ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

കാത്തിരിപ്പിന് വിരാമം. ഹ്യുണ്ടായി വെന്യു ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ കോമ്പാക്ട് എസ്‌യുവിയാണ് (നീളം നാലു മീറ്ററില്‍ താഴെ മാത്രം) വെന്യു. ആറര ലക്ഷം രൂപ മുതല്‍ ഹ്യുണ്ടായി വെന്യുവിന് വിപണിയില്‍ വില ആരംഭിക്കും.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

E, S, SX, SX(O) എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് എസ്‌യുവി ലഭ്യമാവുക. ഏറ്റവും ഉയര്‍ന്ന വെന്യു മോഡല്‍ 11.10 ലക്ഷം രൂപ വില കുറിക്കും. ഒരുമാസം മുന്‍പേ വെന്യു ബുക്കിങ് കമ്പനി തുടങ്ങിയിരുന്നു. ബുക്കിങ് തുക 21,000 രൂപ. ബുക്ക് ചെയ്തവര്‍ക്ക് വൈകാതെ ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ എസ്‌യുവി കൈമാറും.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും
Engine Transmission E S SX SX(O)
1.2L Petrol 5-MT Rs 6,50,000 Rs 7,20,000
1.0L Turbo-Petrol 6-MT Rs 8,21,000 Rs 9,54,000 Rs 10,60,000
7-DCT Rs 9,35,000 Rs 11,10,500 (SX+)
1.4L Diesel 6-MT Rs 7,75,000 Rs 8,45,000 Rs 9,78,000 Rs 10,84,000
ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

രാജ്യത്ത് വില്‍പ്പനയ്ക്ക് വരുന്ന ആദ്യത്തെ കണക്ടഡ് കാറാണ് ഹ്യുണ്ടായി വെന്യു. കമ്പനി ആവിഷ്‌കരിച്ചിരിക്കുന്ന ബ്ലൂ ലിങ്ക് കണക്ടിവിറ്റി സംവിധാനം നിരവധി ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങള്‍ വെന്യുവില്‍ സാധ്യമാക്കും. ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി അസിസ്റ്റന്‍സ്, കാര്‍ ട്രാക്കിങ് ഉള്‍പ്പെടെ 33 ഫീച്ചറുകളാണ് ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്ടിവിറ്റി സംവിധാനത്തിലുള്ളത്.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

ഇതില്‍ പത്തോളം ഫീച്ചറുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഹ്യുണ്ടായി ഒരുക്കിയതാണ്. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം വെന്യുവില്‍ കാണാം. ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ല് ശൈലി പുതിയ എസ്‌യുവിയിലും തുടരുന്നു. ക്രോം തിളക്കം ഗ്രില്ലിന് വരമ്പിടുന്നുണ്ട്.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

ബോണറ്റിനോട് ചേര്‍ന്നണയുന്ന നേര്‍ത്ത ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ വെന്യുവിന് അക്രമണോത്സുകമായ ഭാവമാണ് സമ്മാനിക്കുന്നത്. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങള്‍ തിരുത്തി ഹെഡ്‌ലാമ്പുകള്‍ താഴെ ബമ്പറില്‍ നിലകൊള്ളുന്നു. ഹെഡ്‌ലാമ്പുകള്‍ക്ക് വളയം തീര്‍ത്താണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍. ഫോഗ്‌ലാമ്പുകളും സില്‍വര്‍ ഘടനകളും മുന്‍ ബമ്പര്‍ കൈയ്യേറി. ബമ്പറിന് നടുവില്‍ എയര്‍ ഇന്‍ടെയ്ക്കും സ്‌കിഡ് പ്ലേറ്റും കമ്പനി നല്‍കിയിട്ടുണ്ട്.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

മുതിര്‍ന്ന ക്രെറ്റയുടെ സ്വാധീനം വെന്യുവിന്റെ ഇരു പാര്‍ശ്വങ്ങളിലും കാണാം. ആകര്‍ഷകമായ ഡയമണ്ട് കട്ട് അലോയ് വീലുകളോട് നീതി പുലര്‍ത്താന്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കഴിയുന്നുണ്ട്. ചതുരാകൃതിയാണ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക്. പിന്‍ ബമ്പറിന് ഇരു വശത്തും പ്രത്യേക റിഫ്‌ളക്ടറുകളും ഇടംപിടിക്കുന്നു. പിന്നഴകിന് പരുക്കന്‍ ഭാവം കല്‍പ്പിക്കാന്‍ സ്‌കിഡ് പ്ലേറ്റും ഹ്യുണ്ടായി സമര്‍പ്പിച്ചിട്ടുണ്ട്.

Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

കറുപ്പഴകാണ് ഡാഷ്‌ബോര്‍ഡിനും ക്യാബിനും. 8.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മന്റ് ഡിസ്‌പ്ലേ ഉള്ളില്‍ മുഖ്യാകര്‍ഷണമായി മാറും. ക്രെറ്റ മാതൃകയില്‍ എസി വെന്റുകളിലും ഡാഷ്‌ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും സ്റ്റീയറിങ് വീലിലുമെല്ലാം പ്രത്യേക സില്‍വര്‍ അലങ്കാരങ്ങള്‍ കാണാം. വെന്യുവിന്റെ പ്രീമിയം പകിട്ടുയര്‍ത്തുന്നില്‍ സില്‍വര്‍ ഘടനകള്‍ നിര്‍ണായക പങ്കുവഹിക്കും.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

മൂന്നു എഞ്ചിന്‍ ഓപ്ഷനുകളാണ് വെന്യുവില്‍. എലൈറ്റ് i20 -യില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എസ്‌യുവിയില്‍ തുടിക്കും. 83 bhp കരുത്തും 115 Nm torque -മാണ് അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പ് സൃഷ്ടിക്കുക. ക്രെറ്റയിലുള്ള 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വെന്യുവില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്.

Most Read: ടോൾ കൊടുക്കില്ലെന്ന് വാശി പിടിച്ച് മന്ത്രിയുടെ ഭാര്യ, കടത്തി വിടില്ലെന്ന് ജീവനക്കാരും — വീഡിയോ

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം പരമാവധി കുറിക്കും. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് വെന്യുവിനെ വിശിഷ്ടമാക്കുന്നത്. 120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

വയര്‍ലെസ് ചാര്‍ജിങ്, വൈദ്യുത സണ്‍റൂഫ്, അര്‍ക്കമീസ് ശബ്ദ സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ശീതികരിച്ച ഗ്ലോവ് ബോക്‌സ്, ആറു എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് കണ്‍ട്രോള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ഹ്യുണ്ടായി വെന്യുവില്‍.

Most Read: ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ആകര്‍ഷകമായ വിലയ്ക്ക് ഹ്യുണ്ടായി വെന്യു എത്തി, നെക്‌സോണും ബ്രെസ്സയും ഇനി വിയര്‍ക്കും

മൂന്നു വര്‍ഷ/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി എസ്‌യുവിയില്‍ കമ്പനി ഉറപ്പുവരുത്തും. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവരുമായി വെന്യു മത്സരിക്കും.

Most Read Articles

Malayalam
English summary
New Hyundai Venue Compact-SUV Launched In India. Read in Malayalam.
Story first published: Tuesday, May 21, 2019, 13:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X