വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ ഇത്രയും നാള്‍ വിപണി അടക്കി വാണിരുന്ന മാരുതി വിറ്റാര ബ്രെസ്സയെ പിന്‍തള്ളി ഹ്യുണ്ടായി വെന്യു ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

2019 ജൂലായിലെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ വിപണിയിലെത്തിയതുമുതല്‍ ഇതുവരെയുള്ള ഏറ്റവും മികച്ച വില്‍പനയാണ് ഹ്യുണ്ടായി വെന്യുവിന് ലഭിച്ചിരിക്കുന്നത്. വെന്യു ജൂലായില്‍ 9,585 യൂണിറ്റുകള്‍ വിറ്റ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ച്ചപ്പോള്‍ വിറ്റാര ബ്രെസ്സയ്ക്ക് 5,302 യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

ഇന്ത്യന്‍ കാര്‍ വിപണി നാള്‍ക്കുനാള്‍ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്, രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി പോലും ഉത്പാദനം വെട്ടിച്ചുരുക്കി. എന്നാല്‍ ഈ കാലയളവിലും ഹ്യുണ്ടായി വെന്യുവിന്റെ വില്‍പ്പന പ്രതിമാസം 10 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. അതേ സമയം ബ്രെസ്സയ്ക്ക് 30 ശതമാനം വിപണിയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

മാരുതി വിറ്റാര ബ്രെസ്സയേ ഹ്യുണ്ടായി വെന്യു കാര്യമായി തന്നെ മുറിവേല്‍പ്പിക്കുകയാണ്, ഈ ആക്രമണങ്ങളെ ചെറുത്തു നിന്ന് ഒരു തിരിച്ചുവരവിനായി ബ്രെസ്സയ്ക്ക് ഒരു പെട്രോള്‍ എഞ്ചിന്‍ വളരെ അത്യാവശ്യമാണ്.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

നിലവില്‍ വാഹനത്തിന് ഒരു പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് മാരുതി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ബ്രെസ്സയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനൊപ്പം പുതിയ എഞ്ചിന്‍ വിപണിയിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. വില്‍പ്പനയില്‍ അത്യാവശ്യം മുന്നേറാന്‍ ഈ പെട്രോള്‍ എഞ്ചിന്‍ വാഹനത്തെ സഹായിക്കുമേന്ന് കരുതാം.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

ഇപ്പോൾ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഒരേയൊരു എഞ്ചിന്‍ ഓപ്ഷനുമായി പുറത്തിറങ്ങുന്ന ഏക വാഹനം മാരുതി വിറ്റാര ബ്രെസ്സയാണ്. ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ യൂണിറ്റാണ് വാഹനത്തില്‍ വരുന്നത്.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

എന്നാല്‍ ഡീസല്‍ കാറുകളുടെ ചുറ്റുമുള്ള അനിശ്ചിതത്ത്വവും ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. അതിനാല്‍ ഈ വിഭാഗത്തില്‍ പെട്രോള്‍ കാറുകളാണ് ഉപഭോക്താക്കള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

അതുമാത്രമല്ല 2020 ഏപ്രില്‍ മുതല്‍ തങ്ങള്‍ ഡീസല്‍ കാറുകള്‍ ഇനി പുറത്തിറക്കില്ല പകരം പെട്രോളും, പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളുമായി മുമ്പോട്ട് പോകുമെന്ന മാരുതിയുടെ പ്രസ്ഥാവനയും ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

Most Read:ഹ്യുണ്ടായി വെന്യു; പോരായ്മകളും മേന്മകളും

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായി പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാഹനം പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വെന്യുവിലാകട്ടെ ഹ്യുണ്ടായി ഒന്നല്ല രണ്ട് പെട്രോള്‍ പതിപ്പുകളാണ് പ്രധാനം ചെയ്യുന്നത്. ഹ്യുണ്ടായി എലൈറ്റ് i20 -ല്‍ നിന്ന് കടംകൊണ്ട 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില ആകര്‍ഷകമായ 6.5 ലക്ഷം രൂപയില്‍ തുടക്കമിടാന്‍ ഹ്യുണ്ടായിയെ സഹായിച്ചു.

Most Read:ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

അതിനാല്‍ തന്നെ മിക്ക ഹാച്ച്ബാക്ക് ഉപഭോക്താക്കളും വെന്യുവിലേക്ക് തിരിയുന്നു. 118 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് വാഹനത്തിലെ രണ്ടാം പെട്രോള്‍ എഞ്ചിന്‍. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

വിൽപ്പനയില്‍ മാരുതി വിറ്റാര ബ്രെസ്സയെ കടത്തിവെട്ടി ഹ്യുണ്ടായി വെന്യു

89 bhp കരുത്തും 220 Nm torque ഉം പ്രധാനം ചെയ്യുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്. മാരുതിയെ പോലെ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താനല്ല പരിഷ്‌കരിച്ച് ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്ത് കൊണ്ടു പോവാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Tuesday, August 6, 2019, 11:59 [IST]
English summary
Hyundai Venue Becomes Best-Selling SUV In India — Overtakes Maruti Vitara Brezza Sales In July 2019. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X