ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് സ്വന്തമാക്കി ഹ്യണ്ടായ് നെക്‌സോ ഫ്യുവല്‍സെല്‍
ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈവേ സേഫ്റ്റിയില്‍ (IIHS) നിന്ന് ഉയര്‍ന്ന സേഫ്റ്റി പിക്ക് പ്ലസ് അവാര്‍ഡ് സ്വന്തമാക്കി ഹ്യണ്ടായ് നെക്‌സോ. നിലവില്‍ കാലിഫോര്‍ണിയായില്‍ മാത്രമാണ് മോഡല്‍ ലഭ്യമായിട്ടുള്ളത്. ഈ ടെസ്റ്റില്‍ പങ്കെടുക്കുന്ന ആദ്യ ഫ്യുവല്‍സെല്‍ കാര്‍ കൂടിയാണ് ഹ്യുണ്ടായ് മോഡലായ നെക്‌സോ.

നെക്‌സോ പോലുള്ള മോഡലുകളെ ഇത്തരം ടെസ്റ്റില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടെസ്റ്റില്‍ ഫ്യുവല്‍സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കാറുകളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ സ്വന്തമാക്കുന്നതും നെക്‌സോ തന്നെയാണ്. ക്രാഷ് ടെസ്റ്റില്‍ ഡ്രൈവര്‍ സീറ്റിലും, പാസഞ്ചര്‍ സീറ്റിലും മികച്ച റേറ്റിങും സുരക്ഷയുമാണ് വാഹനം സ്വന്തമാക്കിയത്.

ക്രാഷ് ടെസ്റ്റില്‍ മുന്‍ഭാഗത്തും കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ടെസ്റ്റുകളാണ് കാറിന് നടത്തിയത്. ആറിലും മികച്ച റേറ്റിങും വാഹനം സ്വന്തമാക്കി. 2020 -ഓടെ ഇന്ത്യയില്‍ സുരക്ഷ ഫീച്ചറുകള്‍ കര്‍നമാക്കുന്നതോടെ മിക്ക മോഡലുകളും ക്രാഷ് ടെസ്റ്റ് അടക്കമുള്ള ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോറാണ് സ്വന്തമാക്കുന്നത്.

അടുത്തിടെ ടാറ്റയുടെ നെക്‌സോണ്‍ ഗ്ലോബല്‍ എന്‍സിപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 സ്റ്റാര്‍ സുരക്ഷ റേറ്റിങ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഫ്യുവല്‍സെല്‍ മോഡലായ നെക്‌സോയെ 2021 -ഓടെ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ഗ്രീന്‍ മൊബിലിറ്റി എന്ന ലക്ഷ്യത്തിന് കൂടുതല്‍ കരുത്തേകുകയാണ് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. 1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഫ്യുവല്‍സെല്‍ കാറാണ് നെക്‌സോ. ഹ്യുണ്ടായ് കൊറിയയില്‍ എത്തിച്ചിട്ടുള്ള നെക്‌സോയുടെ റേഞ്ച് 800 കിലോമീറ്ററാണ്.

എന്നാല്‍, ഇന്ത്യയില്‍ 1000 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് ഹ്യുണ്ടായിയുടെ മേധാവി എസ്.എസ് കിം അവകാശപ്പെടുന്നത്. നെക്‌സോ ഒരു ചുവട് വെയ്പ്പ് മാത്രമാണെന്നും ഇതിന് പിന്നാലെ കൂടുതല്‍ ഫ്യുവല്‍ സെല്‍ കാറുകള്‍ ഇന്ത്യയിലെത്തിക്കുമെന്നുമാണ് ഹ്യുണ്ടായി അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറിനെക്കാള്‍ മികച്ച പ്രകടനം ഫ്യുവല്‍ സെല്‍ കാറുകള്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലുക്കിലും ഒട്ടും പിന്നിലല്ല ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന നെക്‌സോ. ഒറ്റനോട്ടത്തില്‍ i20 -യുടെയും ക്രെറ്റയുടെയും ക്രോസ് ഓവറാണെന്ന തോന്നിപ്പിക്കുന്ന രൂപമാണ് നെക്‌സോയുടേത്. ചെറിയ ഗ്രില്ലും നീളമുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുമാണ് മുന്‍വശത്തെ മനോഹരമാക്കിയിരിക്കുന്നത്.
Most Read: ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസിന്റെ ആദ്യ കാര്‍ പുറത്തിറങ്ങി

12.3 ഇഞ്ച് വലിപ്പത്തില്‍ രണ്ട് എല്‍ഇഡി സ്‌ക്രീനുകളാണ് ഇന്റീരിയറില്‍. ഇതിന്റെ ഇടത് വശത്ത് വാഹനത്തിന്റെ സ്പീഡ്, ഇന്ധനം, റേഞ്ച് എന്നിവയും സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഘടിപ്പിച്ചിരിക്കുന്നു.
Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ഹൈവേ ഡ്രൈവിങ് അസിസ്റ്റന്‍സ്, റിമോട്ട് പാര്‍ക്കിങ് അസിസ്റ്റന്‍സ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും നെക്‌സോയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വാഹനം ഇന്ത്യയിലെത്തുമ്പോഴുള്ള വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Most Read: ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി

161 bhp പവറും 395 Nm torque ഉം ആണ് നെക്‌സോ ഉത്പാദിപ്പിക്കുന്നത്. 9.2 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന നെക്‌സോയുടെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്.

അടുത്തിടെയാണ് ഇലക്ട്രിക് എസ്‌യുവിയായ കോന ഹ്യുണ്ടായ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 23 ലക്ഷം രൂപയിലധികം വിലയുള്ള ഈ വാഹനത്തിന്റെ 500 യൂണിറ്റ് ഈ വര്‍ഷം ഇന്ത്യയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 39.2 kWh ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. 131 bhp പവറും 395 Nm torque ഉം ഉത്പാദിപ്പിക്കുന്ന 100kW വൈദ്യുത മോട്ടോറാണ് വാഹനത്തിനുള്ളത്.
9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. നിലവില്‍ 15 നഗരങ്ങളില്‍ 17 ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളിലാണ് കോന വില്‍പ്പനയ്ക്ക് എത്തുന്നത്.


Click it and Unblock the Notifications








