പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

ഇനി പുതിയ ഹ്യുണ്ടായി കാറുകള്‍ ലീസിന് കിട്ടും. നിശ്ചിത തുക ഓരോ മാസവുമടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്‌ക്കെടുന്ന ലീസിങ്/സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രാജ്യത്ത് തുടക്കമിട്ടു. കാര്‍ റെന്റല്‍ കമ്പനിയായ റെവ്വുമായി (Revv) ചേര്‍ന്നാണ് ലീസിങ് വ്യവസ്ഥയില്‍ പുതിയ കാറുകളെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.

പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

ആദ്യഘട്ടത്തില്‍ ദില്ലി എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, പൂനെ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറു പ്രധാന നഗരങ്ങളില്‍ ഹ്യുണ്ടായി കാറുകള്‍ ലീസിന് ലഭ്യമാവും.

Most Read: എര്‍ട്ടിഗയ്ക്കും ജിടി പതിപ്പ്, ആഢംബരം തികഞ്ഞ് പുതിയ മാരുതി എംപിവി

12 മുതല്‍ 48 മാസങ്ങള്‍ വരെയാണ് ലീസിങ് കാലയളവ്. 12 മാസങ്ങള്‍ക്ക് ശേഷം വാടകയ്‌ക്കെടുത്ത കാര്‍ സ്വന്തമായി വാങ്ങാന്‍ ഉപഭോക്താവിന് അവസരം ലഭിക്കും. അതേസമയം 48 മാസക്കാലയളവ് പിന്നിട്ടാല്‍ ഉപഭോക്താവ് ലീസ് പുതുക്കുകയോ, കാര്‍ സ്വന്തമായി വാങ്ങുകയോ ചെയ്യണം.

പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

ലീസിങ് വ്യവസ്ഥയില്‍ പുത്തന്‍ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ഹ്യുണ്ടായി പറയുന്നു. 'സീറോ ഡൗണ്‍ പെയ്‌മെന്റാണ്' കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ കാറിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ട ചുമതല ഉപഭോക്താവിനാണ്. ലീസിങ് വ്യവസ്ഥയില്‍ ലഭിക്കുന്ന ഹ്യുണ്ടായി കാറില്‍ വാണിജ്യ നമ്പര്‍ പ്ലേറ്റായിരിക്കും ഒരുങ്ങുക (ടാക്‌സി കാര്‍ പോലെ).

പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

പുതിയ കാറുകളുടെ ലീസിങ് നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ ഹ്യുണ്ടായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഔദ്യോഗിക റെവ്വ് വെബ്‌സൈറ്റില്‍ പുതിയ ഹ്യുണ്ടായി മോഡലുകളുടെ ലീസ് നിരക്ക് ലഭ്യമാണ്. പുത്തന്‍ സാന്‍ട്രോ മാഗ്മ മോഡല്‍ 15,790 രൂപ പ്രതിമാസ വാടകയില്‍ ആദ്യ 12 മാസം ഉപഭോക്താവിന് കിട്ടും. ശേഷം പ്രതിമാസ വാടക കുറയും.

പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

13 മുതല്‍ 48 മാസക്കാലയളവില്‍ പ്രതിമാസം 13,390 രൂപ കാറിന് അടച്ചാല്‍ മതി. സര്‍വീസ്, മെയിന്റനന്‍സ് ചിലവുകള്‍ പ്രതിമാസ വാടകയില്‍ ഉള്‍പ്പെടും. തുടര്‍ച്ചയായി 48 മാസം സാന്‍ട്രോ വാടകയ്‌ക്കെടുത്താല്‍ ഏകദേശം 6.73 ലക്ഷം രൂപയാണ് ഉപഭോക്താവിന് ആകെ ചിലവ് വരിക. നിലവില്‍ 5.13 ലക്ഷം രൂപയാണ് ദില്ലിയില്‍ ഹ്യുണ്ടായി സാന്‍ട്രോയുടെ ഓണ്‍റോഡ് വില. സര്‍വീസ്, മെയിന്റനന്‍സ് ചിലവുകള്‍ വേറെ.

പുതിയ ഹ്യുണ്ടായി കാറുകള്‍ ഇനി ലീസിന് കിട്ടും — അറിയേണ്ടതെല്ലാം

സമാനമായി ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഹ്യുണ്ടായി എലൈറ്റ് i20 ഹാച്ച്ബാക്കും ലീസിങ് പദ്ധതി പ്രകാരം ലഭ്യമാണ്. പ്രതിമാസം 22,690 രൂപ നിരക്കില്‍ ആദ്യ 12 മാസം എലൈറ്റ് i20 സ്‌പോര്‍ട്‌സ് പെട്രോള്‍ മാനുവല്‍ മോഡല്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ശേഷം ലീസിങ് നിരക്ക് പ്രതിമാസം 16,690 രൂപയായി കുറയും. അതേസമയം 37,928 രൂപയുടെ ഇന്‍ഷുറന്‍സ് പ്രീമിയം കാറില്‍ ആദ്യമാസം ഉപഭോക്താവ് അടയ്‌ക്കേണ്ടതായുണ്ട്.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

ക്രെറ്റ E പ്ലസ് 1.4 ഡീസല്‍ മോഡലിന്റെ കാര്യമെടുത്താല്‍ പ്രതിമാസം 29,790 രൂപയാണ് ആദ്യ 12 മാസം ഉപഭോക്താവ് അടയ്‌ക്കേണ്ടത്. ശേഷം വാടക പ്രതിമാസം 24,590 രൂപയായി കുറയും. 56,994 രൂപയാണ് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ ഉപഭോക്താവിന് ആദ്യമാസം വരുന്ന ചിലവ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Lease Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X