മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

ഇനി രണ്ടുദിവസം കൂടി മാത്രം. ഏപ്രില്‍ 17 -ന് പുതിയ വെന്യു എസ്‌യുവിയെ ഹ്യുണ്ടായി അനാവരണം ചെയ്യും. എന്നാല്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ പുതിയ എസ്‌യുവിയെ വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. പ്രചാരണാര്‍ത്ഥം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ എസ്‌യുവിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ വെന്യുവിനെ കുറിച്ചുള്ള ഏകദേശ ധാരണ ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നു.

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

ഏപ്രില്‍ 17 -ന് ന്യൂയോര്‍ക്ക് രാജ്യാന്തര മോട്ടോര്‍ ഷോയില്‍ വെച്ചാണ് വെന്യുവിനെ ദക്ഷിണ കൊറിയന്‍ കമ്പനി പ്രദര്‍ശിപ്പിക്കാനിരിക്കുന്നത്. ഇന്ത്യയിലും ഇതേസമയത്ത് വെന്യുവിന്റെ അവതരണ ചടങ്ങ് നടക്കുമെന്നാണ് വിവരം. ഹ്യുണ്ടായി നിരയില്‍ ക്രെറ്റയ്ക്ക് താഴെ വെന്യു ഇടംകണ്ടെത്തും. അര്‍ബന്‍ സാഹസങ്ങള്‍ക്ക് വേണ്ടിയെന്ന പരസ്യവാചകം മുറുക്കെപ്പിടിച്ചാകും പുതിയ ഹ്യുണ്ടായി എസ്‌യുവി വില്‍പ്പനയ്‌ക്കെത്തുക.

Most Read: ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍, ഭീഷണി ടാറ്റ ഹാരിയറിന്

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

മോഡലിന് ഇരട്ടനിറമായിരിക്കുമെന്ന് കമ്പനി പുറത്തുവിട്ട ചിത്രത്തില്‍ വ്യക്തം. വെളുപ്പ് നിറമാണ് മേല്‍ക്കൂരയ്ക്ക്. അലോയ് വീല്‍ ഡിസൈന്‍ മോഡലിന്റെ ആകര്‍ഷണീയത കൂട്ടും. നേരത്തെ ഇന്ത്യയില്‍ ക്യാമറ പകര്‍ത്തിയ എസ്‌യുവിയിലും ഇതേ അലോയ് വീല്‍ ശൈലിയാണ് കണ്ടത്. എന്നാല്‍ വീതികുറഞ്ഞ ടയറുകള്‍ ഇന്ത്യന്‍ പതിപ്പിന് ലഭിക്കുമോയെന്ന് കണ്ടറിയണം.

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

എസ്‌യുവിയുടെ പാര്‍ശ്വങ്ങളില്‍ ക്രെറ്റയുടെ ആകാരം പകര്‍ത്താനുള്ള ശ്രമം ദൃശ്യമാണ്. മുന്നില്‍ പതിവ് കസ്‌കേഡിങ് ശൈലി ഗ്രില്ല് പിന്തുടരുന്നുണ്ടെങ്കിലും ക്രോം അവരണം മുഖരൂപത്തിന് പുതുമ സമര്‍പ്പിക്കും. ഹാരിയര്‍ മാതൃകയില്‍ ബമ്പറിലാണ് ഹെഡ്‌ലാമ്പുകള്‍. ബോണറ്റിനോട് ചേര്‍ന്ന് നേര്‍ത്ത ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ നിലകൊള്ളും.

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

വെന്യുവിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമേ സണ്‍റൂഫ് ഇടംപിടിക്കുകയുള്ളൂ. അകത്തളത്തില്‍ ലളിതമായ ഡിസൈനാണ് കമ്പനി പിന്തുടരുന്നത്. മുമ്പ് പുറത്തുവന്ന ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം. ഡാഷ്‌ബോര്‍ഡിന് നടുവില്‍ വലിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങും. പുതിയ വെന്യുവില്‍ നവീനമായ 33 ഫീച്ചറുകളുണ്ടെന്ന് കമ്പനി പറയുന്നു. ഇതില്‍ പത്തോളം ഫീച്ചറുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി മാത്രം കമ്പനി ആവിഷ്‌കരിച്ചതാണ്.

കണക്ടഡ് എസ്‌യുവിയെന്നാണ് മോഡലിനെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്. വെന്യുവിന്റെ പൂര്‍ണ്ണ നിയന്ത്രണം സാധ്യമാക്കുന്ന ബ്ലൂലിങ്ക് കണക്ടിവിറ്റി സംവിധാനം പ്രധാന സവിശേഷതയാണ്.

Most Read: പത്തുലക്ഷത്തിന് താഴെ ഏറ്റവും സുരക്ഷയുള്ള കാറുകള്‍ (ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തി)

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, വെന്റിലേഷനുള്ള മുന്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, പവര്‍ മിററുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ആറു എയര്‍ബാഗുകള്‍ എന്നിങ്ങനെ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുപാടുണ്ടാവും എസ്‌യുവിയില്‍.

മാരുതി ബ്രെസ്സയ്‌ക്കെതിരെ അങ്കം കുറിക്കാന്‍ ഹ്യുണ്ടായി വെന്യു തയ്യാര്‍

മെയ് 21 -ന് വെന്യു ഔദ്യോഗികമായി വിപണിയില്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ വെന്യുവിലുണ്ടാവും. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ കോമ്പാക്ട് എസ്‌യുവികളുമായാണ് ഹ്യുണ്ടായി വെന്യുവിന്റെ മത്സരം.

Source: Ed Kim

More from DriveSpark

Article Published On: Monday, April 15, 2019, 15:06 [IST]
English summary
Hyundai Venue Compact SUV Images Revealed At Times Square. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X