ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

സാന്‍ട്രോ പ്രതീക്ഷ തെറ്റിച്ചില്ല. വില്‍പ്പനയ്‌ക്കെത്തി ആറുമാസം തികയുംമുമ്പെ 50,000 സാന്‍ട്രോ യൂണിറ്റുകള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റിരിക്കുന്നു. രണ്ടാംവരവില്‍ മാരുതി ആള്‍ട്ടോ K10, റെനോ ക്വിഡ് 1.0 ലിറ്റര്‍, ടാറ്റ ടിയാഗൊ, മാരുതി വാഗണ്‍ആര്‍ തുടങ്ങിയ പ്രാരംഭ ഹാച്ച്ബാക്കുകള്‍ക്ക് ശക്തമായ ഭീഷണിയാണ് സാന്‍ട്രോ മുഴക്കുന്നത്.

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

നിരയില്‍ ഇയോണിന് പകരക്കാരനായി വന്നിരിക്കുന്ന സാന്‍ട്രോ, പ്രതിമാസം 8,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന കുറിക്കുന്നുണ്ട്. വിപണിയില്‍ 3.9 ലക്ഷം രൂപ മുതലാണ് പുതിയ ഹ്യുണ്ടായി സാന്‍ട്രോയ്ക്ക് വില. ഏറ്റവും ഉയര്‍ന്ന സാന്‍ട്രോ വകഭേദം 5.65 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം).

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

ഹാച്ച്ബാക്കിന്റെ പ്രാരംഭ വില മാത്രമാണിതെന്നും 50,000 യൂണിറ്റുകളുടെ വില്‍പ്പനയ്ക്ക് ശേഷം സാന്‍ട്രോ വില ഉയര്‍ത്തുമെന്നും അവതരണ വേളയില്‍ ഹ്യുണ്ടായി പറഞ്ഞിരുന്നു. എന്നാല്‍ വിപണി മാന്ദ്യത്തിലൂടെ കടന്നുപോകുന്ന നിലവിലെ സാഹചര്യത്തില്‍ സാന്‍ട്രോയുടെ വില കൂട്ടാന്‍ കമ്പനി മുതിരില്ല.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് സാന്‍ട്രോയുടെ ഹൃദയം. എഞ്ചിന് 68 bhp കരുത്തും 101 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 58 bhp കരുത്തും 84 Nm torque ഉം സമന്വയിക്കുന്ന സിഎന്‍ജി - പെട്രോള്‍ യൂണിറ്റും സാന്‍ട്രോയിലുണ്ട്.

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. സിഎന്‍ജി പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഒരുങ്ങുന്നുള്ളൂ. പ്രചാരം മുന്‍നിര്‍ത്തി വരുംഭാവിയില്‍ സാന്‍ട്രോയുടെ എല്‍പിജി - പെട്രോള്‍ പതിപ്പിനെ അണിനിരത്താനും കമ്പനിക്ക് ആലോചനയുണ്ട്. 1999 -ലാണ് സാന്‍ട്രോയുമായി ഹ്യുണ്ടായി ഇന്ത്യയില്‍ കടന്നുവന്നത്.

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ സാന്‍ട്രോയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഹാച്ച്ബാക്കിന്റെ പ്രചാരം രാജ്യത്ത് പതിന്മടങ്ങ് ഉയര്‍ന്നു. 15 വര്‍ഷം വിപണിയിലെ നിറസാന്നിധ്യമായിരുന്നു സാന്‍ട്രോ. 2014 -ല്‍ മോഡലിനെ കമ്പനി പിന്‍വലിച്ചെങ്കിലും 2018 -ല്‍ വീണ്ടുമൊരങ്കത്തിന് സാന്‍ട്രോയെ ഹ്യുണ്ടായി തിരികെ കൊണ്ടുവന്നിരിക്കുകയാണ്. ഇക്കുറിയും കിങ് ഖാന്‍ തന്നെയാണ് ഹാച്ച്ബാക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്. ആന്‍ട്രോയ്ഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

Most Read: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടത് ഇനി വില്‍ക്കുന്നയാള്‍, പുതിയ നടപടിക്രമം ഇങ്ങനെ

ഹ്യുണ്ടായിയുടെ പ്രതീക്ഷ തെറ്റിയില്ല, സാന്‍ട്രോ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 2020 ഏപ്രിലിന് ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുന്നോടിയായാകും സാന്‍ട്രോയുടെ പരിഷ്‌കരിച്ച പതിപ്പിനെ കമ്പനി അവതരിപ്പിക്കുക.

More from DriveSpark

Article Published On: Thursday, April 11, 2019, 15:11 [IST]
English summary
Hyundai Santro Sales Cross 50,000 Units. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X