കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

മാര്‍ച്ചില്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് വില്‍പ്പന ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ജനുവരിയും ഫെബ്രുവരിയും ആശാവഹമായ വില്‍പ്പനയല്ല കമ്പനിക്ക് സമര്‍പ്പിച്ചത്. എന്തായാലും പുതിയ മാസം തങ്ങള്‍ക്കനുകലമാവുമെന്ന് ഹ്യുണ്ടായി കരുതുന്നു. ഈ മാസം ഹ്യുണ്ടായി കാറുകളില്‍ ലഭ്യമായ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കാം.

കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

സാന്‍ട്രോ: 16,000 രൂപ വരെ

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഹ്യുണ്ടായി സാന്‍ട്രോ മികച്ച വില്‍പ്പനയാണ് ആദ്യമാസം കുറിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി വില്‍പ്പന തരംഗം കാത്തുസൂക്ഷിക്കാന്‍ ഹാച്ച്ബാക്കിനാവുന്നില്ല. ഈ സ്ഥിതിവിശേഷത്തില്‍ സാന്‍ട്രോയ്ക്ക് 16,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

Most Read: രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാര്‍ഡ്

ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് കാറില്‍ ആനുകൂല്യമായി ഉപഭോക്താവിന് ലഭിക്കും. 2018 സാന്‍ട്രോ മോഡലുകളില്‍ മാത്രമെ ആനുകൂല്യം ഒരുങ്ങുന്നുള്ളൂ. 2019 മോഡല്‍ യൂണിറ്റുകള്‍ക്ക് വിലക്കിഴിവും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

ഗ്രാന്‍ഡ് i10: 75,100 രൂപ വരെ

മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗൊ മോഡലുകള്‍ വാഴുന്ന നിരയില്‍ ഹ്യുണ്ടായി കൊണ്ടുവരുന്ന മോഡലാണ് ഗ്രാന്‍ഡ് i10. മാര്‍ച്ച് മാസം 75,100 രൂപ ഹാച്ച്ബാക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ഇതില്‍ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടും. ആസ്റ്റ, സ്‌പോര്‍ട്‌സ് ഡ്യൂവല്‍ ടോണ്‍ വകഭേദങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 10,000 രൂപ കൂടി ഹാച്ച്ബാക്കില്‍ കൂടുതല്‍ വിലക്കിഴിവ് ഒരുങ്ങും. ഇതിന് പുറമെ 5,100 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ടിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അര്‍ഹരാണ്.

എലൈറ്റ് i20: 20,000 രൂപ വരെ

പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ എലൈറ്റ് i20 -യാണ് ഹ്യുണ്ടായിയുടെ സമര്‍പ്പണം. മാര്‍ച്ചില്‍ 20,000 രൂപ വരെയാണ് എലൈറ്റ് i20 -യില്‍ ഒരുങ്ങുന്ന ആനുകൂല്യം. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ഹാച്ച്ബാക്കില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. ഇതല്ലാതെ മറ്റു ഡിസ്‌കൗണ്ടുകളൊന്നും മോഡലില്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ എന്നിവരുടെ വിപണിയില്‍ കണ്ണുവെച്ചാണ് പുതിയ ടാറ്റ ആള്‍ട്രോസ് ഇന്ത്യയില്‍ കടന്നുവരിക.

കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

i20 ആക്ടിവ്: 20,000 രൂപ വരെ

എലൈറ്റ് i20 -യുടെ കൂടുതല്‍ പരുക്കന്‍ പതിപ്പാണ് i20 ആക്ടിവ്. ശ്രേണിയില്‍ ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ തുടങ്ങിയ മോഡലുകളുമായി i20 ആക്ടിവ് മത്സരിക്കുന്നു. i20 ആക്ടിവിലും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് ഹ്യുണ്ടായി നല്‍കുക.

എക്‌സെന്റ്: 75,100 രൂപ വരെ

സബ് കോമ്പാക്ട് സെഡാന്‍ നിരയില്‍ ഏറ്റവും മികവേറിയ ക്യാബിനുള്ള മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി എക്‌സെന്റ്. പക്ഷെ വില്‍പ്പനയില്‍ മാരുതി ഡിസൈര്‍, ഹോണ്ട അമേസ് കാറുകളോട് പിടിച്ചുനില്‍ക്കാന്‍ എക്‌സെന്റിന് കഴിയാതെ പോവുന്നു. എന്തായാലും 75,100 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഒരുങ്ങുന്ന സ്ഥിതിക്ക് ഹ്യുണ്ടായി എക്‌സെന്റിന് ആവശ്യക്കാര്‍ കൂടിയേക്കും.

Most Read: വശ്യമനോഹരം പുതിയ ഹ്യുണ്ടായി സൊനാറ്റ

40,000 രൂപയാണ് കാറില്‍ ലഭിക്കുന്ന പരമാവധി ഡിസ്‌കൗണ്ട്. ഒപ്പം 30,000 എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,100 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

വേര്‍ണ: 40,000 രൂപ

ജനപ്രിയ സെഡാനായ വേര്‍ണയിലും ഇക്കുറി ഓഫര്‍ മാമാങ്കം ഒരുങ്ങുന്നു. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 കോര്‍പ്പറേറ്റ് ബോണസും നേടാനാണ് ഹ്യുണ്ടായി വേര്‍ണയില്‍ അവസരം.

എലാന്‍ട്ര: 75,000 രൂപ വരെ

നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ D സെഗ്മന്‍ സെഡാനുകളില്‍ ഒന്നാണ് എലാന്‍ട്ര. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം എലാന്‍ട്രയുടെ പുതുതലമുറയെ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുകയാണ്.

കാറുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി — മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

മാര്‍ച്ച് മാസം 75,000 രൂപ വരെയാണ് എലാന്‍ട്രയില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍. ഇതില്‍ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 25,000 രൂപ വിലക്കിഴിവും ഉള്‍പ്പെടും. ഹ്യുണ്ടായിയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്താല്‍ മാത്രമെ വിലക്കിഴിവ് ലഭിക്കുകയുള്ളൂ.

Source: Mycarhelpline

More from DriveSpark

Article Published On: Saturday, March 9, 2019, 15:56 [IST]
English summary
Hyundai Car Offers, March 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X