പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

പരിഷ്കരിച്ച പതിപ്പുമായി ക്രെറ്റ ഉടൻ വിപണിയിലെത്തുമെന്ന് നിർമ്മാതക്കളായ ഹ്യുണ്ടായി മോട്ടോഴ്സ് അറിയിച്ചു. 2019 -ൽ ഹ്യുണ്ടായി ക്രെറ്റ എത്തുമ്പോൾ ഒരുപിടി മാറ്റങ്ങളാണ് നിർമ്മാതാക്കൾ അണിനിരത്തുന്നത്.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

സീറ്റ് ബെൽറ്റ് റിമൈൻഡർ സംവിധാനം, ഇക്കോ - കോട്ടിംഗ്, സ്പീഡ് അലേർട് തുടങ്ങിയ അധിക സവിശേഷതകളാണ് പുത്തൻ ക്രെറ്റയിൽ ഉണ്ടായിരിക്കുകയെന്നാണ് മോട്ടോർബീം പറയുന്നത്.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളും ക്രെറ്റ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ലഭ്യമായിരിക്കും. ക്രെറ്റയുടെ ഉയർന്ന ശ്രേണി വാഹനങ്ങളായ SX, SX ഡ്യുവൽ ടോൺ, SX(O) എന്നിവ എൽഇഡി ടെയിൽ ലാമ്പുകളോട് കൂടിയും സമാർട് കീ ബാൻഡോട് കൂടിയുമായിരിക്കും വിപണിയിലെത്തുക.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

ക്രെറ്റ ശ്രേണിയിലേക്ക് ഹ്യുണ്ടായി പുതുതായി ചേർത്തിയ മോഡലാണ് SX(O) എന്നത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ് SX(O) എക്സിക്യൂട്ടിവിന്റെ പ്രത്യേകത.

Most Read: ബ്രേക്കിന് പകരം ആക്സിലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളിലും SX(O) എക്സിക്യൂട്ടിവ് ലഭ്യമാവും. ഈ പറഞ്ഞ സവിശേഷതകൾ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം സാധാരണ ക്രെറ്റയിലേത് സമാനമായ ഫീച്ചറുകളാണുണ്ടാവുക.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

ക്രെറ്റയുടെ മെക്കാനിക്കൽ ഭാഗങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് നിർമ്മാതാക്കളായ ഹ്യുണ്ടായി പറയുന്നു. 1.6 ലിറ്റർ പെട്രോൾ എഞ്ചിനും 1.4, 1.6 ഡീസൽ എഞ്ചിനുകളുമാണ് ക്രെറ്റയ്ക്കുള്ളത്.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

1.4 ലിറ്റർ ഡീസൽ എഞ്ചിൻ 90 Bhp കരുത്തും 219 Nm torque ഉം നൽകും. 1.6 ലിറ്റർ ഡീസൽ എഞ്ചിനാണെങ്കിൽ 128 Bhp കരുത്തും 260 Nm torque ഉം ആണ് നൽകുക. 1.6 ലിറ്റർ പെട്രോൾ എഞ്ചിന്റെ കാര്യത്തിലിത് 123 Bhp, 151 Nm torque എന്നിങ്ങനെയാണ്.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

എല്ലാ എഞ്ചിനുകൾക്കും ഉള്ളത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ്.

1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനെന്ന ഓപ്ഷനുണ്ട്.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

9.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. വിപണിയിലെത്താൻ പോവുന്ന ടാറ്റ ഹാരിയറിനും നിസാൻ കിക്ക്‌സിനുമായിരിക്കും ക്രെറ്റ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക.

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

രണ്ട് ബ്രാൻഡുകളിലെയും എസ്‌യുവി പ്രമുഖരായ ഹാരിയറും കിക്ക്‌സും വിപണിയിലെത്തുമ്പോൾ മൽസരം കനക്കുമെന്നതിൽ സംശയമില്ല. ജനുവരി 25 -ന് ആണ് ടാറ്റ ഹാരിയർ വിപണിയിലെത്തുക.

Most Read: എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

പുതിയ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി ക്രെറ്റ

നിസാൻ കിക്ക്‌സാകട്ടെ ഫെബ്രുവരി 15 -നും. ക്രെറ്റയെക്കൂടാതെ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 -യും ഹ്യുണ്ടായി പരിഷ്കരിച്ചിട്ടുണ്ട്. 2019 ഹ്യുണ്ടായി എലൈറ്റ് i20 -യും ഒത്തിരി മാറ്റങ്ങളോടെയാണ് വരുന്നത്.

More from DriveSpark

Article Published On: Thursday, January 10, 2019, 13:40 [IST]
English summary
hyundai creta updated features for 2019 model: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X