ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാല് മീറ്ററില്‍ താഴെയുള്ള കോമ്പാക്റ്റ് എസ്‌യുവിയായ വെന്യുവിനെ ഹ്യുണ്ടായി ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 17,000 ബുക്കിംഗാണ് വെന്യു എസ്‌യുവി സ്വന്തമാക്കിയത്. മാത്രമല്ല, 80,000 ഉപഭോക്താക്കളാണിപ്പോള്‍ വെന്യു വാങ്ങാനായി മുന്നോട്ട് വന്നിരിക്കുന്നതെന്നുമാണ് കമ്പനിയുടെ വാദം.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

വെന്യുവിനെ കുറിച്ച് അന്വേഷിച്ചറിയാന്‍ ദിനംപ്രതി നിരവധി ആളുകളാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവയോടായിരിക്കും ശ്രേണിയില്‍ ഹ്യുണ്ടായി വെന്യു എസ്‌യുവി മത്സരിക്കുക. പ്രതിമാസം 8,000-10,000 യൂണിറ്റ് വെന്യു എസ്‌യുവികള്‍ വിറ്റഴിക്കാനാവുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

എസ്‌യുവിയെ അവതരിപ്പിച്ചത് മത്സരവിലയിലാണെന്നതും കമ്പനിയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 6.5 ലക്ഷം രൂപയാണ് വെന്യുവിന്റ പ്രാരംഭ മോഡിലിന് വില. ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയായ ടാറ്റ നെക്‌സോണിനെക്കാളും 2,000 രൂപ മാത്രമാണ് വെന്യുവിന്റെ പ്രാരംഭ മോഡലിന്റെ വില.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ശ്രേണിയില്‍ തന്നെ ഏറ്റവും മികച്ച സാങ്കേതികത വെന്യു അവകാശപ്പെടും. വൈദ്യുത സണ്‍റൂഫ്, ബില്‍റ്റ്-ഇന്‍ എയര്‍ പ്യൂരിഫൈയര്‍, മികച്ച കണക്ടിവിറ്റി ഓപ്ഷനുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

കൂടാതെ ഹില്‍ ഹോള്‍ഡ്, ഇഎസ്പി, എബിഎസ് തുടങ്ങിയവ സുരക്ഷ ഫീച്ചറുകളും വെന്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: ആക്ടിവയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി ഹോണ്ട

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ആകെ മൂന്ന് എഞ്ചിന്‍ പതിപ്പുകളാണ് പുതിയ വെന്യു എസ്‌യുവിയുലുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം ആയിരിക്കും കുറിക്കുക.

Most Read: യാത്രയ്ക്കിടെ തീപിടിച്ച് ഓട്ടോറിക്ഷ, രക്ഷകരായി ബൈക്ക് റൈഡര്‍മാര്‍ - വീഡിയോ

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും 1.0 ലിറ്റര്‍ യൂണിറ്റിലുണ്ടാവുക. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇതില്‍ കമ്പനി ഓഫര്‍ ചെയ്യുന്നു.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് - വീഡിയോ

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

വെന്യുവിലെ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 82 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ യൂണിറ്റിലുണ്ടാവുക.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

മറുഭാഗത്ത് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം കുറിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. വെന്യുവിന്റെ എല്ലാ വകഭേദങ്ങളിലും മുന്‍വീല്‍ ഡ്രൈവാണുള്ളത്. ഒട്ടും വൈകാതെ തന്നെ പുതിയ വെന്യു എസ്‌യുവിയില്‍ ഓള്‍വില്‍ ഡ്രൈവ് കമ്പനി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, May 25, 2019, 13:48 [IST]
English summary
Hyundai Venue SUV Bookings Crossed 17,000. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X