പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

പുതിയ സിവിക്കിനും അമേസിനും നന്ദി. വില്‍പ്പനയില്‍ സടകുടഞ്ഞ് എണീറ്റിരിക്കുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 1.83 ലക്ഷം കാറുകള്‍ കമ്പനി വിറ്റു. വളര്‍ച്ചാ നിരക്ക് എട്ടുശതമാനം. 2017-18 കാലയളവില്‍ 1.70 ലക്ഷം കാറുകളായിരുന്നു ഹോണ്ട വിറ്റത്. കമ്പനിയുടെ വിജയക്കുതിപ്പില്‍ മാര്‍ച്ച് മാസം നിര്‍ണായകമായി.

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

പോയമാസം 17,202 യൂണിറ്റുകളുടെ വില്‍പ്പന ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഹോണ്ട കുറിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 27 ശതമാനം കൂടുതല്‍. പുതുതലമുറ സിവിക്കിന്റെ തിരിച്ചുവരവാണ് ഹോണ്ടയുടെ പുത്തനുണര്‍വിന് പിന്നില്‍. മാര്‍ച്ചില്‍ മാത്രം 2,291 സിവിക് സെഡാനുകളെ കമ്പനി വില്‍ക്കുകയുണ്ടായി. ശ്രേണിയില്‍ 80 ശതമാനം വില്‍പ്പനയും സിവിക്ക് കൈയ്യടക്കിയെന്ന് ശ്രദ്ധേയം.

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

എതിരാളികളായ ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നിവരുടെ വില്‍പ്പന ഒരുമിച്ചു നോക്കിയാലും വില്‍പ്പന 580 യൂണിറ്റുകള്‍ മാത്രമെ എത്തിനില്‍ക്കുന്നുള്ളൂ. സിവിക്കിന് പുറമെ അമേസും ഹോണ്ടയെ ഗൗരവമായി തുണയ്ക്കുന്നുണ്ട്. പ്രതിമാസം 7,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മുടക്കംകൂടാതെ അമേസ് നേടിവരികയാണ്.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങള്‍

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

മാര്‍ച്ചില്‍ 7,419 അമേസ് യൂണിറ്റുകള്‍ വിറ്റുപോയി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 603 യൂണിറ്റുകള്‍ മാത്രമായിരുന്നു അമേസില്‍ ഹോണ്ട കുറിച്ച വില്‍പ്പന. ഇക്കുറി വളര്‍ച്ചാ നിരക്ക് 936 ശതമാനം ഉയര്‍ന്നെന്നത് ശ്രദ്ധേയം. പുതിയ അമേസ് വില്‍പ്പനയ്ക്ക് വന്നിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴും കാറിന്റെ താരപ്പകിട്ടിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല.

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

ഇതേസമയം അമേസിന് താഴെ ഇനിയൊരു കാറിനെ അവതരിപ്പിക്കേണ്ടെന്നാണ് ഹോണ്ടയുടെ തീരുമാനം. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായി അറിയാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായി അമേസിന് താഴെ ഇപ്പോഴുള്ള ബ്രിയോ ഹാച്ച്ബാക്കിനെ ഹോണ്ട ഉടന്‍ നിര്‍ത്തും. വൈകാതെ അമേസാകും കമ്പനിയുടെ പ്രാരംഭ കാര്‍.

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

ഇന്ത്യയില്‍ കോമ്പാക്ട് എസ്‌യുവി തരംഗം ആഞ്ഞു വീശുന്നത് ഹോണ്ട കാണാതെ പോവുന്നില്ല. ഈ ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാന്‍ കമ്പനിക്ക് ആലോചനയുണ്ട്. നിലവില്‍ ഇന്ത്യന്‍ എസ്‌യുവി ലോകത്ത് ഒരുപിടി ഹോണ്ട മോഡലുകള്‍ കാണാം.

Most Read: സിക്‌സര്‍ പാഞ്ഞ പന്ത് ചെന്നിടിച്ചത് ഹാരിയറിന്റെ ചില്ലില്‍ — വീഡിയോ

പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

WR-V, BR-V, CR-V മോഡലുകള്‍ അടങ്ങുന്നതാണ് കമ്പനിയുടെ എസ്‌യുവി നിര. പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ മൂന്നു മോഡലുകള്‍ കൊണ്ടുമാത്രം എസ്‌യുവി പോരില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഹോണ്ട പറയുന്നു. BR-V, CR-V മോഡലുകള്‍ക്കിടയില്‍ പുത്തന്‍ അവതാരത്തിന് രൂപം നല്‍കാനാണ് കമ്പനിയുടെ പുറപ്പാട്.

More from DriveSpark

Article Published On: Tuesday, April 9, 2019, 11:14 [IST]
English summary
Honda Records 27% Sales Growth in March 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X