Just In
- 2 hrs ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 13 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 15 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 16 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
Don't Miss
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
വിപണിയിലെത്തും മുമ്പ് ഗ്രാന്റ് i10 നിയോസിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
മൂന്നാം തലമുറ ഗ്രാന്റ് i10 ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹ്യുണ്ടായി. ആഗസ്റ്റ് 20 -ന് വാഹനം പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നിയോസിന്റെ ബുക്കിങ് ഹ്യുണ്ടായി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
വിപണിയില്‍ പുറത്തിറങ്ങും മുമ്പ് തന്നെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുകയാണ്. മുംബൈ നഗരത്തിലെ റോഡുകളിലൂടെ പൂര്‍ണ്ണമായി മൂടപ്പെട്ട അവസ്ഥയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനമാണ് ക്യാമറയില്‍പ്പെട്ടത്.
കഴിഞ്ഞ ആഴ്ച്ചയാണ് പുതിയ ഗ്രാന്റ് i10 നിയോസിനെ ഹ്യുണ്ടായി അവതരിപ്പിച്ചത്. നിലവിലുള്ള മോഡലില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പുതിയ വാഹനം എത്തുന്നത്.
'നിയോസ്' എന്നതിന് കൂടുതല്‍ എന്നാണ് അര്‍ഥമെന്ന് ഹ്യുണ്ടായി വ്യക്തമാക്കുന്നു. വാഹനത്തിന്റ വീപുലീകരിച്ച അളവുകളും, വിശാലമായ അകത്തളവും, മെച്ചപ്പെടുത്തിയ പെര്‍ഫോമെന്‍സും നിയോസ് സൂചിപ്പിക്കുന്നു.
നിലവില്‍ വിപണിയിലുള്ള മോഡല്‍ ഗ്രാന്റ് i10 വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടില്ല. ഇരു മോഡലുകളും ഒരുപോലെ വില്‍ക്കാനാണ് കമ്പനിയുടെ നീക്കം. ഹ്യുണ്ടായിയുടെ വാഹന നിരയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗ്രാന്റ് i10 എലൈറ്റ് i20 എന്നിവയുടെ ഇടയിലാവും നിയോസിന്റെ സ്ഥാനം.
ടേണ്‍ ഇന്റിക്കേറ്ററുകള്‍ അടങ്ങിയ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഗ്രാന്റ് i10 നിയോസില്‍ വരുന്നത്. വാഹനത്തിന്റെ സിഗ്നേച്ചര്‍ ക്യാസ്കേഡിങ് ഗ്രില്ലുകള്‍ക്ക് ഇരു വശങ്ങളിലുമായിട്ടാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
വാഹനത്തിന്റെ ഇരു വശങ്ങള്‍ക്കും പിന്‍ഭാഗത്തിനും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വിന്റോ ലൈനുകള്‍ക്ക് താഴെയായി വരുന്ന പുതിയ ഷോള്‍ഡര്‍ ലൈനാണ് വശങ്ങളിലെ പ്രധാന മാറ്റം.
Most Read :കാത്തിരിപ്പിനു പുറമേ ഹാന്‍ഡിലിങ് ചാര്‍ജുകളും; ജാവ ഡീലറിനെതിരെ ഉപഭോക്താവ്
പിന് ഭാഗത്ത് ഉരുണ്ട വ്രാപ്പ് എറൗണ്ട് ടെയില്‍ ലാമ്പുകളാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. പിന് വശത്ത് നടുഭാഗത്തായിട്ട് നിയോസ് ബാഡ്ജിങും കമ്പനി നല്കിയിരിക്കുന്നു.
Most Read: കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍
വരാനിരിക്കുന്ന വാഹനത്തിന്റെ അകത്തളത്തിന് പരിഷ്കരിച്ച ഡിസൈനും, ശൈലിയുമാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ബ്ലാക്ക്/ഐവറി ഗ്രേ ഇരട്ട ടോണ്‍ നിറത്തിലാണ് വാഹനത്തിന്റെ ഉള്‍വശത്തെ ഒരുക്കിയിരിക്കുന്നത്.
Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍
നവീകരിച്ച ഡാഷ്ബോര്‍ഡ് ഡിസൈനാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന പുതിയ 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫൊടെയിന്മെന്റ് സിസ്റ്റമാണ്. അതോടെപ്പം പകുതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ദീര്‍ഘ ചതുരാകൃതിയിലുള്ള ഏസി വെന്റുകളുമാണ്.
ഇവകൂടാതെ നിയോസില്‍ സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്ട്രോളുകള്, ഇല്ക്ട്രിക്കലായി മടക്കാന്‍ കഴിയുന്ന മിറരുകള്, ഓട്ടോമാറ്റിക്ക് ക്ലൈമെറ്റ് കണ്ട്രോള്, സാധനങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യത്തിന് സ്റ്റോറേജ് സ്പെയിസുകളും, കപ്പ് ഹോള്‍ഡറുകളും വാഹനത്തിലുണ്ട്. നിരവധി ഫീച്ചറുകള്‍ക്കൊപ്പം വാഹനത്തില്‍ സുരക്ഷയും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തുന്നു.
നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടായി ഗ്രാന്റ് i10 -ല്‍ വരുന്ന അതേ എഞ്ചിന് തന്നെയാവും നിയോസിലും എത്തുന്നത്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലിറ്റര്‍ U2 ഡീസല്‍ എന്നീ എഞ്ചിന് യൂണിറ്റുകളാവും പുതിയ വാഹനത്തിലും.
എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇരു എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലുള്ളവയായിരിക്കും. നിലവിലുള്ള വാഹനത്തിലേക്കാള് കൂടുതല്‍ പെര്‍ഫോമെന്‍സ് പുതിയ വാഹനത്തില്‍ ഈ എഞ്ചിനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളാണ് വാഹനത്തില്‍ വരുന്നത്.