മൈക്രോ എസ്‌യുവി വിപണിയിലെത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായി
എൻട്രി ലെവൽ ശ്രേണി മോഡലുകൾക്ക് അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഗണ്യമായ വിൽപ്പന ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതിനാൽ പുതിയ മൈക്രോ എസ്‌യുവി കാറുകളെ പുറത്തിറക്കാൻ തയ്യാറാവുകയാണ് നിർമ്മാതാക്കൾ.

മഹീന്ദ്ര KUV100 എന്ന മോഡൽ വിപണിയിലെത്തിച്ചെങ്കിലും അതിന്റെ വിൽപ്പനയിൽ സ്ഥിരത നിലനിർത്താൻ സാധിച്ചില്ല. അതേസമയം റിനോയുടെ ക്വിഡ് ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനമായി മാറി.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും എസ്-പ്രെസ്സോ എന്ന മൈക്രോ എസ്‌യുവിയെ അവതരിപ്പിച്ച് ഈ ശ്രേണിയിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ്.

എസ്‌യുവി സ്റ്റൈലിംഗുള്ള ക്വിഡ് ശരിയായ മൈക്രോ എസ്‌യുവിയല്ല. എങ്കിലും ഈ ശ്രേണിയുടെ സാധ്യതകളിലേക്ക് വഴി തുറന്നു കൊടുത്തത് ക്വിഡാണ്. മാരുതി എസ്-പ്രസ്സോ സെപ്റ്റംബർ 30 ന് വിപണിയിൽ അവതരിപ്പിക്കും. ടാറ്റയുടെ H2X ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഹോർൺബിൽ മോഡലും വിപണിയിൽ എത്തുന്നതോടെ ഈ സെഗ്മെന്റിലെ മത്സരം ചൂടുപിടിക്കും.

കൂടാതെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി ഒരു മൈക്രോ എസ്‌യുവിയെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹ്യുണ്ടായിയും.

മൈക്രോ എസ്‌യുവി പ്രോജക്ടിന് AX എന്ന് കോഡ്നാമം നൽകിയിട്ടുണ്ടെന്നും ഇത് കൊറിയയിലെ ഗ്വാങ്‌ജുവിൽ നിർമ്മിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. H2 2021 ൽ ഉത്പാദനം ആരംഭിക്കും. 70,000 യൂണിറ്റാണ് വാർഷിക ഉത്പാദനമായി കമ്പനി ലക്ഷ്യം വെക്കുന്നത്. AX ഇന്ത്യയിലേക്കും ദക്ഷിണ കൊറിയയിലേക്കും പരിമിതപ്പെടുത്താതെ ഒരു ആഗോള ഉൽപ്പന്നമാക്കാനാണ് സാധ്യത.

മൈക്രോ എസ്‌യുവി ആശയം ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അനാഛാനദനം ചെയ്യാനാകും ഹ്യുണ്ടായി ശ്രമിക്കുക. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അഭാവത്തിന് ശേഷം ദക്ഷിണ കൊറിയയിലെ ലൈറ്റ് വെഹിക്കിൾ വിപണിയിൽ കമ്പനിക്ക് വീണ്ടും പ്രവേശിക്കാൻ മൈക്രോ എസ്‌യുവി സഹായിക്കും.
Most Read: കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

ഉയർന്ന ആഭ്യന്തര ഉത്പാദന ചെലവ് നേരിടുന്നതിനാൽ നിരവധി വർഷങ്ങളായി ഈ വിഭാഗത്തിൽ പ്രവേശിക്കുന്നതിൽ ഹ്യുണ്ടായി വിമുഖത കാട്ടിയിട്ടുണ്ടെന്നും പയറയപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയായ വെന്യുവിന് താഴെയായി ഇരിക്കും ഹ്യുണ്ടായി AX ന്റെ സ്ഥാനം. ഇത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുക.
Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ഉയർന്ന പ്രാദേശികവൽക്കരണം നേടുന്നതിന് ഹ്യുണ്ടായി AX-ന് സാൻട്രോയുടെ അതേ പ്ലാറ്റ്ഫോമിലാകും നിർമ്മിക്കുക. സാൻട്രോയിൽ ഉപയോഗിക്കുന്ന 1.1 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായും അഞ്ച് സ്പീഡ് സ്മാർട്ട് ഓട്ടോ എഎംടിയുമായും വിപണിയിലെത്തിയേക്കാം.
Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

2021-ൽ വിപണിയിലെത്തുമ്പോൾ 4.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കാം ഹ്യുണ്ടായി മൈക്രോ എസ്‌യുവിയുടെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








