എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

By Rajeev Nambiar

UPDATE: ഹെക്‌സ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ മോട്ടോര്‍സ് ഡ്രൈവ്‌സ്പാര്‍ക്കിന് നല്‍കിയ ഔദ്യോഗിക പ്രസ്താവന ചുവടെ.

"ഹെക്‌സ തിരിച്ചുവിളിക്കാന്‍ ഞങ്ങള്‍ക്ക് ആലോചനയില്ല. ടാറ്റ മോട്ടോര്‍സിന്റെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടി വാര്‍ത്തയില്‍ തിരുത്ത് നല്‍കാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് തയ്യാറാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഹെക്‌സ ഉടമകള്‍ക്കിടയിലെ ആശങ്ക പരിഹരിക്കാന്‍ വാര്‍ത്തയിലെ തിരുത്ത് സഹായിക്കും".

പുതുവര്‍ഷം വമ്പന്‍ പദ്ധതികളുണ്ട് ടാറ്റയ്ക്ക് ചെയ്തുതീര്‍ക്കാന്‍. ഹാരിയറിനെ വില്‍പ്പനയ്ക്ക് അണിനിരത്തണം. പ്രീമിയം 45X ഹാച്ച്ബാക്കിനെ യാഥാര്‍ത്ഥ്യമാക്കണം. ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ക്ക് പുത്തന്‍ ആവിഷ്‌കാരം കണ്ടെത്തണം. ഈ തിരക്കിനിടയില്‍ ഹെക്‌സയില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിടുകയാണ് കമ്പനി.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

എഞ്ചിന്‍ ഹെഡിലെ നിര്‍മ്മാണപ്പിഴവ് മുന്‍നിര്‍ത്തി ഹെക്‌സ എസ്‌യുവികള്‍ തിരിച്ചുവിളിക്കാന്‍ ടാറ്റ മോട്ടോര്‍സ് തയ്യാറെടുപ്പുകള്‍ തുടങ്ങി. ഡീലര്‍ഷിപ്പുകള്‍ക്ക് മുഴുവന്‍ ഇതുസംബന്ധമായ അറിയിപ്പ് കമ്പനി നല്‍കിക്കഴിഞ്ഞു.

Most Read: ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

വാഹന പ്രേമികളുടെ കൂട്ടായ്മയായ Team-BHP ഫോറമാണ് തിരിച്ചുവിളിക്കല്‍ നടപടി വെളിപ്പെടുത്തിയത്. വിഷയത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിര്‍മ്മാണപ്പിഴവ് മുന്‍നിര്‍ത്തി മോഡലുകള്‍ തിരിച്ചുവിളിക്കുമ്പോള്‍ കമ്പനികള്‍ പ്രസ്താവനയിറക്കാറ് പതിവാണ്.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

എന്നാല്‍ ഡീലര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതൊഴികെ തിരിച്ചുവിളിക്കല്‍ നടപടികള്‍ ഉടമകളെ അറിയിക്കാന്‍ ടാറ്റ കൂട്ടാക്കിയിട്ടില്ല. പ്രധാനമായും കഴിഞ്ഞവര്‍ഷം മെയ് - ജൂലായ് കാലയളവില്‍ വിറ്റുപോയ ഹെക്‌സ എസ്‌യുവികളിലാണ് എഞ്ചിന്‍ ഹെഡ് തകരാര്‍.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുണ്ട്. കമ്പനിയുടെ പ്രസ്താവനയില്‍ മാത്രമെ നിര്‍മ്മാണപ്പിഴവുള്ള എസ്‌യുവികളുടെ എണ്ണം പുറത്തുവരികയുള്ളൂ. പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയാല്‍ എഞ്ചിന്‍ ഹെഡ് മാറ്റിസ്ഥാപിക്കാനുള്ള നടപടി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കും.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

അതേസമയം എഞ്ചിന്‍ ഹെഡിലെ നിര്‍മ്മാണപ്പിഴവ് അറിയിക്കാത്തതില്‍ ഹെക്‌സ ഉടമകള്‍ തങ്ങളുടെ ആശങ്ക മറച്ചുവെയ്ക്കുന്നില്ല. ഗുരുതരമായ പാളിച്ചയാണ് ടാറ്റയുടെ ഭാഗത്ത് നിന്നും സംഭവിച്ചത്.

Most Read: റോള്‍സ് റോയ്‌സ് പോലും മാറി നില്‍ക്കും, കേട്ടിട്ടുണ്ടോ 22 കോടിയുടെ ടാറ്റ നാനോയെ കുറിച്ച്?

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

പ്രശ്‌നം പരിഹരിക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം വിഷയത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ഉപഭോക്താക്കളിലും എത്തിക്കാന്‍ കമ്പനി തയ്യാറാവണം; സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുകയാണ്.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

എന്തായാലും ഹെക്‌സ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട ടാറ്റയുടെ ഔദ്യോഗിക പ്രസ്താവന ഉടന്‍ പ്രതീക്ഷിക്കാം. പ്രശ്‌നസാധ്യതയുള്ള ഹെക്‌സ ഉടമകളെ വരുംദിവസങ്ങളില്‍ ഡീലര്‍മാര്‍ നേരിട്ടു ബന്ധപ്പെടും.

Most Read: വാങ്ങാന്‍ ആളില്ല, തന്ത്രം മാറ്റി ഫോക്‌സ്‌വാഗണ്‍ — വാറന്റി കൂട്ടി, സര്‍വീസ് ചിലവ് വെട്ടിക്കുറച്ചു

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

നിലവില്‍ ടാറ്റ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ഹെക്‌സ. എന്നാല്‍ ജനുവരി 23 -ന് ഹാരിയര്‍ വില്‍പ്പനയ്ക്കു വരുന്നതോടെ ഫ്‌ളാഗ്ഷിപ്പ് പട്ടം ഹെക്‌സയ്ക്ക് നഷടമാവും. ഹെക്‌സയിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് രണ്ടു വകഭേദങ്ങളിലാണ് അണിനിരക്കുന്നത്.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

ചെറിയ XE വകഭേദം 148 bhp കരുത്തും 320 Nm torque ഉം പരമാവധി അവകാശപ്പെടും. ഉയര്‍ന്ന ഹെക്‌സ മോഡല്‍ കുറിക്കുക 154 bhp കരുത്തും 400 Nm torque ഉം. അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്.

എഞ്ചിന്‍ ഹെഡില്‍ നിര്‍മ്മാണപ്പിഴവ്, ടാറ്റ ഹെക്‌സ തിരിച്ചുവിളിക്കുന്നു

ആവശ്യക്കാര്‍ക്ക് ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തിരഞ്ഞെടുക്കാം. വിപണിയില്‍ 12.57 ലക്ഷം രൂപ മുതലാണ് പ്രാരംഭ ഹെക്‌സ XE മോഡലിന് വില. ഏറ്റവും ഉയര്‍ന്ന XT ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ 17.97 ലക്ഷം രൂപയ്ക്ക് അണിനിരക്കുന്നു. ജീപ്പ് കോമ്പസാണ് ഹെക്‌സയുടെ മുഖ്യ എതിരാളി.

Most Read Articles

Malayalam
English summary
Tata Hexa Recalled For Engine Head Replacement. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X