On: Sunday, August 25, 2019, 9:00 [IST]
English summary
Honda plans to launch HRV India soon. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X