ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എസ്‌യുവി മോഡലായ ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പിന് ചെറിയ പരിഷ്‌ക്കരണങ്ങളും സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് ഹ്യുണ്ടായി വാഹനത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

സ്‌മോക്ക് ചെയ്ത പൊജക്ടര്‍ ഹൈഡ്‌ലാമ്പുകള്‍, മുന്‍ ഗ്രില്ലിലെ ഇരുണ്ട ക്രോം ഫിനിഷ്, ഇരട്ട ഫോക്‌സ് എക്‌സ്‌ഹോസ്റ്റ്ുകള്‍, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ സ്‌പോയിലറുകള്‍ എന്നിവയെല്ലാം കോസ്‌മെറ്റിക്ക് നവീകരണത്തില്‍ ഉള്‍പ്പെടുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

പുതിയ ക്രെറ്റ സ്‌പോര്‍ട്‌സ് പതിപ്പില്‍ കറുത്ത നിറമാണ് ഇന്റീരിയറുകളില്‍ കൂടുതലായും കാണാന്‍ സാധിക്കുന്നത്. കറുത്ത ഫാബ്രിക്ക് സീറ്റുകള്‍, ലെതര്‍ കൊണ്ടുള്ള സ്റ്റിയറിംഗ വീല്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

ക്രെറ്റയുടെ SX മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ട്‌സ് പതിപ്പ് ക്രെറ്റ. ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, 7.0 ഇഞ്ച് ടച്ച് സ്ര്കീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എബിഎസ്, ഇരട്ട എയര്‍ ബാഗുകള്‍ എന്നവയെല്ലാം SX ല്‍ നിന്ന് സ്‌പോര്‍ട്‌സ് പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

സ്റ്റാന്‍ഡേര്‍ഡ് മോഡലിനെപ്പോലെ 1.6 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനുകളാണ് പുതിയ ഹ്യുണ്ടായി സ്‌പോര്‍ട്‌സിന് കരുത്ത് നല്‍കുന്നത്. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 122 bhp കരുത്തില്‍ 151 Nm torque വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തില്‍ 260 Nm torque ഉം സൃഷ്ടിക്കും. ക്രെറ്റ സ്‌പോര്‍ട്‌സ് പതിപ്പിലെ രണ്ട് എഞ്ചിനുകളും ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഓണ്‍ ഓഫ് ഇല്ലാതെ സ്റ്റാന്‍ഡേര്‍ഡ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലേക്ക് ഇണചേരുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ്/ഫാന്റം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് സ്‌പോര്‍ട്‌സ് പതിപ്പ് വിപണിയിലെത്തുന്നത്. ഡ്യുവല്‍-ടോണ്‍ പെയിന്റ് പതിപ്പിന് ഷോറൂം വിലയേക്കാള്‍ 11,000 രൂപ അധികം നല്‍കേണ്ടി വരും. പുതിയ ക്രെറ്റ സ്‌പോര്‍ട്‌സ് പതിപ്പിന് 12.78 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വാഹനങ്ങളില്‍ മുന്നിലാണ് ക്രെറ്റ. എന്നിരുന്നാലും ഈ ശ്രേണിയിലെ വര്‍ധിച്ചുവരുന്ന മത്സരത്തില്‍ വാഹനത്തെ വേറിട്ടു നിര്‍ത്താനായാണ് കമ്പനി സ്‌പോര്‍ട്‌സ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

മഹീന്ദ്ര XUV 500, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, വരാനിരിക്കുന്ന കിയ സെല്‍റ്റോസ് തുടങ്ങിയ വാഹനങ്ങളാണ് ക്രെറ്റയുടെ വിപണിയിലെ എതിരാളികള്‍.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

എന്നാല്‍ രണ്ടാം തലമുറ ക്രെറ്റയെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 2020 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിക്കാനിരിക്കുന്ന പുതിയ ക്രെറ്റ, ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

അടുത്തിടെ വില്‍പ്പനയ്‌ക്കെത്തിയ വെന്യു എസ്‌യുവിയിലെ ഇന്‍ബില്‍റ്റ് സിം സാങ്കേതികതയുമായാണ് രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ എത്തുക. ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയ്ക്ക് കരുത്തേകുക.

ഹ്യുണ്ടായി ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് അവതരിപ്പിച്ചു

നിലവിലെ മോഡലിനെക്കാളും വലുപ്പമേറിയതും വിശാലമായ ക്യാബിനുള്ളതുമാവും പുതിയ ക്രെറ്റ. അടുത്തിടെ ചൈനയില്‍ കമ്പനി അവതരിപ്പിച്ച iX25 ആയിരിക്കും നേരിയ രൂപമാറ്റം പ്രാപിച്ച് ഇന്ത്യയിലെത്താന്‍ സാധ്യതയുള്ള രണ്ടാം തലമുറ ക്രെറ്റയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Sports Edition Launched In India. Read more Malayalam
Story first published: Saturday, August 3, 2019, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X