ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

By Rajeev Nambiar

ഇന്ത്യയില്‍ ഇയോണ്‍ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി പിന്‍വലിച്ചു. ഇനി മുതല്‍ ഹ്യുണ്ടായിയുടെ പ്രാരംഭ കാറായി സാന്‍ട്രോ ഹാച്ച്ബാക്ക് വിപണിയില്‍ അറിയപ്പെടും. ഡിസംബര്‍ മുതല്‍ ഇയോണ്‍ ഉത്പാദനം കമ്പനി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഔദ്യോഗിക മോഡല്‍ നിരയില്‍ നിന്നും ഇയോണിനെ കമ്പനി നീക്കം ചെയ്തിരിക്കുകയാണ്.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

2011 -ല്‍ സാന്‍ട്രോയുടെ പിന്‍ഗാമിയായിട്ടാണ് ഇയോണിനെ ഹ്യുണ്ടായി കൊണ്ടുവന്നത്. പക്ഷെ ഐതിഹാസിക സാന്‍ട്രോയുടെ വിജയം ആവര്‍ത്തിക്കാന്‍ ഇയോണിന് കഴിയാതെ പോയി. പ്രതാപം തിരിച്ചുപിടിച്ച് സാന്‍ട്രോ വില്‍പ്പനയ്ക്ക് വന്ന സാഹചര്യത്തില്‍ ഇയോണുമായി തുടരുന്നതില്‍ ആര്‍ത്ഥമില്ലെന്നാണ് ഹ്യുണ്ടായിയുടെ നിലപാട്.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ ഇയോണിനെ കാര്യമായി കമ്പനിക്ക് പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍ വില്‍പ്പന കുറവായതുകൊണ്ട് വലിയ നിക്ഷേപം നടത്തി ഇയോണിനെ പുതുക്കാന്‍ ഹ്യുണ്ടായിക്ക് താത്പര്യമില്ല. ഈ അവസരത്തിലാണ് ഇയോണിന്റെ പിന്‍മാറ്റം.

Most Read: 'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

814 സിസി പെട്രോള്‍ എഞ്ചിനിലാണ് ഹ്യുണ്ടായി ഇയോണ്‍ വിപണിയില്‍ ആദ്യം ചുവടുവെച്ചത്. 55 bhp കരുത്തും 75 Nm torque ഉം എഞ്ചിന്‍ കുറിച്ചിരുന്നു. പിന്നീട് മത്സരം മുറുകിയപ്പോള്‍ 2014 -ല്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ കാപ്പ എഞ്ചിന്‍ ഇയോണിന് കിട്ടി. 65 bhp കരുത്തും 95 Nm torque ഉം സൃഷ്ടിക്കാന്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റിന് ശേഷിയുണ്ട്.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇക്കാലമത്രയും ഇയോണില്‍ ഒരുങ്ങിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഇയോണിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി പുറത്തിറക്കിയിട്ടില്ല. പകരം ഇടവേളകളില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി ഹാച്ച്ബാക്കിന്റെ പുതുമ ഹ്യുണ്ടായി നിലനിര്‍ത്തുകയായിരുന്നു.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

3.34 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഹ്യുണ്ടായി ഇയോണ്‍ വിപണിയില്‍ വന്നത്. ഏറ്റവും ഉയര്‍ന്ന ഇയോണ്‍ മോഡല്‍ വില കുറിച്ചതാകട്ടെ 4.68 ലക്ഷം രൂപയും. പുതിയ സാന്‍ട്രോയ്ക്ക് ഇയോണിനെക്കാള്‍ വിലയുണ്ട്. 3.90 ലക്ഷം രൂപയാണ് പ്രാരംഭ സാന്‍ട്രോ മോഡലിന് വില. ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ സിഎന്‍ജി മോഡല്‍ 5.46 ലക്ഷം രൂപയ്ക്ക് ഷോറൂമിലെത്തുന്നു.

Most Read: ഇനി ചിലവില്ലാതെ ട്രാക്കിലിറങ്ങാം, റേസ് സിമുലേറ്ററുമായി ഇന്‍ റേസിങ്‌

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

ഹ്യുണ്ടായി ഹാച്ച്ബാക്കുകളില്‍ സാന്‍ട്രോയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. 57,000 യൂണിറ്റില്‍പ്പരം ബുക്കിംഗ് സാന്‍ട്രോ രാജ്യത്ത് നേടിക്കഴിഞ്ഞു. ആവശ്യക്കാരേറുന്നത് കണ്ട് സാന്‍ട്രോയുടെ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രതിമാസം 10,000 സാന്‍ട്രോ യൂണിറ്റുകളെയാണ് ഹ്യുണ്ടായി പുറത്തിറക്കുന്നത്.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

ശ്രേണിയില്‍ ആദ്യമായ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ പോക്കറ്റിലൊതുങ്ങുന്ന വിലയും മേന്മയേറിയ അകത്തളവും സാന്‍ട്രോയുടെ പ്രചാരത്തിനുള്ള കാരണങ്ങളാണ്. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ പതിപ്പിന് പുറമെ സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ അണിനിരക്കുന്നുണ്ട്.

ഇയോണിനെ ഹ്യുണ്ടായി നിര്‍ത്തി, ഇനി പ്രാരംഭ മോഡല്‍ സാന്‍ട്രോ

സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. പെട്രോള്‍ - സിഎന്‍ജി പതിപ്പ് 58 bhp കരുത്തും 84 Nm torque -മാണ് കുറിക്കുക. അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാറെന്ന വിശേഷണവും സാന്‍ട്രോയ്ക്കുണ്ട്. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Eon Discontinued In India. Read in Malayalam.
Story first published: Wednesday, March 27, 2019, 19:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X