YouTube

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാരുതി സുസുക്കി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. പക്ഷെ പ്രചാരമേറെയുള്ള കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാത്രം നാളിതുവരെയായി ദക്ഷിണ കൊറിയന്‍ കമ്പനിക്ക് സാന്നിധ്യമില്ല. മാരുതി സുസുക്കി വിറ്റാര ബ്രെസ്സയാണ് ഈ ശ്രേണിയിലെ രാജവ്. എന്നാല്‍ ടാറ്റ നെക്‌സോണും മഹീന്ദ്ര XUV300 -യും തരക്കേടില്ലാത്ത വില്‍പ്പന നേടുന്നുണ്ടുതാനും.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതുകണ്ടാണ് നാലു മീറ്ററില്‍ താഴെ നീളമുള്ള പുതിയ വെന്യു എസ്‌യുവിയെയും കൊണ്ട് ഹ്യുണ്ടായി വരാനിരിക്കുന്നത്. വെന്യു വൈകിപ്പോയില്ലേ വരാന്‍? വിപണിക്ക് സംശയമുണ്ട്. എതിരാളികളെല്ലാം പയറ്റിത്തെളിഞ്ഞവരാണ്. പക്ഷെ ഇക്കാര്യത്തില്‍ ഹ്യുണ്ടായിക്ക് ആശങ്കയില്ല. ശ്രേണിയില്‍തന്നെ ആദ്യമായ ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ പുതിയ വെന്യുവിലേക്ക് ശ്രദ്ധപിടിച്ചിരുത്താന്‍ ധാരാളം.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏപ്രില്‍ 17 -ന് നടക്കുന്ന ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോയിലാണ് വെന്യുവിനെ കമ്പനി അനാവരണം ചെയ്യുക. തൊട്ടുപിന്നാലെ എസ്‌യുവി ഇന്ത്യന്‍ തീരമണയും. രാജ്യാന്തര പതിപ്പില്‍ നിന്നും ഒരുപിടി മാറ്റങ്ങള്‍ ഇന്ത്യയില്‍ അവതരിക്കുന്ന വെന്യുവില്‍ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന വെന്യുവില്‍ 33 ഫീച്ചറുകള്‍ ഒരുങ്ങുന്നുണ്ടെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതില്‍ പത്തോളം ഫീച്ചറുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി മാത്രം ഹ്യുണ്ടായി ആവിഷ്‌കരിച്ചതാണ്. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നവീന ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ടെന്ന് കമ്പനി പറയുന്നു. കണക്ടഡ് എസ്‌യുവിയെന്നാണ് വെന്യുവിന് ഹ്യുണ്ടായി നല്‍കുന്ന വിശേഷണം. എസ്‌യുവിയുടെ പൂര്‍ണ്ണ നിയന്ത്രണം സാധ്യമാക്കുന്ന ബ്ലൂ ലിങ്ക് കണക്ടിവിറ്റി സംവിധാനം പ്രധാന സവിശേഷതയാണ്.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാറിന്റെ ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് മോഡലുകളില്‍ ഇന്‍ബില്‍ട്ട് സിം കൂടി ഒരുങ്ങും. കാറിന്റെ സ്ഥിതിവിവരങ്ങള്‍, ജിയോ ഫെന്‍സ്, വേഗം, തത്സമയ ട്രാഫിക്ക് തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഇന്‍ബില്‍ട്ട് സിം മുഖേന ഉടമയ്ക്ക് സ്മാര്‍ട്ട്‌ഫോണില്‍ അറിയാന്‍ കഴിയും.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സേഫ്റ്റി, സെക്യൂരിറ്റി, റിമോട്ട്, വെഹിക്കിള്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ലോക്കേഷന്‍ സേവനങ്ങള്‍, അലേര്‍ട്ട് സേവനങ്ങള്‍, സര്‍വര്‍ വോയിസ് റെക്കഗ്നീഷന്‍ എന്നിങ്ങനെ ഏഴു വിഭാഗങ്ങളായാണ് ബ്ലൂ ലിങ്ക് കണക്ടിവിറ്റി സ്യൂട്ട് കാറില്‍ പ്രവര്‍ത്തിക്കുക.

Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ്, പാനിക്ക് നോട്ടിഫിക്കേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ സേഫ്റ്റി സ്യൂട്ടിന്റെ ഭാഗമാവുന്നു. വാഹനം മോഷണം പോയാല്‍ ബ്ലൂ ലിങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സ്യൂട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മോഷണം പോയ കാര്യം ഉടമയെ അറിയിക്കുന്നതിനൊപ്പം എഞ്ചിന്‍ നിശ്ചലമാക്കാനും സെക്യൂരിറ്റി സ്യൂട്ടിന് കഴിവുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനും ക്ലൈമറ്റ് കണ്‍ട്രോള്‍, ലൈറ്റിങ്ങ് മുതലായ സംവിധാനങ്ങള്‍ നിയന്ത്രിക്കാനും റിമോട്ട് സ്യൂട്ട് അവസരം നല്‍കും.

Most Read: വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

ഫീച്ചറുകളില്‍ ധാരാളിത്തവുമായി ഹ്യുണ്ടായി വെന്യു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതുവരെ വെന്യുവിന്റെ എഞ്ചിന്‍ വിവരങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഗ്രാന്‍ഡ് i10 -ലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയില്‍ സാധ്യത കൂടുതല്‍. ഒപ്പം വേര്‍ണയിലെ 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും വെന്യുവില്‍ പ്രതീക്ഷിക്കാം. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റുള്ള വെന്യുവിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പിനെയും ഹ്യുണ്ടായി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue Blue Link Connected Car Technology Suite Revealed. Read in Malayalam.
Story first published: Wednesday, April 10, 2019, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X